Tag: Koyilandi

ബൈക്കില്‍ ഓഫീസിലേക്ക് പോകുന്നതിനിടെ യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു
Kerala, Other

ബൈക്കില്‍ ഓഫീസിലേക്ക് പോകുന്നതിനിടെ യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു

കോഴിക്കോട് : ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിനാണ് കടിയേറ്റത്. ഓഫീസിലേക്ക് അടിയന്തരമായി പോകുന്നതിനിടെയാണ് കടിയേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ കൊയിലാണ്ടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കൊയിലാണ്ടി താലുക്ക് ആശുപത്രയില്‍ നിന്നും രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു. ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോടും സംസാരിക്കാനും കഴിഞ്ഞിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ...
Calicut, Kerala

പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി ; ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു, പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരിക്ക്

കോഴിക്കോട്: പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആണ് പരാക്രമം അരങ്ങേറിയത്. കൈയ്യില്‍ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു. പൊലീസുകാരന്റെ കൈയ്യിലെ മുറിവ് ആഴത്തിലുള്ളതാണ്. ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. ജീന്‍സ് പാന്റും ടീഷര്‍ട്ടുമായിരുന്നു വേഷം. പൊലീസ് സ്റ്റേഷനിലെ ഗ്രില്‍സില്‍ ഇയാള്‍ തലയടിച്ചു പൊട്ടിച്ചിരുന്നു. തുടര്‍ന്ന് മുറിവ് ചികിത്സിക്കാനും പരിശോധനക്കുമായി പൊലീസുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു. ...
Crime

ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: ഉമ്മയുടെ ഉപ്പയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ കുറിപ്പ് എഴുതി വെച്ച് ഡിഗ്രി വിദ്യാർഥിനി റിഫ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതൃപിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് കാപ്പാട് മുകച്ചേരി ബറാക് ഹൗസിൽ അബൂബക്കറിനെ 62) യാണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. പള്ളിക്കുനി സ്വദേശിയായ 19 കാരിയെ ഇക്കഴിഞ്ഞ 17-ാം തിയതി ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂടാടി മലബാർ കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്നു പെണ്‍കുട്ടി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് പ്രതി മകളുടെ മകളെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. പെൺകുട്ടിയുടെ മാതാവിനെ കൂടി ചോദ്യം ചെയ്തതോടെയാണ് 62 കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ വിളിച്ചു വരുത്തുകയായിരുന്നു. അബൂബക്കര്‍ വീട്ടിലെത്...
Accident

കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കോതമംഗലം തച്ചംവള്ളി താഴം അഷ്‌റഫിന്റെ മകൻ ശഹദ് (20) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് കൊളപ്പുറം അത്താണിക്കൽ വെച്ചായിരുന്നു അപകടം. ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ശഹദിനും ബന്ധു ജിഷാനും, ഓട്ടോയിൽ ഉണ്ടായിരുന്ന മുന്നിയൂർ ആലിൻ ചുവട് സ്വദേശികളായ 6 പേർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ശഹദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി മരിച്ചു. ...
Other

ക്ഷേത്ര പൂജാരി പർദ ധരിച്ച് നഗരത്തിൽ; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. https://youtu.be/Yo51EUiZOhg വീഡിയോ ഇന്നലെ രാവിലെയാണ് സംഭവം. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KxXgJ9XIQxtGw0B10pYGeE ചിക്കൻ പോക്‌സ് വന്നതിനാലാണ് പർദ്ദ ധരിച്ചതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിനാൽ ജിഷ്ണുവിനെ വിട്ടയച്ചതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുകയാണ്. ...
error: Content is protected !!