Tag: Kpa majeed

പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും : മന്ത്രി. ഡോ.ആർ ബിന്ദു
Local news

പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും : മന്ത്രി. ഡോ.ആർ ബിന്ദു

പരപ്പനങ്ങാടി : പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി. ഡോ.ആർ ബിന്ദു. പരപ്പനങ്ങാടിയിലെ നിർദ്ദിഷ്ട സയൻസ് & ടെക്‌നോളജി മ്യൂസിയവും പ്ലാനറ്റേറിയവും നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് നൽകണമെന്ന് കെ.പി.എ മജീദ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിന് മറുപടിയായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയെ അറിയിച്ചത്. നിയമസഭയിലെ സബ്മിഷനിൽ ഈ പദ്ധതിയുടെ കെട്ടിട നിർമ്മാണം 90 ശതമാനവും വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ മുടങ്ങിയ അവസ്ഥയിലാണ്. ഇനി നക്ഷത്ര ബംഗ്ളാവ് അടക്കമുള്ളവയുടെ മെഷിനറികൾ സ്ഥാപിക്കണം. വാട്ടർ ഫൗണ്ടൻ, ബട്ടർഫ്ലൈ പാർക്ക്, പൂന്തോട്ടങ്ങൾ, ചുറ്റുമതിൽ, മുറ്റത്ത് ടൈൽ വിരിക്കൽ, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തീകരിക്കാനുണ്ട്. ഈ പദ്ധതിക്ക് വേ...
Local news

മലബാറിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണം : വി.ഡി സതീശന്‍

തിരൂരങ്ങാടി: മലബാറിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സൗകര്യം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കെ.പി.എ മജീദ് എം.എല്‍എയുടെ വിദ്യഭ്യാസ പദ്ധതിയായ ഉയരെയുടെ ഭാഗമായി തിരൂരങ്ങാടിയിലെ മുഴുവന്‍ 879 എ പ്ലസുകാരെയും ആദരിക്കുന്ന വിക്ടേഴ്‌സ് മീറ്റ്-2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വിദ്യാര്‍ത്ഥി അനുപാതികമായ ബാച്ചും കൂടുതല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും മലബാറില്‍ അനുവദിക്കണം. വലിയ വിവേചനമാണ് സര്‍ക്കാര്‍ മലബാറിനോടും ജില്ലയോടും തുടരുന്നത്. മുഴുവന്‍ എ പ്ലസ് നേടിയവര്‍ക്ക് പോലും ആഗ്രഹിക്കുന്ന കോഴ്‌സ് ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനെതിരെ യു.ഡി.എഫ് ശക്തമായ സമരത്തിനൊരുങ്ങുകയാണെന്നും അവഗണന അവസാനിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ മൂന്ന് വര്‍ഷത്തോ...
Local news

പാലത്തിങ്ങല്‍ കെട്ടുമ്മല്‍ ഫ്‌ലഡ് ബാങ്ക് പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ അങ്ങാടിയെ കെട്ടുമ്മല്‍ ഭാഗത്ത് സ്രാമ്പ്യ കടവില്‍ പുതുതായി നിര്‍മ്മിക്കുന്ന ഫ്‌ലഡ് ബാങ്ക്‌ന്റെ പ്രവര്‍ത്തി ഉദ്ഘാടനം കെ പി എ മജീദ് എംഎല്‍എ നിര്‍വഹിച്ചു. മുന്‍മന്ത്രി പി കെ അബ്ദുറബ്ബിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രസ്തുത പ്രവര്‍ത്തി തുടങ്ങുന്നത്. സ്രാമ്പ്യകടവ് ഭാഗത്ത് ഫ്‌ലഡ് ബാങ്ക് പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടുകൂടി ഈ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും ഏറെക്കുറെ രക്ഷപ്പെടും. മുന്‍മന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നീസാര്‍ അഹമ്മദ്, ഡിവിഷന്‍ കൗണ്‍സിലര്‍ സി ടി ഷാഹിന സമീര്‍, കൗണ്‍സിലര്‍മാരായ അബ്ദുല്‍ അസീസ് കൂളത്ത്, എ വി ഹസ്സന്‍ കോയ, സി ടി നാസര്‍, സി അബ്ദുറഹ്‌മാന്‍കുട്ടി, അഡ്വ: കെ കെ സൈതലവി, വി പി ഹമീദ്, വി പി ബഷീര്‍, വി പി സുബൈര്‍, ...
Local news, Other

താഴെചിന ജി. എം. എല്‍. പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം ; ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : ശതാബ്ദി നിറവില്‍ നില്‍ക്കുന്ന താഴെചിന ജി. എം. എല്‍. പി സ്‌കൂളില്‍ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. പ്രകാശന കര്‍മ്മം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെ. പി. എ മജീദ് നിര്‍വഹിച്ചു. ചടങ്ങില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ലോഗോ രൂപകല്പന ചെയ്ത സിറാജ് മേലെവീട്ടിലിന് എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തി. അഖിലേന്ത്യ കിക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ് ജേതാവ് മുഹമ്മദ് മാലികിന് എംഎല്‍എ ഉപഹാരം സമര്‍പ്പിച്ചു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ റുഫൈഹ അബ്ദുല്‍ നാസര്‍, സൈവ മേലെവീട്ടില്‍ എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു. മുനിസിപ്പാലിറ്റി അറബിക് കലാമേളയില്‍ ഓവര്‍ ഓള്‍ 3 ആം സ്ഥാനം നേടിയ ട്രോഫി എച്ച്എം, അധ്യാപകര്‍, കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് എംഎല്‍എയില്‍ നിന്ന് ഏറ്റു വാങ്ങി. കലാമേള, ശാസ്ത്ര ...
Kerala, Local news, Malappuram, Other

അരീക്കല്‍ മാടാപ്പറമ്പത്ത് റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി നിയോജകമണ്ഡലം എം. എല്‍.എ കെ. പി. എ മജീദിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 5ലക്ഷം രൂപയും, എടരിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്ന് 12 ലക്ഷം രൂപയും വകയിരുത്തി, പണി പൂര്‍ത്തിയാക്കിയ എടരിക്കോട് അരീക്കല്‍ മാടാപ്പറമ്പത്ത് റോഡ് കോണ്‍ക്രീറ്റ്, സൈഡ് പ്രൊട്ടക്ഷന്‍ എന്നിവ കെ. പി. എ മജീദ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ തൈക്കാടന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഫസലുദ്ധീന്‍ തയ്യില്‍, വാര്‍ഡ് മെമ്പര്‍ സൈഫുന്നിസ കക്കാട്ടിരി,അബ്ദുറഹ്‌മാന്‍ഹാജി പന്തക്കന്‍,ബാബു സ്വാഗതമാട്, നാസര്‍ പന്തക്കന്‍,ജാബിര്‍ ജസീം,, ഐമന്‍ പന്തക്കന്‍,സുബൈര്‍ പന്തക്കന്‍,കാസിം പന്തക്കന്‍,കാദര്‍ ടി.കെ ,ഫൈസല്‍ എടരിക്കോട്, മുഹമ്മദ്കുട്ടി മയ്യേരി,ആമീന്‍. പി,ഫൈസല്‍ കെ ,ബഷീര്‍ കെ,അന്‍വര്‍ ഒ.പി, ഷഫീക് കെ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് പുതിയ യന്ത്രങ്ങള്‍ അനുവദിക്കും ; കെപിഎ മജീദ്

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് പുതിയ യന്ത്രങ്ങള്‍ അനുവദിക്കുമെന്ന് നിയോജക മണ്ഡലം എംഎല്‍എ കെ.പി.എ. മജീദ് പ്രഖ്യാപിച്ചു. താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് യന്ത്രങ്ങള്‍ അനുവദിക്കുക. ഇതോടെ 100 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നിലവില്‍ 2 യൂണിറ്റുകളിലായി 13 യന്ത്രങ്ങളാണുള്ളത്. ഇതില്‍ 70 അവര്‍ക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. പഴയ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന ബില്‍ഡിംഗില്‍ കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കാന്‍ പറ്റാത്ത അസൗകര്യവും ആശുപത്രി വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത് തന്നെ പഴയ കെട്ടിടം പൊളിക്കാനിരിക്കുന്നതുമാണ് പുതിയ ബ്ലോക്കിലേക്ക് സെന്റര്‍ മാറ്റിയത്. പുതിയ ബ്ലോക്കില്‍ 25 ഓളം മെഷീനുകള്‍ സ്ഥാപിക്കാന്‍ കഴിയും. അഡ്മിനിസ്‌ട്രേറ്റീവ് കെട...
Kerala, Local news, Malappuram, Other

കെല്‍ എടരിക്കോട് യൂണിറ്റ് സന്ദര്‍ശിച്ച് കെപിഎ മജീദ് എംഎല്‍എ

കോട്ടക്കല്‍ : എടരിക്കോട് കെല്‍ എപ്പോയീസ് ഓര്‍ഗനൈസേഷന്‍ ( എസ് ടി യു ) പ്രസിഡന്റ് കെപിഎ മജീദ് എംഎല്‍എ കെല്ലിന്റെ എടരിക്കോട് യൂണിറ്റില്‍ സന്ദര്‍ശനം നടത്തി മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തി .സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും നേരില്‍ കണ്ട് എംഎല്‍എ മാമേജുമെന്റുമായി സംസാരിച്ചു. വിശദമായ വികസന റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കെപിഎ മജീദ് മാനേജ്‌മെന്റിനോട് ആവശ്യപെട്ടു. ഈ കാര്യങ്ങള്‍ വ്യവസായവകുപ്പ് മന്ത്രിയുമായി സംസാരിക്കുമെന്നു എംഎല്‍എ ഉറപ്പ് നല്‍കി. യോഗത്തില്‍ യൂണിറ്റ് ഹെഡ് ജ്രിഎസ് ,സന്തോഷ്, പേഴ്‌സനല്‍ മാനേജര്‍ ചിത്ര, യൂണിയന്‍ ഭാരവഹികളായ വിടി. സുബൈര്‍ തങ്ങള്‍, എം സക്കീര്‍ ഹുസൈന്‍, ബഷീര്‍ മച്ചിങ്ങല്‍ ,ആര്‍പി കബീര്‍, മറ്റു മെമ്പര്‍മാരും സംബന്ധിച്ചു. ...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി നിയോജക മണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലം പട്ടയ അസംബ്ലി തിരൂരങ്ങാടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി.എ മജീദ് എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന പേരിൽ സംസ്ഥാനത്താകെ നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് താനൂർ മണ്ഡലം തല യോഗം നടന്നത്. നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി ജനങ്ങൾ അധിവസിക്കുന്ന ഭൂമിക്ക് പട്ടയവും രേഖകളും ലഭിക്കാത്തതിനാൽ പ്രയാസം നേരിടുന്ന വിഷയവും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ തീരദേശ മേഖലയിൽ താമസിക്കുന്ന ആളുകളുടെ പട്ടയം സംബന്ധിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും യോഗം തീരുമാനിച്ചു. തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എം. ഉസ്മാൻ, സിദ്ദിഖ്, എൻ. മോഹനൻ, സലീന കരിബിൽ, പി.കെ മൊയ്തീൻ, മൂസക്കുട്ടി വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ , ഗ്രാമ പഞ്ചായത്തംഗങ്ങൾ, വില്ലേജ് ഓ...
Kerala, Malappuram

ഭൂരിപക്ഷം വാഹനാപകടങ്ങള്‍ക്കും സാമൂഹിക ദുരന്തങ്ങള്‍ക്കും കാരണം മദ്യത്തിന്റെ വ്യാപനം ; കെപിഎ മജീദ്

ഭൂരിപക്ഷം വാഹനാപകടങ്ങള്‍ക്കും സാമൂഹിക ദുരന്തങ്ങള്‍ക്കും കാരണം മദ്യത്തിന്റെ വ്യാപനമാണ് മദ്യത്തിന്റെ വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ മദ്യനയം തിരുത്തേണ്ടതാണെന്ന് എംഎല്‍എ കെ പി എ മജീദ് അഭിപ്രായപ്പെട്ടു ജില്ലയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു കവറോടി മുഹമ്മദ് മാസ്റ്ററുടെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനാപകടനിവാരണ സമിതിയും യംഗ് മന്‍സ് ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ഡോക്ടര്‍ എംപി സൈതലവി അധ്യക്ഷത വഹിച്ചു. മത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ നിറസന്നിധ്യമായിരുന്ന അന്തരിച്ച ഡോക്ടര്‍ കവറോടി മുഹമ്മദ് മാസ്റ്റര്‍ 30ത് വര്‍ഷ കാലം അപകടങ്ങള്‍ സംഭവിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ആദരവ് നല്‍കലും ചടങ്ങില്‍ റിട്ട: കമ്മീഷണര്‍ സൈത് മുഹമ്മദ് സി എം റിട്ട: ജോയ്ന്റ് ആര്‍ടിഒ സുബൈര്‍ എം പി തിരൂരങ്ങാടി എന്നിവരെ റോഡ് സുരക്ഷ രംഗത്ത...
Local news

തിരൂരങ്ങാടിയില്‍ വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം ജൂലൈ 31നകം പൂര്‍ത്തീകരിക്കും- മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരൂരങ്ങാടി  മണ്ഡലത്തിലെ  വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെ നിര്‍മാണം ജൂലൈ 31നകം പൂര്‍ത്തീകരിക്കുമെന്ന്  സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കെ.പി.എ മജീദ് എം. എല്‍. എ നിയമസഭയില്‍  ഉന്നയിച്ച  ചോദ്യത്തിന്  മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തില്‍ എം.കെ.എച്ച് ആശുപത്രിക്ക് സമീപം, ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പരിസരം, വെന്നിയൂര്‍ കെഎസ്ഇബി ഓഫീസിനു സമീപം, കോഴിചെന, പയനിങ്ങല്‍ ജംങ്ഷന്‍, ക്ലാരി യു.പി സ്‌കൂള്‍ പരിസരം, കുണ്ടൂര്‍, സ്റ്റീല്‍ കോംപ്ലക്‌സ് പരിസരം എന്നിങ്ങനെ എട്ടു സ്ഥലങ്ങളിലായാണ് വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെ  നിര്‍മാണം പുരോഗമിക്കുന്നത്. നിലവില്‍ ദേശീയപാത നിര്‍മാണത്തിന്റെ  സ്ഥലം ഏറ്റെടുക്കല്‍ അന്തിമമാകാത്തതിനാലാണ്  വെന്നിയൂര്‍ അടക്കമുള്ള വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെയും വെന്നിയൂര്‍ കെ.എസ്.ഇ.ബി ഗസ്റ്റ് ഹൗസിന്റെയും  നിര്‍മാണം ...
error: Content is protected !!