പാലത്തിങ്ങല്‍ കെട്ടുമ്മല്‍ ഫ്‌ലഡ് ബാങ്ക് പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ അങ്ങാടിയെ കെട്ടുമ്മല്‍ ഭാഗത്ത് സ്രാമ്പ്യ കടവില്‍ പുതുതായി നിര്‍മ്മിക്കുന്ന ഫ്‌ലഡ് ബാങ്ക്‌ന്റെ പ്രവര്‍ത്തി ഉദ്ഘാടനം കെ പി എ മജീദ് എംഎല്‍എ നിര്‍വഹിച്ചു. മുന്‍മന്ത്രി പി കെ അബ്ദുറബ്ബിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രസ്തുത പ്രവര്‍ത്തി തുടങ്ങുന്നത്. സ്രാമ്പ്യകടവ് ഭാഗത്ത് ഫ്‌ലഡ് ബാങ്ക് പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടുകൂടി ഈ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും ഏറെക്കുറെ രക്ഷപ്പെടും.

മുന്‍മന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നീസാര്‍ അഹമ്മദ്, ഡിവിഷന്‍ കൗണ്‍സിലര്‍ സി ടി ഷാഹിന സമീര്‍, കൗണ്‍സിലര്‍മാരായ അബ്ദുല്‍ അസീസ് കൂളത്ത്, എ വി ഹസ്സന്‍ കോയ, സി ടി നാസര്‍, സി അബ്ദുറഹ്‌മാന്‍കുട്ടി, അഡ്വ: കെ കെ സൈതലവി, വി പി ഹമീദ്, വി പി ബഷീര്‍, വി പി സുബൈര്‍, പുള്ളാടന്‍ ഖാദര്‍, പി വി ഹാഫിസ് മുഹമ്മദ്, സി ടി അബൂബക്കര്‍, ടി കെ നാസര്‍ എന്നിവരും സംബന്ധിച്ചു

error: Content is protected !!