Tag: Kundoor PMST College

വയനാട് ഉരുള്‍പൊട്ടല്‍ ; ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ്, പഠനോപകരങ്ങള്‍ അടക്കം ശേഖരിച്ചു
Local news

വയനാട് ഉരുള്‍പൊട്ടല്‍ ; ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ്, പഠനോപകരങ്ങള്‍ അടക്കം ശേഖരിച്ചു

തിരൂരങ്ങാടി : വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കൈക്കോര്‍ത്ത് കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ്. കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുതപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്ന സാധനങ്ങള്‍ ശേഖരിച്ചു. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ഒരുക്കിയിട്ടുള്ള കളക്ഷന്‍ സെന്ററില്‍ എത്തിക്കാനായി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ. ഇബ്രാഹിം എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ക്ക് കൈമാറി. എൻഎസ് എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജ്ജുദ്ദീന്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഫാത്തിമ ഷഹല, വളണ്ടിയര്‍ സെക്രട്ടറിമാരായ മുഹമ്മദ് ഫാരിസ്, ഫാത്തിമ ഫിദ, സൈനബ ജസ്ലി, മറ്റ് അധ്യാപകരും, എന്‍എസ്എസ് വളണ്ടിയര്‍മാരും സന്നിഹിതരായി....
Local news, Other

ഇമ്പമേറും ഇശല്‍ വിരുന്നുമായി പി. എം. എസ് ടി കോളേജില്‍ മെഹ്ഫില്‍ 2024

തിരൂരങ്ങാടി : മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ കൊണ്ട് മുഖരിതമായി കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. 'മെഹ്ഫില്‍ 2024' ഇന്റര്‍കോളേജിയറ്റ് മാപ്പിളപ്പാട്ട് മത്സരമാണ് വെള്ളിയാഴ്ച പി.എം.എസ്.ടി കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നത്. പി.എം.എസ്.ടി കോളേജ് യൂണിയനും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മത്സരം പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ഗാനരചയിതാവുമായ മുക്കം സാജിത നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.ഇബ്രാഹിം അധ്യക്ഷനായിരുന്നു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി കലാവിഭാഗം മുന്‍ കണ്‍വീനര്‍ അബ്ബാസ് കൊണ്ടോട്ടി,മാപ്പിളപ്പാട്ട് നിരൂപകനും സംഗീത സംവിധായകനുമായ റഷീദ് മോങ്ങം, മുക്കം സാജിത എന്നിവര്‍ വിധികര്‍ത്താക്കളായി. പതിനേഴ് കോളേജുകളില്‍ നിന്നായി ഇരുപത്തി...
Local news

അഴുക്കില്‍ നിന്നും അഴകിലേക്ക് ; സ്‌നേഹാരാമം ഒരുക്കി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

തിരൂരങ്ങാടി : കുണ്ടൂര്‍ പി എം എസ് ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റും നന്നമ്പ്ര ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി ശുചീത്വ മിഷന്‍ പദ്ധതിയായ സ്‌നേഹാരാമം അഴുക്കില്‍ നിന്നും അഴകിലേക്ക് നന്നമ്പ്ര വില്ലേജ് ഓഫീസിന് സമീപം പൂര്‍ത്തിയാക്കി. പ്രവര്‍ത്തി ഉദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെ.പി.എ മജീദ് നിര്‍വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, വാര്‍ഡ് മെമ്പര്‍മാരായ സെയ്തലവി ഊര്‍പ്പായി, ഷമീന വി.കെ, സി.ബാപ്പുട്ടി, കോളേജ് പിടിഎ വൈസ് പ്രസിഡണ്ട് കെ.കുഞ്ഞിമരക്കാര്‍, മുസ്തഫ ഊര്‍പ്പായി എന്നിവര്‍ സന്നിഹിതരായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.സിറാജുദ്ദീന്‍, സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ് എം.പി, സൈനബ ജേസ്ലി, നന്നമ്പ്ര പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വാതി.കെ എന്നിവര്‍ നേതൃത്വം നല്‍കി....
Local news, Other

എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിപ്പിച്ചു. കോട്ടക്കല്‍ അല്‍-മാസ് ഹോസ്പിറ്റലുമായി സഹകരിച്ച് കക്കാട് ജി എം യു പി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിപ്പിച്ചത്. ഡോ. അഹ്‌മദ് ഷിബിലി രോഗികളെ പരിശോധിച്ചു. നേത്ര പരിശോധന, സൗജന്യ ചെക്കപ്പുകള്‍ എന്നിവ ഉള്‍പ്പെട്ട ക്യാമ്പിന് തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, വാര്‍ഡ് കൗണ്‍സിലര്‍ ആരിഫ വലിയാട്ട്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജ്ജുദ്ധീന്‍, പി ടി എ പ്രസിഡണ്ട് മുഹീനുല്‍ ഇസ്ലാം, ജൈസല്‍ എം കെ, എന്‍ എസ് എസ് സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ്, സൈനബ ജസ്ലി എന്നിവര്‍ നേതൃത്വം നല്‍കി....
Kerala, Local news, Malappuram, Other

‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’ മാഗസീന്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 വര്‍ഷത്തെ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു. ബുധനാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരനും മലയാള മനോരമ സീനിയര്‍ സബ് എഡിറ്ററുമായ ഷംസുദ്ധീന്‍ മുബാറക്ക്, മര്‍ക്കസ് അറബി കോളേജ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുള്‍ ഗഫൂര്‍ അല്‍ ഖാസിമിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 'നിങ്ങള്‍ നിരീക്ഷണത്തിലാണ് ' എന്ന പേരില്‍ പുറത്തിറങ്ങിയ മാഗസീന്‍ പുതിയ കാലത്തിനു വെളിച്ചം വീശട്ടെയെന്ന് ഷംസുദ്ധീന്‍ മുബാറക്ക് പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുണ്ടൂര്‍ മര്‍ക്കസ് ജന.സെക്രട്ടറി എന്‍.പി ആലിഹാജി, മര്‍ക്കസ് ഗവേര്‍ണിംഗ് ബോഡി അംഗങ്ങളായ കെ.കുഞ്ഞിമരക്കാര്‍, എം.സി കുഞ്ഞുട്ടിഹാജി, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം മേധാവിയും സ്റ്റാഫ് അഡൈ്വസറുമായ ആര്‍.കെ മുരളീധരന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന...
Kerala, Local news, Other

കുണ്ടൂര്‍ പിഎംഎസ്ടി കോളേജില്‍ റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും തിരുരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി കുണ്ടൂര്‍ പി എം എസ് ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുമായി സഹകരിച്ചു കൊണ്ട് റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡി എല്‍ എസ് എ സെക്രട്ടറി/ സബ് ജഡ്ജ് ഷാബിര്‍ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സി പി മുസ്തഫ റാഗിങ് വിരുദ്ധ നിയമങ്ങള്‍, സൈബര്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ ഇബ്രായിന്‍ ചടങ്ങില്‍ അധ്യക്ഷന്‍ ആയിരുന്നു. ടി എല്‍ എസ് സി സെക്രട്ടറി ഇമ്രാന്‍, പാരാ ലീഗല്‍ വോളന്റിയര്‍മാരായ ഹൈരുന്നിസ, സരിത, സജിനി മോള്‍ തുടങ്ങിയവരും പങ്കെടുത്തു....
Education

ലൈഫ് ഫോര്‍ ഊര്‍ജ്ജ സംരക്ഷണ്‍ ; പി.എം.എസ്.ടിയില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

തിരൂരങ്ങാടി : കുണ്ടൂര്‍ പി.എം.എസ്.ടി കോളേജ് എന്‍.എസ്.എസ്. യൂണിറ്റും കരിപ്പൂര്‍ എവര്‍ഷൈന്‍ ലൈബ്രറിയും സംയുക്തമായി ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ലൈഫ് ഫോര്‍ ഊര്‍ജ്ജ സംരക്ഷണ്‍ എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച പി.എം.എസ്.ടി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ലൈബ്രറി സെക്രട്ടറി അബ്ദു സലാം അധ്യക്ഷനായി. മര്‍ക്കസ് ജനറല്‍ സെക്രട്ടറി എന്‍ പി ആലിഹാജി സംസാരിച്ചു. ഇഎംസി റിസോഴ്‌സ് പേഴ്‌സണ്‍ സി.പി ഹംസത്ത് 'ജീവിതശൈലിയും ഊര്‍ജ്ജ സംരക്ഷണവും ' എന്ന വിഷയം അവതരിപ്പിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അര്‍ഷദ് ചൊക്ലി സ്വാഗതവും മുഹമ്മദ് ഫാരിസ് നന്ദിയും പറഞ്ഞു....
Other

ടൈപ്പോഗ്രഫി പോർട്രെയിറ്റിൽ കഴിവു തെളിയിച്ച് ചെറുമുക്ക് സ്വദേശിനി അഫ്ന

തിരൂരങ്ങാടി : ടൈപ്പോഗ്രഫി പോർട്രെയിറ്റിൽ മികവു തെളിയിച്ച് അഫ്ന ശ്രദ്ധേയയാകുന്നു. രാഷ്ട്രപിതാവിന്റെ നിസ്സഹകരണപ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം, ലോകമഹായുദ്ധം, ക്വിറ്റ് ഇന്ത്യാ സമരം,ചമ്പാരൻ സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം, ഖേദ സമരം എന്നീ ഏഴ് സമരങ്ങളെ 50 മിനുട്ടിനുള്ളിൽ ഇരുന്നൂറ്റി ഇരുപത്തിരണ്ടു തവണ കയ്യെഴുത്തിൽ മനോഹരമായി ആവിഷ്ക്കരിച്ചാണ് ചെറുമുക്ക് സ്വദേശി കോഴിക്കാട്ടിൽ അബ്ദുൽ റഷീദ്, പി.അസ്മുന്നീസ ദമ്പതികളുടെ മകളും ബിരുദ വിദ്യാർഥിനിയുമായ കെ.കെ അഫ്ന (20) വരയുടെ പുതിയ മേഖലയിൽ ശ്രദ്ധേയയാവുന്നത്. ടൈപ്പോഗ്രഫിയിൽ ആദ്യമായാണ് പരീക്ഷണം നടത്തുന്നതെന്ന് അഫ്ന പറയുന്നു. കുണ്ടൂർ പി.എം.എസ്‌.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എ സോഷ്യോളജി അവസാന വർഷ വിദ്യാർത്ഥിയായ അഫ്ന ചിത്രകലാരംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ. ഇബ്രാഹിം പറഞ്ഞു....
Education

വിവിധ കോളേജുകളിൽ സീറ്റ് ഒഴിവ്

തിരൂരങ്ങാടി കുണ്ടൂർ പി എം എസ് ടി കോളേജിൽ ഒന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ, ബി.എ.ഇംഗ്ലീഷ്, ബി.എ സോഷ്യോളജി, ബി.എ ജേർണലിസം, എം.എസ്.സി സൈക്കോളജി, എം.കോം. എന്നീ കോഴ്‌സുകളില്‍ സ്പോർട്സ്, പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷി വിഭാഗം, ലാറ്റിന്‍ കത്തോലിക്ക, ഈഴവ, തിയ്യ, ബില്ലവ, മറ്റു പിന്നോക്ക ഹിന്ദു എന്നീ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. ഇതിന് പുറമെ ഒന്നാം വർഷം എം.കോം ക്ലാസ്സിൽ ഓപ്പൺ, മാനേജ്മെൻ്റ് വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്, താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 07-10-2022 വെള്ളി വൈകീട്ട് 3 മണിക്ക് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 0494-2483037, 9447432045 വണ്ടൂര്‍ അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ (എയ്ഡഡ്)         2022-23 അധ്യയന വര്‍ഷത്തിലേക്ക് ഒന്നാം സെമസ്റ്റര്‍ എം.എ ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ എസ്.സി, എസ്.ടി, കമ്മ്യൂണിറ്റി എന്നീ സംവരണ വിഭാ...
Local news

സമൂഹ നവീകരണത്തിന്റെ ആദ്യഘട്ടമാണ് ഉന്നതവിദ്യാഭ്യാസം ; ഋഷിരാജ് സിംഗ് ഐ.പി.എസ്

തിരൂരങ്ങാടി : കുണ്ടൂർ പി എം എസ്‌ ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം നടത്തി.കോളേജ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച രാവിലെ 9.30 ന് നടന്ന പരിപാടി മുൻ ഡിജിപി യും ജയിൽ വകുപ്പുമേധാവിയുമായിരുന്ന ഋഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. നല്ല വിദ്യാർത്ഥി സമൂഹമാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും ഭാവി രൂപീകരണത്തിന്റെയും ഒപ്പം സമൂഹ നവീകരണത്തിന്റെയും ആദ്യപടിയായി ഉന്നത വിദ്യാഭ്യാസമേഖലയെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.'ലഹരി വിമുക്ത ഇന്നുകൾ' എന്ന വിഷയത്തിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ ലഹരി വിമുക്ത പദ്ധതിയായ നഷാ മുക്ത് ഭാരത് അഭിയാന്റെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ബി ഹരികുമാർ ക്ലാസെടുത്തു. കുടുംബാന്തരീക്ഷവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുക വഴി ലഹരിയിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുദിവസം നീണ്ട പരിപാടിയിൽ ജീവിതഗന്ധിയായ വിദ്യ...
Education

ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ്‌സ് അവാർഡ്, മലപ്പുറത്തിന് അഭിമാനമായി നദയും മസ്‌നയും

കുണ്ടൂർ പി എം എസ് ടി കോളേജിന് ഇരട്ട നേട്ടം തിരൂരങ്ങാടി: ചീഫ് മിനിസ്റ്റേഴ്സ് സ്‌റ്റുഡൻറ് സ് എക്സലൻസ് അവാർഡിന് കുണ്ടൂർ പി.എം.എസ്. ടി. കോളേജിലെ ബി.എ. ഇംഗ്ലീഷ് 2018 - 2021ബാച്ചിലെ വിദ്യാർത്ഥിനികളായ നദ മേലേ വീട്ടിൽ, ഫാത്തിമ മസ്ന. കെ.പി. എന്നിവർ അർഹരായി. കേരള സർക്കാരിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസവകുപ്പ് , വിവിധ സർവ്വകലാശാലകൾക്കു കീഴിലുള്ള കോളേജുകളിൽ നിന്ന് ബിരുദ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്ക്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണു ലഭിച്ചത്‌. മലപ്പുറം ജില്ലയിലെ 50ൽ പരം സ്വാശ്രയ കോളേജുകൾക്കിടയിൽ നിന്നാണ് പി.എം. സ്.ടി. കോളേജിന് ഈ നേട്ടം സ്വന്തമാക്കാനായത്. കോളേജിന്റെ അക്കാദമിക് നിലവാരത്തിന്റെ മികവു കൂടിയാണ് ഇത്. പി.എം.എസ്. ടി. കോളേജിന് ഈ ഇരട്ട നേട്ടം സമ്മാനിച്ച നദയെയും മസ്നയെയും കോളേജ് പ്രിൻസിപ്പൽ പ്രൊഫ: കെ.ഇബ്രാഹിം, മാനേജ്മെന്റo ഗങ്ങൾ, അധ്യാപകർ ...
Education

കുണ്ടൂർ കോളേജിൽ റാഗിംങ്‌ വിരുദ്ധ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് റാഗിംഗ് വിരുദ്ധ കമ്മറ്റി, ഐ.ക്യൂ.എ.സി , തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി എന്നിവ സംയുക്തമായി രണ്ടാംവർഷ ബിരുദ വിദ്യാർഥികൾക്കായി റാഗിംങ്‌ വിരുദ്ധ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വച്ചു നടന്ന ക്ലാസ്സ്‌ താനൂർ സി .ഐ .ജീവൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജെ.സി .ഐ ട്രെയിനർ അഡ്വക്കേറ്റ് സി.കെ. സിദ്ദിഖ് വിദ്യാർഥികൾക്കായി റാഗിംങ്‌ വിരുദ്ധ അവബോധന ക്ലാസ്സ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ.ഇബ്രാഹിം അധ്യക്ഷനായിരുന്ന ചടങ്ങിൽ, ആന്റി റാഗിംങ് കമ്മിറ്റി കോഡിനേറ്റർ മുരളീധരൻ ആർ .കെ, മർകസ് സെക്രട്ടറി എൻ പി ആലിഹാജി, സൈക്കോളജി വിഭാഗം മേധാവി ഡോ കൃഷ്ണകുമാർ, കൊമേഴ്സ് വിഭാഗം മേധാവി ഡോ മുസ്തഫ, ഇംഗ്ലീഷ് വിഭാഗം മേധാവി സജിനി എൻ കെ, സോഷ്യോളജി വിഭാഗം മേധാവി നെജുമുനിസ, ആന്റി റാഗിംങ് കമ്മിറ്റി മെമ്പർ അദ്നാൻ അബ്ദുൽഹഖ് എന്നിവർ സംസാരിച്ചു....
error: Content is protected !!