Tag: Kuttippuram railway station

റിട്ടേ: വില്ലേജ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Local news, Malappuram, Obituary, Other

റിട്ടേ: വില്ലേജ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കുറ്റിപ്പുറം : കുറ്റിപ്പുറം പേരശ്ശനൂരില്‍ റിട്ടേ: വില്ലേജ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പേരശ്ശനൂര്‍ സ്വദേശി പള്ളിയാല്‍ പറമ്പില്‍ കെ പി വേലായുധനെ (69) യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ വേലായുധനെ കാണ്‍മാനില്ലായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ റെയില്‍വേ പാളത്തിന്റെ സൈഡില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഇരിമ്പിളിയം വില്ലേജ് ഓഫീസര്‍ ആയി റിട്ടയര്‍ ചെയ്തിരുന്നു. ഭാര്യ : വിശാലം, മക്കള്‍ : അനിത, ബിന്ദു, പ്രദീപ്, ഇന്ദു, മരുമക്കള്‍ : ഹരിദാന്‍, പ്രദീപ്, അഭിലാഷ്,നയന, സഹോദരങ്ങള്‍ : വിജയന്‍, സരോജനി,ജാനകി ...
Accident

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ 65കാരി ട്രാക്കിൽ വീണു മരിച്ചു

കുറ്റിപ്പുറം : നീങ്ങിതുടങ്ങിയ ട്രൈയിനിൽ കയറാൻ ശ്രമിച്ച 65കാരി ട്രാക്കിൽ വീണു മരിച്ചു. ഇന്ന് രാവിലെ 8 മണിക്ക് തൃശ്ശൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പെരുമ്പടപ്പ് പാറ സ്വദേശി വസന്തകുമാരി (65) ആണ് അപകടത്തിൽപ്പെട്ടത്.കോഴിക്കോട്ടെ മകളുടെ വിട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബന്ധുക്കളോടൊപ്പം ട്രെയിൻ കയറാനെത്തിയതായിരുന്നു ഇവർ. കൂടെയുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർ കയറിയിരുന്നു. മറ്റൊരു ബന്ധുവും കയറാൻ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. വസന്തകുമാരി കയറുനതിനിടെ ട്രെയിൻ നീങ്ങുകയായിരുന്നു. ഇതോടെ ഇവർ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ...
National

16 വർഷം മുമ്പ് റെയിൽവെ സ്റ്റേഷനിൽ നഷ്ടമായ മകളെ തേടി അച്ഛനെത്തി, പുതുവർഷത്തിൽ ജീവിതം തിരിച്ചു പിടിച്ച് പുഷ്പ

വനിത-ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്‌ക്യു ഹോമില്‍ ഒമ്പത് വര്‍ഷമായി കഴിഞ്ഞിരുന്ന പുഷ്പയെ തേടി ഒടുവില്‍ അച്ഛനെത്തി. 2005 ല്‍ മുംബൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ നഷ്ടമായ മകളെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു 76 കാരനായ അച്ഛന്‍ ദീപ് രാജ് ഗുപ്തയ്ക്ക്. രക്ഷിതാക്കളെ കണ്ടെത്തുന്നതിനുള്ള വനിത-ശിശു വികസന വകുപ്പിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് നഷ്ടമായെന്ന് കരുതിയ ജീവിതത്തിലേക്ക് പുതുവര്‍ഷത്തലേന്ന് പുഷ്പ അച്ഛനോടൊപ്പം കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ചത്. ഉത്തര്‍പ്രദേശിലെ ഡയറിയ ജില്ലയിലെ ഗര്‍മീര്‍ സ്വദേശിനിയായ പുഷ്പയെ 2012 ല്‍ തിരൂര്‍ പൊലീസാണ് തവനൂര്‍ റെസ്‌ക്യു ഹോമിലെത്തിക്കുന്നത്. മാനസിക വെല്ലുവിളികളുള്ളതിനാല്‍ പലപ്പോഴും സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അതിനാല്‍ തന്നെ ബന്ധുക്കളെ കണ്ടെത്തുന്നതും പ്രയാസകരമായിരുന്നു. ഇടയ്ക്കുള്ള ...
error: Content is protected !!