Monday, August 18

Tag: Kuttipuram

പത്തൊമ്പത് വര്‍ഷമായി ഒളിവിലായിരുന്ന നിരവധി കേസുകളില്‍ പ്രതിയായ ബുള്ളറ്റ് കണ്ണന്‍ പിടിയില്‍
Malappuram

പത്തൊമ്പത് വര്‍ഷമായി ഒളിവിലായിരുന്ന നിരവധി കേസുകളില്‍ പ്രതിയായ ബുള്ളറ്റ് കണ്ണന്‍ പിടിയില്‍

കുറ്റിപ്പുറം: പത്തൊമ്പത് വര്‍ഷമായി ഒളിവിലായിരുന്ന ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി പുളിക്കത്തറ വീട്ടില്‍ ജയകുമാര്‍ എന്ന ബുള്ളറ്റ് കണ്ണനെയാണ് പൊലീസ് പിടികൂടിയത്. പാലക്കാട് ജില്ലയിലെ വാണിയംകുളത്തിനു സമീപം പത്തംകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടാതലവന്‍ കോടാലി ശ്രീധരന്റെ പ്രധാന കൂട്ടുപ്രതിയായ ജയകുമാര്‍ പത്തനംതിട്ട, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ്. 2006ല്‍ കുറ്റിപ്പുറത്തിനടുത്ത് നടക്കാവില്‍ വെച്ച് എറണാകുളം കള്ളിയത്ത് സ്റ്റീല്‍സിന്റെ കളക്ഷന്‍ ഏജന്റ് വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബിനെ വെട്ടിക്കൊലപ്പെടുത്തി 20 ലക്ഷത്തിലധികം രൂപ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയശേഷം വിവിധ ജില്ലകളില്‍ പല പേരുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 2000ല്‍ ഒല്ലൂരില...
Malappuram

മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവും ; കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി മരിച്ച സംഭവത്തില്‍ മുന്‍ മാനേജര്‍ക്കെതിരെ പരാതി

മലപ്പുറം : കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി മരിച്ച സംഭവത്തില്‍ മുന്‍ മാനേജര്‍ക്കെതിരെ പൊലീസില്‍ പരാതി. കുറ്റിപ്പുറത്തെ അമാന ആശുപത്രിയിലെ മാനേജറായിരുന്ന അബ്ദുറഹ്‌മാനെതിരെയാണ് പരാതി. അബ്ദുറഹിമാന്റെ മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവുമാണ് കോതമംഗലം സ്വദേശിയായ ജീവനക്കാരി അമീനയുടെ ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് ആശുപത്രിയിലെ ജീവനക്കാരി അമീന മരിച്ചത്. അമിതമായി മരുന്നുകള്‍ കഴിച്ച് അവശനിലയിലായ അമീനയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് അസ്വഭാവിക മരണത്തിന് കേസെടുത്ത് കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് 20 കാരിയായ ജീവനക്കാരി ആശുപത്രിയിലെ മാനേജര്‍ എന്‍. അബ്ദുറഹ്‌മാനില്‍ നിന്ന് വലിയ തോതിലുള്ള മാനസിക പീഡനവും സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിരുന്നുവെന്ന് സപ്ര...
Malappuram

കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ യുവതി മരിച്ചു ; അമിത അളവില്‍ മരുന്ന് കഴിച്ചു : ആരോപണ വിധേയനായ ആശുപത്രി മാനേജറെ സസ്പെന്റ് ചെയ്തു

എടപ്പാള്‍ : കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ യുവതി മരിച്ചു. കുറ്റിപ്പുറം നഗരത്തിലെ അമാന ആശുപത്രിയിലെ നഴ്സും എറണാകുളം കോതമംഗലം സ്വദേശി മിഫ്ലാജിന്റെ മകളുമായ അമീന (20) എന്ന യുവതിയാണ് മരിച്ചത്. അമിതമായി മരുന്ന് കഴിച്ചാണ് യുവതി മരിച്ചത്. മൃതദേഹം അമാന ആശുപത്രിയിലെ പൊതുദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച്ച വൈകീട്ട് നാലോടെയാണ് സംഭവം. കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്സ് കോതമംഗലം സ്വദേശി അമീന(20) അമിതയളവില്‍ മരുന്ന് കഴിച്ച് മരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ സഹപ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ അവശനിലയില്‍ കാണുകയായിരുന്നു. ഉടനെ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പെണ്‍കുട്ടി മരി...
Local news, Malappuram

പാണ്ടികശാലയിൽ സർവീസ് റോഡ് അപകട ഭീഷണിയുടെ നിഴലിൽ

കുറ്റിപ്പുറം : കുറ്റിപ്പുറം പാണ്ടികശാലയിൽ സർവീസ് റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ അപകട ഭീഷണിയിൽ. കുറ്റിപ്പുറത്തു നിന്ന് വളാഞ്ചേരി ഭാഗത്തേക്കുള്ള സർവീസ് റോഡിന് സമീപത്തെ കുന്ന് ഏത് സമയത്തും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞവർഷം മഴയിൽ ഈ ഭാഗത്ത് 2 തവണ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് ഇതുവഴി കടന്നുവന്ന ഗുഡ്സ് വാൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബലം കുറഞ്ഞ മണ്ണുള്ള പ്രദേശമാണിത്. ഈ ഭാഗത്ത് കുന്നിടിച്ചാണ് ആറുവരിപ്പാതയും സർവീസ് റോഡും നിർമ്മിച്ചിട്ടുള്ളത്. സർവീസ് റോഡിന് സമീപത്തെ കുന്നാണ് 2 തവണ ഇടിഞ്ഞത്. ഉയരത്തിലുള്ള കുന്ന് വലിയതോതിൽ ഇടിഞ്ഞാൽ സർവീസ് റോഡിലെ വാഹനങ്ങൾക്ക് മുകളിലാവും പതിക്കുക. റോഡിന് ഇരുവശത്തുള്ള ഇത്തരം കുന്നുകളും മറ്റും കോൺഗ്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ഇതുണ്ടായിട്ടില്ല. കുന്നിന് വശത്ത് ഇരുമ്പ് നെറ്റ് സ്ഥാപിച്ച് കോൺഗ്രീറ് ചെയ്യാനായി കുന്നിന് ഉള്ളിലേ...
Malappuram

റോഡ് നിര്‍മ്മാണത്തിന് പാറ പൊട്ടിച്ചു ; നിര്‍ധനയായ വയോധികക്ക് നാട്ടുകാര്‍ നിര്‍മിച്ചുകൊടുത്ത വീടിനു വിള്ളല്‍

മലപ്പുറം : ദേശീയ പാത നിര്‍മ്മാണത്തിനായി പാറപൊട്ടിച്ചതോടെ വയോധികയുടെ വീടിന് വിള്ളല്‍ വീണു. കുറ്റിപ്പുറത്ത് ബംഗ്ലാകുന്നു സ്വദേശിനി ആമിനയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത് .നിര്‍ധനയായ ആമിനക്ക് നാട്ടുകാര്‍ നിര്മിച്ചുനല്‍കിയ വീടാണ് തകര്‍ന്നത് .സംഭവത്തില്‍ നഷ്ടപരിഹാരത്തുക ആവിശ്യപ്പെട്ട് ആമിന മലപ്പുറം കലക്ടര്‍ക്ക് കുടുംബം പരാതി നല്‍കി. വീടിന് സമീപത്തിലൂടെയാണ് ദേശീയപാത 66 ആറുവരിപ്പാത കടന്നുപോകുന്നത് . ദേശീയപാതയുടെ പ്രധാന റോഡിനും സര്‍വീസ് റോഡിനുമായി പാറ പൊട്ടിച്ചതോടെയാണ് ആമിനയുടെ വീടിന് വിള്ളല്‍ വന്നത്....
Malappuram

കുറ്റിപ്പുറത്ത് ട്രെയിനില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ട്രെയിനില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂര്‍ പൊയിലൂര്‍, തൃപ്രങ്ങോട്ടൂര്‍ സ്വദേശി മോറോത്ത് വീട്ടില്‍ ഗോവിന്ദന്‍ അടിയോടിയുടെ മകന്‍ ദേവാനന്ദന്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. കണ്ണൂരിലേക്കുള്ള പരശുറാം എക്‌സ്പ്രസില്‍ നിന്നാണ് വീണത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു……...
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ചെസ്സ് പരിശീലനം നടത്തി

മലപ്പുറം : ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി ചെസ്സ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ചെസ്സ് പരിശീലന പരിപാടിയുടെ കുറ്റിപ്പുറം ഏരിയ തല ഉദ്ഘാടനം കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ ഹാളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സി. സുരേഷ് അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍, തിരൂര്‍ ചെസ്സ് ക്ലബ് പ്രസിഡന്റ് അഡ്വ. വിക്രമകുമാര്‍ മുല്ലശ്ശേരി, ഡോ. സക്കറിയ, സൈക്കോളജിസ്റ്റ് എം. വിസ്മയ, ഇല ഫൗണ്ടേഷന്‍ അംഗങ്ങളായ എ. സുല്‍ഫിക്കര്‍, ജിഹാദ് യാസിര്‍, രമേശ് മേനോന്‍, ചെസ്സ് പരിശീലന ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഫിദ എന്നിവര്‍ സംസാരിച്ചു....
Kerala, Malappuram, Other

മലപ്പുറത്ത് 17 കാരനെ പീഡിപ്പിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍

മലപ്പുറം: കുറ്റിപ്പുറം മറവഞ്ചേരിയില്‍ പീഡനത്തിനിടെ പൊലീസിനെ കണ്ടതോടെ കടന്നുകളഞ്ഞ പ്രതി പിടിയില്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശി റഷീദിനെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. 17 വയസുകാരനാണ് പീഡനത്തിനിരയായത്. ദുരൂഹസാഹചര്യത്തില്‍ വാഹനം കണ്ടതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി....
Local news

കുറ്റിപ്പുറത്ത് കാണാതായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം പങ്ങരംകുളം: കുറ്റിപ്പുറത്ത് നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കോഴിക്കോട് ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. കോക്കർ സിഎച്ച് നഗർ സ്വദേശി പരേതനായ പുത്തൻ പൂരക്കൽ മുനീറിന്റെ മകൻ റസീം(21)ന്റെ മൃതദേഹമാണ് കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് കൂട്ടുകാരനെ കാണാനാണെന്ന് പറഞ്ഞ് പോയ റസീമിനെ കാണാതായത്. പോലീസിന് പരാതി നൽകി അന്വേഷണം തുടരുന്നതിനിടെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് ബീച്ചിൽ റസിമിന്റെ മുഹം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.കുറ്റിപ്പുറം എൻജിനീയറിങ് കോളേജിൽ അവസാന വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് മരിച്ച റസീം മാതാവ് ഫാത്തിമ.സഹോദരങ്ങൾ മിർവ, തമീം...
error: Content is protected !!