Tag: License

ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം വീണ്ടും തുടങ്ങും
Kerala, Other

ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം വീണ്ടും തുടങ്ങും

ആര്‍സി ബുക്ക്- ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതിനെ തുടര്‍ന്ന് പ്രിന്റിംഗ് നിര്‍ത്തിവച്ചതോടെ മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം വീണ്ടും തുടങ്ങും. കോടികളുടെ കുടിശിക വന്നതിനെ തുടര്‍ന്ന് കരാറുകാരന്‍ അച്ചടി നിര്‍ത്തിവച്ചതോടെ മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസന്‍സോ കിട്ടാതെ വലഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്- ലൈസന്‍സ് വിതരണം നടക്കുമെന്നാണ് വിവരം. കരാറുകാര്‍ക്ക് 9 കോടി നല്‍കാന്‍ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. വിതരണത്തിനായി 25,000 രേഖകള്‍ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം. അതേസമയം പോസ്റ്റല്‍ വഴിയുള്ള വിതരണത്തില്‍ തീരുമാനം ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മൂന്ന് ലക്ഷം രേഖകള്‍ അച്ചടിക്ക് തയ്യാറാക്കിയിട്...
Accident, Information, Other

വാഹന ഉടമയുടെ അപകട മരണം: ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ല -ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷ്വൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ 'ഫ്യൂച്ചര്‍ ജനറലി' ഇന്‍ഷ്വൂറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 'ടവേര' കാറിന്റെ ഉടമയായിരുന്ന ഭര്‍ത്താവ് കുര്യന്‍ 2015 ഡിസംബര്‍ 29ന് രാത്രി 12.15 മണിയോടെ ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷ്വൂറന്‍സ് പോളിസിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷ്വൂറന്‍സ് പോളിസി പ്രകാരം നല്‍കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നല്‍കാന്‍ കമ്പനി തയ്യാറായില്ല. വാഹന ഉടമയ്ക്ക് ഇന്‍ഷ്വൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സുകൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന്നില്...
Information

21 ക്വിന്റല്‍ അരിയുടെ വെട്ടിപ്പ് ; സിപിഐ സംഘടനാ നേതാവിന്റെ റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഐ സംഘടനാ നേതാവിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കേരളാ റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാര്‍ ലൈസന്‍സിയായുള്ള കുന്നത്തൂര്‍ താലൂക്കിലെ 21-ാം നമ്പര്‍ റേഷന്‍കടയുടെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കടയില്‍ 21 ക്വിന്റല്‍ അരിയുടെ വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയത്. താലൂക്ക് സപ്ലൈസ് ഓഫീസര്‍ ടി.സുജയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്....
Information

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി ; സഹോദരിക്ക് ഭീമന്‍ പിഴയും തടവും

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സഹോദരിക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ല്യാരകത്ത് മുജീബ് റഹ്‌മാന്റെ മകള്‍ ലിയാന മഖ്ദൂമയെയാണ്(20) ശിക്ഷ വിധിച്ചത്. യുവതി 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും അനുഭവിക്കണമെന്നാണ്മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. 2022 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധന നടത്തുന്നതിനിടെ മഞ്ചേരി എസ്.ഐ ഖമറുസ്സമാനും സംഘവുമാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്ന് പൊലീസിന് ബോധ്യമായി. തുടര്‍ന്ന് സ്‌കൂട്ടറിന്റെ ഉടമയായ യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു....
error: Content is protected !!