Tag: Life

<strong>സെക്കീനയുടെയും കുടുംബത്തിന്റെയും “ലൈഫ്” ഇനി മാറും</strong>
Feature, Other

സെക്കീനയുടെയും കുടുംബത്തിന്റെയും “ലൈഫ്” ഇനി മാറും

ഭിന്നശേഷിയുള്ള 18 വയസുകാരൻ മകനെയും ചേർത്ത് പിടിച്ചാണ് വളവന്നൂർ പഞ്ചായത്തിലെ സക്കീന തിരൂരിലെ താലൂക്ക്തല അദാലത്തിനെത്തിയത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പല തവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമാകാതെ വന്നതോടെയാണ് അദാലത്തിൽ മന്ത്രി വി. അബ്ദുറഹിമാന്റെ മുന്നിൽ അപേക്ഷയുമായി എത്തിയത്. അപേക്ഷ പരിഗണിച്ച മന്ത്രി ഉടൻ അനുകൂല തീരുമാനമെടുത്തതോടെ ഇവരുടെ ജീവിതത്തിലെ വലിയ സ്വപ്ന സാക്ഷാത്കാരത്തിനാണ് അദാലത്ത് വേദിയായത്. ലൈഫ് ഭവന പദ്ധതി വഴിയാണ് ഇവർക്ക് വീട് നൽകുക. നിലവിൽ വാടക വീട്ടിലാണ് ഇവരുടെ കുടുംബം കഴിയുന്നത്. പ്രവാസിയായ അബ്ദുറഹിമാനും ഭാര്യ സെക്കീനയ്ക്കും ഭിന്നശേഷിയുള്ള മുഹമ്മദ് നബ്ഹാനെ കൂടാതെ രണ്ട് പെൺകുട്ടികളാണുള്ളത്. ...
Information

പെരുവള്ളൂരില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പെരുവള്ളൂര്‍: പെരുവള്ളൂരില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തിക്ക് തുടക്കമായി. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കലാമസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ ടി സാജിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഞ്ചാലന്‍ ഹംസ ഹാജി, യൂ പി മുഹമ്മദ്, മെമ്പര്‍മാരായ ബഷീര്‍ അരീക്കാട്, സൈദ് പി കെ, സൈതലവി ടി പി, താഹിറ കരീം, ആയിഷ ഫൈസല്‍, തിരൂരങ്ങാടി ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റംല പി കെ, സി സി ഫൗസിയ , ജല്‍ ജീവന്‍ മിഷന്‍ സ്റ്റാഫ് ശരണ്യ,ആസൂത്രണ സമിതി ഉപദ്ധ്യക്ഷന്‍ കാവുങ്ങല്‍ ഇസ്മായില്‍, ഇരുമ്പന്‍ സൈതലവി,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികളും, പ്രദേശത്തെ നാട്ടുകാരും പങ്കെടുത്തു. ...
Education, Health,, Information

ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ച് ട്രോമാ കെയർ പ്രവർത്തകർ മാതൃകയായി

തിരൂരങ്ങാടി : ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്‌റ്റേഷൻ യൂണിറ്റ് ചെമ്മാട് നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ച് പുതുവത്സരദിനത്തിൽ പൊതുജനങ്ങൾക്കായി ജീവൻ രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ സദഖത്തുള്ള ബാബു അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇ പി ബാവ, ഡിവിഷൻ കൗൺസിലർ മുഹമ്മദലി അരിമ്പ്ര എന്നിവർ പങ്കെടുത്തു. റാഫി കുന്നുംപുറം സ്വോഗതവും റഫീഖ് വള്ളിയേങ്ങൽ നന്ദിയും പറഞ്ഞു.ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ ,നൂർമുഹമ്മദ് മലപ്പുറം, ജംഷീദ് സി ടി കീഴാറ്റൂർ ,പ്രസീദ നമ്പീശൻ മഞ്ചേരി , സമീറലി കൽപകഞ്ചേരിതുടങ്ങിയ ട്രോമാ കെയർ വളണ്ടിയർമാരും പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി. ...
error: Content is protected !!