Thursday, September 3

സൗദിയില്‍ ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം,മലപ്പുറം സ്വദേശികളടക്കം 5 പേര്‍ക്ക് പരിക്ക്

റിയാദ്: പടിഞ്ഞാറന്‍ സൗദിയിലെ യാമ്പുവില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായിലിനെ ജിദ്ദയിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദലി കട്ടിലശ്ശേരി, അഷ്‌റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്‌മാന്‍ എന്നിവരുടെ പരിക്ക് നിസാരമാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

യാംബു – മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ യാമ്പു റോയല്‍ കമീഷന് കീഴില്‍ ജോലി ചെയ്യുന്ന മലയാളികളാണ് അപകടത്തില്‍ പെട്ടത്.