Friday, September 18

Tag: Lss

കക്കാട് ജി.എം.യു.പി സ്‌കൂളില്‍ എല്‍എസ്എസ് – യുഎസ്എസ് വിജയികളെ അനുമോദിച്ചു
Local news

കക്കാട് ജി.എം.യു.പി സ്‌കൂളില്‍ എല്‍എസ്എസ് – യുഎസ്എസ് വിജയികളെ അനുമോദിച്ചു

തിരൂരങ്ങാടി: കക്കാട് ജി.എം.യു.പി സ്‌കൂളില്‍ എല്‍എസ്എസ്.യുഎസ്എസ് പരീക്ഷയില്‍ 24 വിദ്യാര്‍ത്ഥികള്‍ക്ക് വിജയം. സ്‌കൂളില്‍ നടപ്പാക്കിയ മികച്ച പരിശീലനം ഫലപ്രദമായി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും സ്‌കൂളില്‍ അഹ്ലാദം പങ്കിട്ടു. സ്‌കൂളില്‍ നടന്ന അനുമോദന യോഗത്തില്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ മുഈനുല്‍ ഇസ്ലാം, പ്രധാനാധ്യാപകന്‍ പി.എം അബ്ദുല്‍അസീസ് മാസ്റ്റര്‍, പിടി ഖമുറൂദ്ദീന്‍, ടികെ സൈതലവി, അനീസുദ്ദീന്‍, കെ,നൗഷാദ്, ശ്രുതി. ടി , ശാന്തി കെ.പി ,അബ്ദു സലാം ടി പി, അശ്വതി കെ , സജി പി , സുഹ്റാബി കെ സംസാരിച്ചു....
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പികെവിഎസ് ആദരിച്ചു
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പികെവിഎസ് ആദരിച്ചു

മൂന്നിയൂര്‍ : എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ആദരിച്ചു. വിജയിച്ച വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തിയാണ് ഭാരവാഹികള്‍ ആദരിച്ചത്. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരനായ അഫില്‍ മുഹമ്മദ് . സി, മുഹമ്മദ് അറഫാത്ത് സി.എം, മുമമ്മദ് റബീഹ് എ.വി, ഹൈഫ ബീവി പി.ജെ, മുഹമ്മദ് ശിബിന്‍ സി.എം, പ്ലസ് ടു ഉന്നത വിജയം നേടിയ ഫാത്തിമ സുഫീന എം, ഫാത്തിമ ഹനാഹ് കെ , മുഹമ്മദ് ദില്‍ഷാദ് വി.പി, യു.എസ്.എസ്, എല്‍. എസ്. എസ് വിജയിച്ച നിഷ്മിത വി.പി, ഷഹബാസ് അമന്‍ സി.എം എന്നിവരെയാണ് ആദരിച്ചത്. പതിനാലാം വാര്‍ഡ് മെമ്പര്‍ എന്‍.എം. റഫീഖ്, അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ചെറീദ്, വി.പി. ബാവ,സി.എം. ഷെരീഫ് മാസ്റ്റര്‍, വി.പി. പിച്ചു, സി.എം. ചെറീദ്, കെ.എം. ഹനീഫ മെമന്റോകള്‍ നല്‍കി....
സംസ്ഥാനത്തെ പ്രൈമറി സ്കൂളുകൾക്ക് ശനിയാഴ്‌ച അവധി
Education

സംസ്ഥാനത്തെ പ്രൈമറി സ്കൂളുകൾക്ക് ശനിയാഴ്‌ച അവധി

തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് പരീക്ഷ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകൾക്കും, ഹൈസ്കൂളുകളിലെ പ്രൈമറി വിഭാഗത്തിനും ഡിസംബർ 18ന് (ശനിയാഴ്ച)അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ എൽഎസ്എസ് / യുഎസ് എസ് പരീക്ഷകൾ ഡിസംബർ 18നാണ് നടക്കുന്നത്. പ്രൈമറി വിഭാഗങ്ങൾക്ക് പുറമെ പരീക്ഷാകേന്ദ്രങ്ങൾ ആയ മുഴുവൻ സ്കൂളുകൾക്കും പരീക്ഷാദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റേഴ്സ് എന്നീ ഡ്യൂട്ടികൾക്ക് സംസ്ഥാനത്തെ പ്രൈമറി അദ്ധ്യാപകരുടെ സേവനം ഈ പരീക്ഷയ്ക്ക് ആവശ്യമുള്ളതായി പരീക്ഷ സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്ക്കൂളുകൾക്കും ഹൈസ്കൂളു കളിലെ പ്രൈമറി വിഭാഗത്തിനും, കൂടാതെ പരീക്ഷാകേന്ദ്രങ്ങളായ മുഴുവൻ സ്ക്കൂളുകൾക്കും പരീക്ഷാ ദിവസം അവധി പ്രഖ്യാപിക്കുന്നതായും പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പ...