Tag: M A higher secondary school

പ്രതിഭാ ആദരവും വെളിച്ചം പദ്ധതി പ്രകാശനവും നടന്നു
Local news

പ്രതിഭാ ആദരവും വെളിച്ചം പദ്ധതി പ്രകാശനവും നടന്നു

തിരൂരങ്ങാടി : കൊടിഞ്ഞി എം.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഈ വര്‍ഷത്തെ യു.എസ്.എസ്,എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ച്ചയായി മികച്ച വിജയമാണ് ഈ വര്‍ഷവും കരസ്ഥമാക്കിയത്. യു.എസ്.എസ് പരീക്ഷയില്‍ നാല് വിദ്യാര്‍ത്ഥികളും എല്‍.എസ്.എസ് പരീക്ഷയില്‍ അഞ്ച് വിദ്യാര്‍ത്ഥികളുമാണ് വിജയം കൈവരിച്ചത്. മുഹമ്മദ് ഇനാസ് പാലക്കാട്ട്, ഫാത്തിമ റിന്‍ഷ എം.സി, ഫാത്തിമ ഷഹാന എം , റന്ന ഫാത്തിമ പി എന്നിവര്‍ യു.എസ്.എസ് പരീക്ഷയിലും ആയിശ ഹന്ന ടി, ഫാത്തിമ ഷഹ്ബി പി, ഫാത്തിമ തന്‍ഹ പി, ഹൈഫ സമീര്‍ ടി , നിയ ഫാത്തിമ എന്നിവര്‍ എല്‍.എസ്.എസിലും വിജയികളായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ പി.ടി.എ മീറ്റിംഗ് വെച്ച് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പി.ടി.എ കമ്മിറ്റി ആദരിച്ചു. സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി,പി.ടി.എ പ്രസിഡന്റ് പനക്കല്‍ മുജീബ് സാഹിബ്, കബീര്‍ നജ, മുഷ്താഖ...
Education

ബഷീര്‍ കഥാപാത്രങ്ങളുടെ നേര്‍ചിത്രവും ഇമ്മിണി ബല്യ സുല്‍ത്താന്റെ ബല്യ ഓര്‍മ്മകളുമായി വിദ്യാര്‍ത്ഥികള്‍

കൊടിഞ്ഞി: എം.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൈരളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്മായ പരിപാടികളോടെ ബഷീര്‍ അനുസ്മരണ ദിനം ആചരിച്ചു. 'ഇമ്മിണി ബല്യ പുസ്തകോത്സവം' എന്ന ശീര്‍ഷകത്തില്‍ നടന്ന പുസ്തക പ്രദര്‍ശനം ശ്രദ്ധേയവും ഉപകാരപ്രദവുമായി. വിദ്യാര്‍ത്ഥികളില്‍ വായനാശീലവും പുസ്തക പരിചയവും വീണ്ടെടുക്കാന്‍ ഏറെ സഹായകമായി. എന്‍.സി ബുക്ക്‌സുമായി സഹകരിച്ച് നടത്തിയ പുസ്തക പ്രദര്‍ശനം സ്‌കൂള്‍ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.ടി നജീബ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍, സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി,കൈരളി ക്ലബ്ബ് കണ്‍വീനര്‍ ദിവ്യനായര്‍ ടീച്ചര്‍ സംസാരിച്ചു. ചടങ്ങില്‍ ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കരണം, സമ്മാന വിതരണം, മാഗസിന്‍ പ്രകാശനം എന്നിവ നടന്നു. ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദ്,സുഹ്‌റ, നാരായണി, ബഷീര്‍,ഖാദര്‍, അബൂബക്കര്‍, അബ്ദു റഷീദ്, ...
Education

പെരുന്നാള്‍ ആഘോഷത്തിലേക്ക് ആവേശമായി ലബ്ബൈക്ക് ഡിജിറ്റല്‍ ക്വിസിന് പരിസമാപ്തി

കൊടിഞ്ഞി : എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 'ലബ്ബൈക്ക്' ഡിജിറ്റല്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. തഖ് വിയ, എതിക്‌സ് വിംഗ് സംയുക്തമായി സംഘടിപ്പിച്ച മത്സരം ആവേശവും അനുഭൂതിയും അനുഭവവുമായി. സ്‌കൂളിലെ യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മല്‍സരം.ആദ്യ ഘട്ടത്തില്‍ 5,6,7 ക്ലാസുകളിലെ പന്ത്രണ്ട് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം 24 പേര്‍ റിട്ടണ്‍ ടെസ്റ്റിലൂടെ മാറ്റുരയ്ക്കുകയും അതില്‍ നിന്നും 6 പേര്‍ ഫൈനല്‍ സ്റ്റേജിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫാത്തിമ റിന്‍ഷ അഞ്ചാം ക്ലാസ്, ഫാത്തിമ റിദ, നഫ്‌ന ഷാനി ആറാം ക്ലാസ്, മുഹമ്മദ് റാസി,നാദിയ തസ്‌നി,അന്‍ഷിദ് കെ.വി ഏഴാം ക്ലാസ് എന്നിവരാണ് ഫൈനല്‍ സ്റ്റേജിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനല്‍ റൗണ്ട് ഓറല്‍ ആന്‍സറിംങ്ങ്, പിച്ചര്‍ ഐഡന്‍ന്റിഫൈ, ഫ്‌ളാഗ് ഐഡന്‍ന്റിഫൈ, സൗണ്ട് വെരിഫിക്കേഷന്...
Information

കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനവും ലഹരി വിരുദ്ധ ദിനവും വിപുലമായി ആഘോഷിച്ചു

കൊടിഞ്ഞി: എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. സമസ്തയുടെ തൊണ്ണൂറ്റി ഏഴാം സ്ഥാപക ദിനാഘോഷം രാവിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അസംബ്ലിയില്‍ സമസ്തയുടെ പതാക സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി ഉയര്‍ത്തി. ശേഷം ചടങ്ങിന്റെ ഉദ്ഘാടനം സാഹിബ് ഹാജി നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും സന്ദേശവും നല്‍കി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍,സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ ഷിബില പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്‍ ക്ലാസ് ടീച്ചര്‍ മുഫീദ ടീച്ചറും ലീഡര്‍മാരും ചേര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പിലിന് നല്‍കി പ്...
Education

കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാദിനം സമുചിതമായി ആചരിച്ചു

കൊടിഞ്ഞി : എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായന ദിനത്തോടനുബന്ധിച്ച് കൈരളി ക്ലബ്ബിന്റെ കീഴില്‍ വ്യത്യസ്ത പരിപാടികളും മല്‍സരങ്ങളും നടന്നു. പരിപാടി വിദ്യാര്‍ഥികളില്‍ വായനയുടേയും പുസ്തകങ്ങളുടെയും പ്രാധാന്യത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. വായന ദിനത്തിന്റെ ഭാഗമായി ലൈബ്രറി ക്ലബിന്റെ കീഴില്‍ പുതിയ ലൈബ്രറി ആന്റ് കൗണ്‍സില്‍ റൂമിന്റെ ഉദ്ഘാടനം സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍, ലൈബ്രറി കണ്‍വീനര്‍ ഗില്‍ഷ ടീച്ചര്‍,കൗണ്‍സിലര്‍ ഷംന ടീച്ചര്‍ പങ്കെടുത്തു.ഭാരവാഹികളായ അശ്വതി ടീച്ചര്‍, അശ്വനി ടീച്ചര്‍ നേതൃത്വം നല്‍കി. കൈരളി ക്ലബ് സ്‌കൂളിലെ വിവിധ വിഭാഗങ്ങള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു. എല്‍.പി വിഭാഗം വായന മത്സരം, യു.പി വിഭാഗം ക്വിസ്, പോസ്റ്റര്‍ നിര്‍മാണം. എച്ച്.എസ് വിഭാഗം ക്വിസ്, പ്രസം...
Information

കെട്ടിടോദ്ഘാടനവും വിജയോത്സവവും പ്രവേശനോത്സവവും വര്‍ണാഭമായി ആഘോഷിച്ചു

കൊടിഞ്ഞി: എം.എ ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ കെ.ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും സ്റ്റേജ് ബ്‌ളോക്കിന്റെ ഉദ്ഘാടനവും സ്ഥാപനത്തില്‍ നിന്നും വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന വിജയോത്സവവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന പരിപാടി രാവിലെ പത്ത് മണിക്ക് കെ.ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവത്തോടെ സമാരംഭം കുറിച്ചു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളേയും ദഫ് സംഘത്തിന്റെയും സ്‌കൗട്ട് ആന്‍ഡ് ഗൈഡ്,ജെ.ആര്‍.സി,തഖ് വിയ, കബ്ബ്, ബുള്‍ ബുള്‍ തുടങ്ങി വിവിധ യൂണികളുടേയും അകമ്പടിയോടെ സ്വീകരിച്ചു. നിറപ്പകിട്ടാര്‍ന്ന ബലൂണുകളും പൂക്കളും മധുര പലഹാരങ്ങളും കൊണ്ട് നിറഞ്ഞ സ്വീകരണമാണ് സംഘടിപ്പിച്ചത്. പ്രവേശനോത്സവം പാണക്കാട് സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പനക്കല്‍ മുജീബ് അധ്യക്ഷത വഹിച...
Health,, Information

ജീവൻരക്ഷാ പരിശീലന ക്ലാസ് ശ്രദ്ധേയമായി

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ജീവൻ രക്ഷാ പരീശീലന ക്ളാസ് സംഘടിപ്പിച്ചു.തിരൂരങ്ങാടി താലൂക്ക് ദുരന്ത നിവാരണ സേനയും എം.എ ഹയർസെക്കണ്ടറി സ്കൂൾ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ നജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി താലൂക്ക് ടി.ഡി.ആർ.എഫ് കോഡിനേറ്റർ ലബീബ് തിരൂരങ്ങാടി ക്ളാസിന് നേതൃത്വം നൽകി. മുജീബ് വി.കെ കൊടിഞ്ഞി,ഫൈസൽ കുഴിമണ്ണിൽ പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ നന്ദി പറഞ്ഞു.വീട്ടിലും സ്കൂളിലും സാമൂഹിക ചുറ്റുപാടിലുമായി ജീവിതത്തിൽ നേരിടുന്ന അപകടങ്ങളെ തരണം ചെയ്യാനും പ്രതിസന്ധികളെ മറികടക്കാനും രക്ഷ നേടാനുള്ള മാർഗങ്ങളും വഴികളും പ്രാക്ടിക്കലോടൂ കൂടി വിദ്യാർത്ഥികൾ ക്ക് വിശദീകരിച്ചു കൊടുത്തു.വിദ്യാർഥികളുടെ വിവിധ സംശയങ്ങൾക്കുള്ള മറുപടി യും നൽകി.സകൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സി,തഖ് വിയ യൂണിറ്റുകളിൽ ...
Feature

വീറും വാശിയും നിറഞ്ഞ ആവേശത്തിന്റെ സ്കൂൾ കായികകലോത്സവങ്ങൾക്ക് തിരശീല വീണു

കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂൾ കായികമേളക്കും കലാമേളക്കും ആവേശ പരിസമാപ്തി. വിദ്യാർത്ഥികളുടെ നൈസർഗിക കഴിവുകളെ പ്രകടമാക്കാൻ വേണ്ടി സംഘടിപ്പിച്ച കായിക മേള "എക്സ്പ്ളോറിക" , കലാ മേള "ഫ്ളോറോൻസിയ" എന്ന പേരിലുമാണ് സംഘടിപ്പിച്ചത്. എമറാർഡ്, റൂബി, ഡയമണ്ട്,സഫേർ എന്നീ നാല് ഗ്രൂപ്പുകളിലായി കായികമേള രണ്ട് ദിവസവും കലാമേള മൂന്ന് ദിവസവുമാണ് അരങ്ങേറിയത്. ഓടിയും ചാടിയും എറിഞ്ഞും ട്രാക്കും പിറ്റും പൊടി പാറുന്ന മൽസര പോരാട്ടത്തിന് സാക്ഷിയായി. സ്പോർട്സിന് മുന്നോടിയായി ഗെയിംസും നടന്നു. സ്പോർട്സ് മീറ്റിൽ എമറാൾഡ് ഒന്നും റൂബി, ഡയമണ്ട് രണ്ടും സഫേർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കലകൾ കൊണ്ട് കനകം തീർത്ത മൂന്ന് ദിവസം നീണ്ടു നിന്ന ഫോളോറൻസിയ ആർട് ഫെസ്റ്റ് ഉദ്ഘാടന സംഗമത്തിൽ സോഷ്യൽ മീഡിയ വൈറൽ താരം ടിക് ടോക് ബാപ്പുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. മൂന്നു നാളിലെ മൽസരങ്ങളിൽ അറബികലാമേളയോടൊപ്പം മികവുറ്റ കലാ പ്രകടനങ്ങളും അരങ...
error: Content is protected !!