Tag: madhyapradesh

മദ്യവും ടച്ചിംഗ്‌സും വാങ്ങാന്‍ ഷെയര്‍ ഇട്ടത് കുറഞ്ഞു ; 19 കാരന്‍ അമ്മാവനെ അടിച്ചു കൊന്നു
Crime

മദ്യവും ടച്ചിംഗ്‌സും വാങ്ങാന്‍ ഷെയര്‍ ഇട്ടത് കുറഞ്ഞു ; 19 കാരന്‍ അമ്മാവനെ അടിച്ചു കൊന്നു

മദ്യവും ടച്ചിംഗ്‌സും വാങ്ങിയതില്‍ ഷെയര്‍ ഇട്ടത് കുറഞ്ഞെന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 19 കാരന്‍ അമ്മാവനെ അടിച്ചു കൊന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലെ ഡിയോരി തപരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. 'മന്നു' എന്ന് വിളിക്കുന്ന മനോജ് താക്കൂര്‍ എന്ന 26കാരനാണ് കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അനന്തരവനായ 'അഭി' എന്ന് വിളിക്കുന്ന ധരം താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മനോജ് വീട്ടില്‍ നിന്നിറങ്ങിയത്. അതിന് ശേഷം ഇയാള്‍ തിരിച്ചുവന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ കൃഷിസ്ഥലത്ത് മനോജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 340 രൂപയ്ക്ക് മദ്യവും 60 രൂപയ്ക്ക് കോഴിയിറച്ചിയും ഇരുവരും വാങ്ങിയിരുന്നു. ശേഷം ഗ്രാമത്തിലെ പാടത്തിനടുത്ത് ഇരുന്ന് മദ്യപിക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് മദ്യവും ചിക്കനും വാങ്ങാന്‍ കുറച്ചുപണം മാത്രമാണ് നല്‍കിയതെന്ന് പ...
Breaking news, National, Other

പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം; 6 പേര്‍ മരിച്ചു, 59 പേര്‍ക്ക് പരിക്ക്, നിരവധി വീടുകള്‍ കത്തി നശിച്ചു

ഭോപ്പാല്‍: പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍സ്‌ഫോടനം. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ പടക്കനിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ കത്തി നശിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതര്‍. അതേസമയം, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിവരങ്ങള്‍ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തു....
Other

പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി

മധ്യപ്രദേശ് : ബസില്‍ നിന്നിറങ്ങി റോഡരികിലെ പെട്രോള്‍ പമ്പില്‍ നില്‍ക്കുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തിങ്കളാഴ്ച രാവിലെ 8.50നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിന്ദ് ജില്ലിയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ഥിയായ പത്തൊന്‍പതുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. ബിന്ദില്‍ നിന്ന് ദീപാവലി ആഘോഷം കഴിഞ്ഞ് തിരിച്ചെത്തി സഹോദരനുവേണ്ടി പെട്രോള്‍ പമ്പിനടുത്ത് കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് പേര്‍ ബൈക്കിലെത്തിയത്. ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. മറ്റൊരാള്‍ തുണി കൊണ്ട് മുഖം മറച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ ബൈക്കില്‍ നിന്ന് ഇറങ്ങി യുവതിയെ ബലമായി പിടിച്ച് ബൈക്കിന്റെ സീറ്റില്‍...
National

ഭര്‍ത്താവ് തക്കാളി കറിവെച്ചു ; ഭാര്യ മകളെയുംകൂട്ടി വീട് വിട്ട് ഇറങ്ങി

രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. പലരുടെയും കുടുംബ ബജറ്റിനെയും കുത്തനെയുള്ള വില വര്‍ധനവ് താളം തെറ്റിച്ചിരിക്കുകയാണ്. തക്കാളി കാരണം ഇപ്പോള്‍ ഇതാ ദാമ്പത്യം തകര്‍ന്നിരിക്കുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ അനുമതിയില്ലാതെ ഭര്‍ത്താവ് തക്കാളിയെടുത്ത് കറിവെച്ചതിന് ഭാര്യ മകളെയും കൂട്ടി വീട് വിട്ടിറങ്ങി. ഷാഹ്‌ദോള്‍ ജില്ലയില്‍ ടിഫിന്‍ സര്‍വീസ് നടത്തുന്ന സഞ്ജീവ് ബര്‍മനാണ് ഭാര്യയുടെ അനുമതി ഇല്ലാതെ തക്കാളി കറി ഉണ്ടാക്കിയത്. പാകം ചെയ്യുന്ന പച്ചക്കറി വിഭവത്തില്‍ ഒന്നിന് പകരം രണ്ട് തക്കാളി ഇട്ടതിനാലാണ് തര്‍ക്കം ഉണ്ടായത്. ഒടുവില്‍ യുവതി മകളെയും കൂട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു. സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വീട് വിട്ടുപോയ ഭാര്യയെയും മകളെയും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സഞ്ജീവ് ബര്‍മന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മൂന്ന് ദിവസമായി ഭ...
error: Content is protected !!