അധ്യാപകന്‍ വഴക്ക് പറഞ്ഞു ; ആത്മഹത്യാകുറിപ്പെഴുതി വച്ച് 10 -ാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി ; അധ്യാപകനെതിരെ കേസെടുത്തു
അധ്യാപകന്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യാകുറിപ്പെഴുതി വച്ച് 10-ാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ആണ് സംഭവം. ജയ് ബജ്രംഗ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ വിവേക് മഹാദേവ് റാവുത്ത് (15) ആണ് ജീവനൊടുക്കിയത്. 'ഞാന്‍ തൂങ്ങിമരിക്കുന്നു… കാരണം സൂര്യവംശി ടീച്ചര്‍ എന്നെ വഴക്കുപറഞ്ഞു, തന്റെ മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു' എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വിവേക് കുറിച്ചത്. സംഭവത്തില്‍ അധ്യാപകനെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
തന്നെ വഴക്കുപറയുകയും മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് വിവേക് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വിവേകിനെ അധ്യാപകന്‍ വഴക്ക് പറഞ്ഞിരുന്നു. ഇത് പറഞ്ഞ് സഹപാഠികളു...