Tag: Malappuram district panchayath

ഭിന്നശേഷിക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് പവര്‍ ഇലക്ട്രിക്ക് വീല്‍ ചെയര്‍ നൽകുന്നു; 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് പവര്‍ ഇലക്ട്രിക്ക് വീല്‍ ചെയര്‍ നൽകുന്നു; 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നന് ജില്ലയിലെ 7 കേന്ദ്രങ്ങളില്‍  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി അഞ്ച് മുതല്‍ 12 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്.തിയതി, സ്ഥലം,  ബ്ലോക്കുകള്‍ എന്നീ ക്രമത്തില്‍ ജനുവരി അഞ്ച്, മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പെരിന്തല്‍മണ്ണ, മങ്കട ബ്ലോക്കുകള്‍. ആറിന് മൂത്തേടം പഞ്ചായത്ത്, നിലമ്പൂര്‍ ബ്ലോക്ക്. ഏഴിന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, അരീക്കോട് ബ്ലോക്ക്. ഒമ്പതിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ ബ്ലോക്കുകള്‍. ജനുവരി 10 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്...
Malappuram

‘കളി ഖത്തറിൽ, ആരവം മലപ്പുറത്ത്’

 ജില്ലാ പഞ്ചായത്ത്‌ സൗഹൃദ മത്സരങ്ങൾ ആവേശമായി ലോക കപ്പ് ഫുട്ബോളിന്റെ കളിയാരവങ്ങളിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തിപ്പിടിച്ച് ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച സൗഹൃദ മത്സരങ്ങൾ ആവേശമായി.മലപ്പുറം കോട്ടപ്പടി മൈതാനിയിൽ നടന്ന ആവേശോജ്വലമായ സൗഹൃദ മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കലക്ടർ വി.ആർ. പ്രേം കുമാർ കിക്കോഫ് ചെയ്ത് നിർവഹിച്ചു.ആദ്യ മത്സരത്തിൽ ജില്ലാ പഞ്ചായത്തംഗം എ. പി. സബാഹിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ ടീമും മലപ്പുറത്തെ മാധ്യമ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത് ഏറെ ആവേശകരമായി. ജില്ലാ പഞ്ചായത്തിന് വേണ്ടി ജീവനക്കാരനായ തറയിൽ നസീർ ആദ്യ ഗോൾ നേടിയെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മാധ്യമ പ്രവർത്തകരുടെ ടീമിന് വേണ്ടി ഷഹബാസ് വെള്ളില ഗോൾ മടക്കിയതോടെ മത്സരം സമനിലയിൽ പിരിഞ്ഞു. കാൽ പന്തിന്റെ മലപ്പുറം പെരുമ ലോക കാപ്പോളം ഉയർത്തിയ മനോഹരമായ മത്സരങ്ങളിൽ ജില്ലയിലെ മികച്ച പഴയ കാല താരങ്ങൾ ...
Education

പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ജി.എസ്.ടി കോഴ്‌സുമായി ജില്ലാപഞ്ചായത്ത്

ജില്ലയിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ പാര്‍ലമെന്റ് സ്റ്റാറ്റിയൂട്ടറി ബോഡിയായ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ജി.എസ്.ടി കോഴ്‌സ് സൗജന്യമായി ലഭ്യമാക്കുകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. ഐ.സി.എ.ഐയുമായി ധാരണാപത്രം ഒപ്പു വെച്ച് നേരിട്ട് കോഴ്‌സ് നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്ത് എന്ന ഖ്യാതിയും നേട്ടവും ഇതിലൂടെ മലപ്പുറത്തിന് സ്വന്തം. ഐ.സി.എ.ഐയുടെ ജില്ലാ സപ്പോര്‍ട്ട് സെന്ററായ ഐ.സി.എം.എസ് സി.എ/ സി.എം.എ കോളജാണ് ബൃഹത്തായ ഈ പദ്ധതി ജില്ലാ പഞ്ചായത്തിന് പ്രാവര്‍ത്തികമാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്ലസ്ടു പഠനം കഴിയുന്നതിന് മുന്‍പ് തന്നെ ജി.എസ്.ടി കോഴ്‌സ് പഠിപ്പിച്ച് രാജ്യത്തെ ഏറ്റവും മികച്ച സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്നതാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.  പ്ലസ്ടു കഴിയുന്നതോടെ ജി.എസ്.ടി, റിട്ടേര...
Other

മന്ത്രിക്കൊപ്പം കോൽക്കളി കളിച്ച് ഗവർണ്ണർ

തിരുർ. : സൗഹൃദ സന്ദർശനത്തിനായിസംസ്ഥാന ഫിഷറിസ്, കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ തിരുർ പോരൂറിലെ വസതിയിൽ എത്തിയകേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്മന്ത്രി വി.അബ്ദുറഹിമാനൊപ്പം കോൽക്കളി കളിച്ചു. മന്ത്രിയുടെ വസതിയിലെത്തിയ ഗവർണ്ണർക്ക്തിരുർ പാരാവലിക്ക് വേണ്ടി മുജീബ് താനാളു രാണ് കോൽക്കളി ക്കോൽ ഉപഹാരമായി നൽകിയത്. മലബാറിന്റെ തനത് കലയായ കോൽക്കളിയുടെ 20 കോലുകളാണ് ഉപഹാരമായി നൽകിയത്.കോൽക്കളിയെ കുറിച്ച് ഗവർണർ കൂടുതൽമന്ത്രിയോട് ചോദിച്ചറിഞ്ഞു. കോട്ടക്കൽ ആര്യ വൈദ്യശാലയിലെ പരിപാടിക്കെത്തിയഗവർണ്ണർ തിരുവനന്തപുരത്തേക്ക്തിരിച്ചു പോകും വഴിയാണ്മന്ത്രിയുടെ വസതിയിലെത്തിയത്.മന്ത്രിയും കുടുംബാംഗങ്ങളുംഗവർണ്ണറെ വസതിയിൽ സ്വീകരിച്ചു.മലപ്പുറം ജില്ലാ കളക്ടർപ്രേംകുമാർ , സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ, കേരള ഫുട്ബോൾ ഫെഡറേഷൻ അംഗംആഷിഖ് കൈനിക്കര കേരള ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബർ , തിരുർ ഡി...
Education, Malappuram

വിങ്‌സ് മലപ്പുറം പദ്ധതി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കും: പി.കെ കുഞ്ഞാലിക്കുട്ടി

ജില്ലാ പഞ്ചായത്ത്  ഹയര്‍സെക്കന്‍ഡറി  കരിയര്‍ ഗൈഡന്‍സ് സെല്ലുമായി ചേര്‍ന്ന് കേന്ദ്ര സര്‍വകലാശായിലേക്കുള്ള  പൊതുപരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന  വിങ്‌സ് മലപ്പുറം പദ്ധതി  ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്  ഉയരങ്ങളിലേക്ക് പറക്കാന്‍  പുതിയ ചിറകുകള്‍ നല്‍കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. സി.യു.ഇ.ടി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ജില്ലാതല സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയില്‍ ഇത്തരം നൂതന പദ്ധതികള്‍ ഏറ്റെടുക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത്  കേരളത്തിലെ  മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  മാതൃകയാണെന്നും എം.എല്‍.എ പറഞ്ഞു. മലപ്പുറം  ഇന്‍കല്‍ ക്യാമ്പസിലെ  എ.ഐ ഇന്റര്‍നാഷണല്‍ കോളേജില്‍ നടന്ന  ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ 200 സ്‌കൂളുകളില്‍ നിന്നായി ആയിരത്തി &n...
Other, Tech

സ്‌കില്‍ടെക്: ജില്ലാ പഞ്ചായത്ത് പട്ടികജാതി യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി

മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പുമായി സഹകരിച്ചു കൊണ്ട് ' സ്‌കില്‍ടെക് ' പട്ടികജാതി യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. അക്കൗണ്ടന്റ് എക്‌സിക്യൂട്ടീവ് (ബിരുദ യോഗ്യത), ജി എസ് ടി അക്കൗണ്ടെന്റ് അസിസ്റ്റന്റ് (ബിരുദ യോഗ്യത) , ഇന്റലിജന്‍സ് ആന്റ് മെഷിന്‍ ലേണിംഗ് (ബിരുദ യോഗ്യത) , ക്രാഫ്റ്റ് ബേക്കര്‍ (എട്ടാം ക്ലാസ്) എന്നീ മേഖലകളിലാണ് ആദ്യ ഘട്ട പരിശീലനം നല്‍കുന്നത്. ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 175 പേര്‍ക്കാണ് ഇതില്‍ അവസരം ലഭിക്കുക. പരിശീലന പദ്ധതിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ ഫെബ്രുവരി പത്തിനകം രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വെച്ച് ബ്രിഡ്ജ് കോഴ്‌സ് നല്‍കും. തുടര്‍ന്ന്...
error: Content is protected !!