Tag: man hunting tiger

നരഭോജിക്കടുവയെ വീണ്ടും കണ്ടു ; പിടികൂടാത്തതിൽ വനപാലകർക്കെതിരെ വൻ പ്രതിഷേധം
Malappuram

നരഭോജിക്കടുവയെ വീണ്ടും കണ്ടു ; പിടികൂടാത്തതിൽ വനപാലകർക്കെതിരെ വൻ പ്രതിഷേധം

കരുവാരക്കുണ്ട് : ടാപ്പിങ് തൊഴിലാളിയെ കൊന്ന നരഭോജിക്കടുവയെ വീണ്ടും പ്രദേശവാസികൾ കണ്ടു. ഇന്നലെ ഉച്ചയോടെ മദാരിയിൽ അളയിൽ താമസിക്കുന്ന ആദിവാസി വേലായുധനാണ് കഴിഞ്ഞ ദിവസം സുൽത്താന എസ്റ്റേറ്റിൽ കടുവയെ കണ്ട സ്ഥലത്തിനു സമീപത്ത് വീണ്ടും കടുവയെ കണ്ടത്. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ വനപാലകരെ 2 മണിക്കൂർ തടഞ്ഞു. കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ വനപാലകർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ആളുകൾ കടുവയെ കണ്ടെന്നു പറയുമ്പോൾ മാത്രം തിരച്ചിൽ നടത്തുക മാത്രമാണ് വനപാലകർ ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി വനപാലകർക്കെതിരെ വൻ പ്രതിഷേധം ഉയർത്തിയതോടെ വിവിധ സ്റ്റേഷനുകളിൽ നിന്ന് പോലീസ് എത്തി നാട്ടുകാരെ ശാന്തരാക്കാൻ ശ്രമം നടത്തി. രാത്രി പ്രദേശത്ത് കാവൽ ഏർപ്പെടുത്താമെന്ന ഉറപ്പിലാണ് നാട്ടുകാർ പിൻവാങ്ങിയത്....
Kerala, Other

പത്ത് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ നരഭോജി കടുവയെ പിടികൂടി, വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍

വയനാട് : വയനാട്ടിലെ നരഭോജി കടുവ ഒടുവില്‍ കൂട്ടിലായി. പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കെണിയിലകപ്പെട്ട കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടിയിലാണ് അധികൃതര്‍. കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം തുടരുകയാണ്. കടുവ കുടുങ്ങിയ കൂട് ഉള്‍പ്പൈടെ വനംവകുപ്പിന്റെ വാഹനത്തിലേക്ക് മാറ്റിയെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറത്തേക്ക് കൊണ്ടുവരാനായിട്ടില്ല. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണ് പ്രജീഷ് എന്ന കര്‍ഷകനെ ആക്രമിച്ചു കൊന്നത്. പ്രജീഷിനെ കൊന്ന സ്ഥലത്തിനു സമീപത്തെ കാപ്പി തോട്ട...
error: Content is protected !!