Tag: March

ബിജെപിയെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക ; സിപിഐ പദയാത്ര സംഘടിപ്പിച്ചു
Kerala, Local news, Other

ബിജെപിയെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക ; സിപിഐ പദയാത്ര സംഘടിപ്പിച്ചു

തിരൂരങ്ങാടി : ബിജെപിയെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി സി.പി.ഐ തിരുരങ്ങാടി ലോക്കല്‍ കമ്മിറ്റി കാല്‍നട ജാഥ സംഘടിപ്പിച്ചു. സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം നിയാസ് പുളിക്കലകത്ത് ജാഥ ഉദ്ഘാടനം ചെയ്തു. മെട്രോ ബീരാന്‍ കുട്ടി അധ്യക്ഷം വഹിച്ചു. സി.പി.ഐ തിരുരങ്ങാടി മണ്ഡലം സെക്രട്ടറി കെ.മൊയ്തീന്‍കോയ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ മോഹനന്‍ നന്നമ്പ്ര, പി.സുലോചന,സി.ദിവാകരന്‍ മണ്ഡലം കമ്മിറ്റിയംഗങ്ങളായ സി.ടി.ഫാറൂഖ്,കെ.വി.മുംതസ് വര്‍ഗ ബഹുജന സംഘടനാ നേതാക്കളായ സി.കെ.കോയാമു ഹാജി,സി.ടി.മുസ്ഥഫ എന്നിവര്‍ വിവിധ സ്വികരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റന്‍ സി.പി.നൗഫല്‍ ജാഥ സ്വികരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു. ...
Information

വര്‍ഗ്ഗീയ പരാമര്‍ശം ; പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച്

പരപ്പനങ്ങാടി : വര്‍ഗ്ഗീയ പരാമര്‍ശം നടത്തി സത്യപ്രതിജ്ഞ ലംഘിച്ച പരപ്പനങ്ങാടി നഗരസഭ സിവിഷന്‍ 20-ലെ കൗണ്‍സിലര്‍ അബ്ദുള്‍ അസീസ് കൂളത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് എല്‍ഡിഎഫ് പരപ്പനങ്ങാടി നഗരസഭാ കമ്മിറ്റി നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് സി.പി.ഐ.എം.ഏരിയകമ്മിറ്റി അംഗം ടി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു എല്‍ഡിഎഫ് നഗരസഭ ചെയര്‍മാന്‍ ഗിരീഷ് തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ല കൗണ്‍സില്‍ അംഗം നിയാസ് പുളക്കലകത്ത്, തുടിശ്ശേരി കാര്‍ത്തികേയന്‍, ടി. സെയ്ത് മുഹമ്മദ്, ബാലകൃഷ്ണന്‍, ടി.പി. കുഞ്ഞാലന്‍കുട്ടി, കെ.സി.നാസര്‍, മനാഫ് താനൂര്‍, വി.കെ.ഹംസ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പാലക്കണ്ടി വേലായുധന്‍ സ്വാഗതവും അഫ്താബ് കൊളോളി നന്ദിയും പറഞ്ഞു. ...
Education, Information

പ്ലസ് വണ്‍ സീറ്റ് ക്ഷാമം ; എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

തിരൂരങ്ങാടി: പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കാറായിട്ടും മലബാര്‍ ജില്ലകളിലെ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി മൂന്നിയൂര്‍ പാറക്കടവില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം നിഷേധിക്കുന്നതിനെതിരെ വിവിധ സമരപരിപാടികളാണ് എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സുഹൈല്‍ പാറക്കടവ്, ഷഫീഖ് പുളിക്കല്‍, അന്‍സാര്‍ ചുക്കാന്‍, നൗഷാദ് കൂമണ്ണ, അയിക്കര ലത്തീഫ്, ഹാഫിസ് ഇരുമ്പുചോല, മുഹ്യിദ്ധീന്‍ ചാന്ത്, സല്‍മാന്‍ ജുനൈദ്, സമീര്‍ എം സി, അദ്‌നാന്‍ ഹുദവി, റഹൂഫ് ബാഖവി, ഫൈസല്‍ ഫൈസി, റഫീഖ് കടുവള്ളൂര്‍, ഇര്‍ഫാന്‍ മുട്ടിച്ചിറ, സൈതലവി എന്നിവര്‍ നേതൃത്വം നല്‍കി. ...
Information

അസ്മിയയുടെ ദുരൂഹ മരണം: മത വിദ്യഭ്യാസ സ്ഥാപത്തിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

തിരുവനന്തപുരം: ബാലരാമപുരം അല്‍ അമീന്‍ മത വിദ്യഭ്യാസ സ്ഥാപത്തിലേക്ക് അസ്മിയ മോള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎ്‌ഐഐ മാര്‍ച്ച്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാന്‍ ഉദ്ഘാടനം ചെയ്തു. അതേസമയം, അസ്മിയ മരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി നെയ്യാറ്റിന്‍കര എ എസ് പിയുടെ മേല്‍നോട്ടത്തില്‍ 13 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ അസ്മീയയുടേത് ആത്മഹത്യയല്ലെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. ശനിയാഴ്ചയാണ് ബാലരാമപുരത്തെ അല്‍ അമന്‍ എഡ്യുക്കേഷനണല്‍ കോംപ്ലക്‌സ് എന്ന മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു അസ്മിയയെ കണ്ടെത്തിയത്. ...
Information

സി പി എം ജനകീയ പ്രതിരോധ ജാഥക്ക് നാളെ വേങ്ങരയിൽ സ്വീകരണം

സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്നജനകീയ പ്രതിരോധ ജാഥക്ക് നാളെ വേങ്ങരയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാർ കേരളത്തോട്‌ കാണിക്കുന്ന അവഗണനയുടെ തീവ്രത തുറന്നുകാട്ടുന്നതോടൊപ്പം എൽഡിഎഫ്‌ സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ ബഹുജനങ്ങൾക്കിടയിൽ വിശദീകരിച്ചാണ്‌ ജാഥ കടന്നു പോകുന്നത്. രാവിലെ 10ന് ജാഥ വേങ്ങര പട്ടണത്തിൽ എത്തും. ബസ് സ്റ്റാൻ്റിനു സമീപം പ്രത്യേകം സജ്ജമാക്കിയ മൈതാനിയിൽ ബാൻ്റ് വാദ്യങ്ങളുടേയും കരിമരുന്നിൻ്റെയും അകമ്പടിയോടെ ജാഥയെ സ്വീകരിക്കുമെന്നും വനിതകൾ അടക്കമുള്ള റെഡ് വളണ്ടിയർമാർ ഗാർഡ് ഓഫ് ഓണർ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. ജാഥാ ക്യാപ്റ്റനുപുറമെ മാനേജർ പി കെ ബിജു, അംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, ജെയ്‌ക്‌ സി തോമസ്, കെ ടി ജലീൽ എന്നിവർ സംസാരിക്കുമെന്നും സ്വാഗതസംഘം ചെയർമാൻ സബാഹ് കുണ്ടുപുഴ...
Local news

കാളംതിരുത്തി ജനകീയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

വഴിനടക്കാൻ പോലും സൗകര്യങ്ങളില്ലാത്ത 30 ഓളം കുടുംബങ്ങൾക്ക് യാത്രാ സൗകര്യങ്ങളൊരുങ്ങുന്നതും പ്രദേശത്തെ മുഴുവന്‍ ജനങ്ങൾക്കും പള്ളി മദ്രസ എന്നിവിടങ്ങളിലേക്ക് വളരെവേഗം എത്തിപ്പെടാൻ സഹായകമാകുന്നതുമാണ് പ്രസ്തുത റോഡ്. എന്നാൽ ഒന്നര കി.മീ ദൂരം വരുന്ന ഈ റോഡിൽ ഏതാണ്ട് 20 മീറ്ററോളം ദൂരമാണ് വിവാദമായിട്ടുളളത്. അടിസ്ഥാന സൗകര്യം ഒരുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ട വാർഡ് മെമ്പർ അതിന് മുതിരാതെ ഭൂമാഫിയകളുടെ താൽപര്യത്തിന് കീഴ്പെട്ട് ഈ സതുദ്യമം തകർക്കാനാണ് ശ്രമിക്കുന്നത്. തീർത്തും സ്വകാര്യ ഭൂമികളിലൂടെ നിർമ്മിക്കുന്ന ഈ റോഡ് പഞ്ചായത്തിന് വിട്ട് നൽകാൻ തയ്യാറായിട്ടും അതേറ്റെടുക്കാൻ വെെമനസ്യം കാണിക്കുകയാണ്. പഞ്ചായത്ത് ഈ റോഡ് ഏറ്റെടുത്ത് വാഹന ഉപയോഗത്തിന് സാധ്യമാക്കുന്ന നടപടി സ്വീകരിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. നന്നമ്പ്ര പഞ്ചായത്ത് മുൻ വെെസ് പ്രസിഡൻറായിരുന്ന കെ.പി.കെ തങ്ങൾ മാർച്ച് ഉത്ഘാടനം ചെയ്തു. സമര...
Feature, Kerala

കുമ്മന്‍തൊടു പാലം പുനര്‍ നിര്‍മ്മാണം- ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തിക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

പറമ്പിൽപീടിക / പടിക്കല്‍. : പെരുവള്ളൂര്‍, മുന്നിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിക്കല്‍ കുമ്മന്‍തൊടു പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ബഹുഭൂരിഭാഗവും പൂര്‍ത്തിയായിട്ടും ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലെ അലംഭാവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ജകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിച്ചു. പാലത്തിന്റെ മുഖ്യ പ്രവൃത്തിയായ സ്ലാബിന്റെ വര്‍ക്കുകള്‍ മാസങ്ങള്‍ക്ക് മുന്നേ പൂര്‍ത്തിയായിട്ടുണ്ട്. ശേഷം നടക്കുന്ന അപ്രോച്ച് റോഡ്, സൈഡ് കെട്ടല്‍ എന്നീ പ്രവൃത്തികളുടെ വേഗത നന്നേ കുറവാണ്. വളരെ ചുരുങ്ങിയ എണ്ണം തൊഴിലാളികള്‍, ആവശ്യത്തിനു മെറ്റീരിയലുകള്‍ പോലുമില്ലാതെയാണ് നിലവിലെ വര്‍ക്ക് നടന്നു കൊണ്ടിരിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും പ്രവൃത്തി നടക്കാത്ത അവസ്ഥ. സ്ലാബ് വര്‍ക്കിനു ശേഷം കേവലം ഒന്നോ രണ്ടോ മാസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന പ്രവൃത്തികള്‍ ഇങ്ങനെ അനിശ്ചിതമായി നീട്ട...
error: Content is protected !!