പേരാമ്പ്ര ലഹരി കേസിൽ പിടിയിലായ മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവര്‍; നയിച്ചത് ആഡംബര ജീവിതം
പേരാമ്പ്ര ലഹരി കേസിൽ പിടിയിലായമൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവര്‍; ശമ്പളം വെറും 12,000 രൂപ, നയിച്ചത് ആഡംബര ജീവിതം
വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് പോലീസ്. മൂന്ന് അധ്യാപികമാരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കുന്നവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.അതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പേരാമ്പ്ര ബിആർസിയിലെ അധ്യാപകരായിരുന്ന കാവ്യ, കീർത്തന, നീഷ്മ എന്നിവരാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.പേരാമ്പ്ര സ്വദേശിനിയായ വി.പി. നീഷ്‌മ (30) ,പേരാമ്പ്ര ബി.ആര്‍.സി.യിലെ സ്പെഷ്യല്‍ എജുക്കേറ്ററും കൂരാച്ചുണ്ട് ചെറുക്കാട് കാപ്പുമുക്ക് സ്വദേശിയുമായ കൊല്ലനാരി കെ. കാവ്യ (29). പേരാമ്പ്ര ബി.ആര്‍.സി.യിലെ സ്‌പെഷ്യലിസ്റ്റ് അധ്യ...

