കുട്ടികൾക്കും യുവാക്കൾക്കും എംഡിഎംഎ വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ
വേങ്ങര: വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തുന്ന യുവാവിനെ വേങ്ങര പോലീസ് വീട്ടിൽ നിന്നും പിടികൂടി. പറപ്പൂർ പുഴച്ചാൽ സ്വദേശി പഴമടത്തിൽ രവി (47 ) എന്നയാളെയാണ് വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ പി.മൻസൂറിന്റെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം, DANSAF ടീമും ചേർന്ന് പറപ്പൂർ പുഴച്ചാൽ ഉള്ള വീട്ടിൽ വെച്ച് 3 ഗ്രാം MDMA യുമായി പിടികൂടിഅറസ്റ്റ് ചെയ്തത് . കോട്ടക്കൽ, ,ഇരിങ്ങല്ലൂർ, പറപ്പൂർ വേങ്ങര മേഖലകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും കുട്ടികൾക്കും MDMA വിൽപ്പന നടത്തുന്നയാളാണ് ഇദ്ദേഹമെന്ന് പോലീസ് പറഞ്ഞു.
2024 ൽ വാണിജ്യാടിസ്ഥാനത്തിൽ MDMA വിൽപ്പന നടത്തിയ കാര്യത്തിന് ടിയാനെയും സംഘത്തെയും പരപ്പങ്ങാടി എക്സൈസ് പിടികൂടിയിരുന്നു.മേൽ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വില്പനയിൽ സജീവമായത്കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നി...





