Tag: Medical college

മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയെ യുവാവ് ഇടി വള ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു ; മുഖത്തെ എല്ലുകള്‍ പൊട്ടി
Crime, Kerala

മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയെ യുവാവ് ഇടി വള ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു ; മുഖത്തെ എല്ലുകള്‍ പൊട്ടി

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ എംആര്‍ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരി ക്രൂര മര്‍ദ്ദനത്തിന് ഇരയായി. ജയകുമാരിയെ ഇടി വള ഉപയോഗിച്ച് പൂവാര്‍ സ്വദേശി അനില്‍ മുഖത്ത് ഇടിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖത്തെ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ജയകുമാരിയെ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്‌കാനിംഗിന് തീയതി നല്‍കാന്‍ വൈകി എന്നാരോപിച്ചാണ് അനില്‍ ജയകുമാരിയെ ആക്രമിച്ചതെന്നാണ് വിവരം. ...
Kerala

മെഡിക്കൽ കോളേജിന്റെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിന്റെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച വരുത്താതെ തന്നെ രോഗികളുടെയും പരിസരവാസികളുടെയും സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കാളാണ്ടിത്താഴം ജംഗ്ഷനിൽ നിന്നാരംഭിച്ച് ഡെന്റൽ കോളേജ് വരെയെത്തുന്ന നാലരമീറ്റർ വീതിയുള്ള ടാർ റോഡ് ചുറ്റുമതിൽ നിർമ്മിച്ച് അടയ്ക്കാനുള്ള മെഡിക്കൽ കോളേജിന്റെ നീക്കം പരിസരവാസികൾക്ക് യാത്രാസൗകര്യം നിഷേധിക്കാൻ കാരണമാകുമെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു. മെഡിക്കൽ കോളേജ് കോമ്പൗണ്ട്‌ റോഡിന് ഇരുവശവും ചുറ്റുമതിൽ നിർമ്മിച്ച് സംരക്ഷിക്കാമെന്നും അതുവഴി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ മെഡിക്കൽ കോളേജ് കാമ്പസ് സുരക്ഷിതമാക്കാമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. ...
Kerala

ഒ പി ടിക്കറ്റിനായി ഇനി വരി നിൽക്കേണ്ട, വീട്ടിൽ നിന്ന് തന്നെ ബുക്ക് ചെയ്യാം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌ൻ‌മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒപി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിങ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌ൻമെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഏകീകൃത തിരിച്ചറിയല്‍ നമ്പരും (Unique Health ID) ഈ വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍, ല...
error: Content is protected !!