മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയെ യുവാവ് ഇടി വള ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു ; മുഖത്തെ എല്ലുകള്‍ പൊട്ടി

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ എംആര്‍ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരി ക്രൂര മര്‍ദ്ദനത്തിന് ഇരയായി. ജയകുമാരിയെ ഇടി വള ഉപയോഗിച്ച് പൂവാര്‍ സ്വദേശി അനില്‍ മുഖത്ത് ഇടിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖത്തെ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ജയകുമാരിയെ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്‌കാനിംഗിന് തീയതി നല്‍കാന്‍ വൈകി എന്നാരോപിച്ചാണ് അനില്‍ ജയകുമാരിയെ ആക്രമിച്ചതെന്നാണ് വിവരം.

error: Content is protected !!