Sunday, September 13

Tag: MHS

വിജയതീരം പദ്ധതിക്ക് മൂന്നിയൂർ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം
Other

വിജയതീരം പദ്ധതിക്ക് മൂന്നിയൂർ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം

മൂന്നിയൂർ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് എൻഎസ്എസ് വിഭാവനം ചെയ്യുന്ന വിജയതീരം പദ്ധതിയുടെ സമാരംഭം മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂളിൽ താനൂർ എംഎൽഎ പി കെ നവാസ് ഉദ്ഘാടനം ചെയ്തു. ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് സ്‌കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ശേഖരിച്ച പഠനോപകരണങ്ങളുടെ കിറ്റുകളുടെ വിതരണ ഉദ്ഘാടനം എൻഎസ്എസ് ലീഡർമാരായ ഹംദാനും റംഷാ ആയിഷക്കും നൽകി എംഎൽഎ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ പത്തൂർ, വൈസ് പ്രസിഡന്റ്‌ നസീബ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീർ, ബ്ലോക്ക്‌ മെമ്പർ ആയിഷുമ്മു, വാർഡ് മെമ്പർമാരായ മുനീറ, പ്രനീഷ്, അസീസ്, പ്രോഗ്രാം ഓഫീസർ മുഹമ്മദ് റയീസ്, ലീഡർമാരായ മുഹമ്മദ് ...