പ്ലസ് വണ്‍ സീറ്റ് : മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിന് പുറമേ 81 താല്‍ക്കാലിക ബാച്ചുകള്‍ മുഖ്യഘട്ട അലോട്ട്മെന്റില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മതിയായ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത 14 ബാച്ചുകള്‍ മലപ്പുറത്തേയ്ക്ക് ഒന്നാം അലോട്ട്മെന്റില്‍ പ്രയോജനം ലഭിക്കത്തക്കവിധം ഷിഫ്റ്റ് ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം എസ്.എസ്.എല്‍.സി പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകള്‍ അനുവദിക്കും. മലപ്പുറത്ത് 80,922 വിദ്യാര്‍ത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സര്‍ക്കാര്‍, എയിഡഡ് സീറ്റുകള്‍ ...