പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു ; അമ്മയ്ക്ക് 25000 രൂപ പിഴ, പിഴ അടച്ചില്ലെങ്കില്‍ തടവ് ശിക്ഷ
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് 25000 രൂപ പിഴ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ അമ്മ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടി. മഞ്ജിത്ത് വിധിച്ചു. അച്ഛനെ കോടതി വെറുതെ വിട്ടു. കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. സ്‌കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് മാത്രം ലഭിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 20 ന് പൂച്ചട്ടിയിലാണ് കുട്ടി ഓടിച്ച സ്‌കൂട്ടര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എംവിഡി ഉദ്യോഗസ്ഥര്‍ കൈകാട്ടി നിര്‍ത്തിക്കുമ്പോള്‍ സ്‌കൂട്ടറില്‍ മൂന്ന് പേരുണ്ടായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയില്‍ അമിത വേഗത്തിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും ഉത്തര...