Tag: Minor boy

കടയില്‍ നിന്നും സാധനം വാങ്ങാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ നല്‍കി ; മാതാവിനെതിരെ കേസെടുത്ത് താനൂര്‍ പൊലീസ്
Local news

കടയില്‍ നിന്നും സാധനം വാങ്ങാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ നല്‍കി ; മാതാവിനെതിരെ കേസെടുത്ത് താനൂര്‍ പൊലീസ്

താനൂര്‍ : താനൂരില്‍ സാധനം വാങ്ങാന്‍ കടയിലേക്ക് പോകാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് മാതാവിനെതിരെ താനൂര്‍ പൊലീസ് കേസെടുത്തു. നിറമരുതൂര്‍ വള്ളിക്കാഞ്ഞിരംകാളാട് റോഡില്‍ പള്ളിപ്പടിയില്‍വച്ച് ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. പട്രോളിങ് നടത്തുകയായിരുന്ന താനൂര്‍ എസ്ഐ സുകീഷ്‌കുമാറിന് മുന്നിലാണ് സ്‌കൂട്ടറുമായി കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്. താനൂര്‍ എസ്ഐ സുകീഷ്‌കുമാര്‍ കൈകാണിച്ച് വാഹനം പരിശോധിച്ച് വിവരങ്ങള്‍ ചോദിച്ചപ്പോളാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് വാഹനം നല്‍കിയതിന് മാതാവിനെതിരെ കേസെടുക്കുകയായിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു. ...
Crime

വീട്ടില്‍ കയറി അക്രമം: 18 കാരനും പ്രായപൂര്‍ത്തിയാവാത്ത ഒരാളും അറസ്റ്റില്‍

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുടമയെ മാരകമായി മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കക്കോടി പടിഞ്ഞാറ്റുംമുറി പനയിത്തിങ്ങല്‍ മീത്തല്‍ രൂപേഷ് (18 വയസ്സ്), പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരെയാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ ബൈജു ഐ പി എസ്സിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ജൂണ്‍ 11-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകനോടൊപ്പം വീട്ടില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്തിനെ നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കടന്ന് ക്രൂരമായി മര്‍ദ്ദിച്ച് കടന്നു കളയുകയായിരുന്നു. കണ്ണിനും മുഖത്തും പരിക്കുപറ്റിയ ശ്രീജിത്തിനെ ബീച്ച് ഹോസ്പ്പിറ്റലില്‍ കൊണ്ടുപോവുകയും ചികിത്സക്ക് ശേഷം ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ചേവായൂര്‍ സബ്ബ് ഇന്‍സ്പക്ടര്‍ നിബിന്‍ കെ....
Information

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു ; മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. കാസര്‍കോട് മുളിയാറിലെ മുസ്ലിം ലീഗ് നേതാവും പഞ്ചായത്ത് അംഗവുമായ എസ്.എം മുഹമ്മദ് കുഞ്ഞിയെ ആണ് പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വല്‍ സ്വദേശി തയിഷീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 11-ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞ മെയ് 21നാണ് ആദൂര്‍ പൊലീസ് പതിനാലുകാരന്റെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് കുഞ്ഞിക്കെതിരെ കേസെടുത്തത്. പരാതിക്കാരനായ കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ആദൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മയക്കുമരുന്ന് നല്‍കി തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പരാതി. വീട്ടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയാണ് മുഹമ്മദ് കുഞ്ഞി പതിനാലുകാരനെ പ...
Accident

വിദ്യാര്‍ത്ഥിയെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടക്കൽ : വിദ്യാര്‍ത്ഥിയെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൊന്മള തലകാപ്പ് സ്വദേശി കടക്കാടന്‍ ഖാസിമിന്റെ മകന്‍ മുഹമ്മദ് ഹംദാനെ (13) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചക്കാണ് സംഭവം. മോട്ടോർ ഓണാക്കാൻ പോയ ഹംദാനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പറമ്പിലെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിലാണ് ഹംദാനെ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ...
Information

10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 27കാരന്‍ പിടിയില്‍

കല്‍പ്പറ്റ: പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. മൊതക്കര വാളിപ്ലാക്കില്‍ ജിതിന്‍ (27) ആണ് അറസ്റ്റിലായത്. മാനസിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട കുട്ടിയെ കൗണ്‍സിലിംഗിന് വിധയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മൂന്ന് വഷങ്ങള്‍ക്ക് മുമ്പ് ജിതിന്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. ഒരു മാസം മുമ്പും ഇതേ കുട്ടിയെ വീണ്ടും ജിതിന്‍ പീഡിപ്പിച്ചതായാണ് പരാതി. പനമരം പൊലീസ് ഇന്‍സ്പെക്ടര്‍ വി. സിജിത്ത്, സി.പി.ഒ.മാരായ കെ. ഷിഹാബ്, സി. വിനായകന്‍, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ...
Accident

പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു, രക്ഷിക്കാന്‍ ഇറങ്ങിയ പിതാവ് കിണറില്‍ കുടുങ്ങി

തെന്നല : പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു. പൂക്കിപ്പറമ്പ് തെന്നല കറുത്താല്‍ ( ചാലിപ്പറ) സ്വദേശി പട്ടതൊടിക ശിഹാബ്‌ - റംല ദമ്പതികളുടെ മകന്‍ അശ്‌മിൽ ആണ് മരിച്ചത്. രക്ഷിക്കാന്‍ ഇറങ്ങിയ പിതാവ് ശിഹാബും കിണറ്റില്‍ കുടുങ്ങി. തുടര്‍ന്ന് തിരൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. കുട്ടിയുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ...
Information

മലപ്പുറത്ത് 13കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് 32 വര്‍ഷം കഠിന തടവ്

മലപ്പുറം : പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസാധ്യാപകന് 32 വര്‍ഷം കഠിന തടവും 60,000രൂപ പിഴയും ശിക്ഷ. മദ്രസാധ്യാപകനായ മലപ്പുറം പുലാമന്തോള്‍ സ്വദേശി ഉമ്മര്‍ ഫാറൂഖിനെ ആണ് പെരിന്തല്‍മണ്ണ അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. 2017 മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള കാലയവിലാണ് ഉമ്മര്‍ ഫാറൂഖ് കുട്ടിയെ പീഡിപ്പിച്ചത്. പുലാമന്തോളിലെ മദ്രസയിലേക്ക് 13 കാരനെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പെരിന്തല്‍മണ്ണ സിഐ ബിനു ടിഎസ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരന്‍ ഹാജരായി. ...
Accident, Information, Other

രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു

ആലപ്പുഴ : രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് മാപ്പിനേഴത്ത് വേണു ആതിര ദമ്പതികളുടെ മകന്‍ ദേവദര്‍ശ് ആണ് മരിച്ചത്. ഇന്നു വൈകിട്ട് മൂന്നോടെയാണ് സംഭവം. അമ്മയുടെ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരച്ചിലിലാണ് നൂറു മീറ്റര്‍ അകലെയുള്ള മേടേത്തോട് തോട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടനെ പൂച്ചാക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം അരൂക്കുറ്റി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് രാത്രി 8ന് നടത്തും. ...
Information

കൊണ്ടോട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് ഉറക്ക ഗുളിക നല്‍കി പീഡിപ്പിച്ചു ; ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍

കൊണ്ടോട്ടി : കൊണ്ടോട്ടിയിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് ഉറക്ക ഗുളിക നല്‍കി ലൈംഗിക അതിക്രമം നടത്തിയ ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മുഹമ്മദ് ബഷീര്‍ ആണ് പിടിയിലായത്. ഫുട്‌ബോള്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന മറ്റേതെങ്കിലും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് ഫുട്‌ബോള്‍ ട്രെയിനിങ് ക്യാമ്പ് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കൂടെ കൂട്ടിയത്. യാത്ര മധ്യേ ക്യാമ്പ് മാറ്റി വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയും കുട്ടിയെ വീട്ടില്‍ കൊണ്ട് വിടുന്നതിന് പകരം കൊണ്ടോട്ടിയിലെ ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിക്കുകയുമായിരുന്നു. ബഷീര്‍ മുറിയില്‍ നിന്ന് പുറത്തു പോയ തക്കം നോക്കി ബഷീറിന്റെ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടി വീട്ടുകാരെ വിവര...
Information

പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനം ഓടിച്ചു ; പിതാവിന് പിഴ

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് 30,250 രൂപ പിഴയടക്കാന്‍ വിധിച്ച് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. തിണ്ടലം വടക്കുംപ്പുറം പുല്ലാണിക്കാട്ടില്‍ അബ്ദുല്‍ മുഖദിനാണ് പിഴ വിധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ 25ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്ന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുട്ടിയെ പിടികൂടിയത്. ...
Crime, Information

14 കാരന്‍ ഇരുചക്ര വാഹനം ഓടിച്ചു ; പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും

മലപ്പുറം: പതിനാലു വയസുകാരന്‍ ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ. കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍ (55) ന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 25000 രൂപ പിഴയാണ് ശിക്ഷ വിധിച്ചത്. വാഹന ഉടമയായ കല്പകഞ്ചേരി ഫൗസിയ (38) ക്ക് 5000 രൂപയും പിഴയീടാക്കി. പിഴയ്ക്ക് പുറമെ ഇരുവര്‍ക്കും വൈകീട്ട് അഞ്ചു മണി വരെ തടവ് ശിക്ഷയും കോടതി നല്‍കി. 2022 സെപ്തംബര്‍ ഒന്നിന് ഉച്ചക്ക് പന്ത്രണ്ടര മണിക്കാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരന്‍ മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ പോകുന്നതിനിടയിലാണ് മലപ്പുറം എന്‍ഫോഴ്സ്മെന്റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുട്ടിയെ കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്. തുടര്‍ന്ന് കുട...
error: Content is protected !!