Tag: MInority

14 കാരനെ ബലമായി കടത്തി കൊണ്ടു പോയി പീഡിപ്പിച്ചു ; 53കാരന് 16 വര്‍ഷം തടവും പിഴയും ശിക്ഷ
Crime, Information

14 കാരനെ ബലമായി കടത്തി കൊണ്ടു പോയി പീഡിപ്പിച്ചു ; 53കാരന് 16 വര്‍ഷം തടവും പിഴയും ശിക്ഷ

മലപ്പുറം: 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് 16 വര്‍ഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുലാമന്തോള്‍ വളപുരം, അങ്ങാടിപറമ്പ് ഊത്തക്കാട്ടില്‍ മുഹമ്മദ് ശരീഫ് എന്ന ഉസ്മാന്‍ ശരീഫിനെ ( 53) പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിയെ പെരിന്തല്‍മണ്ണ സബ് ജയില്‍ മുഖേന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും. 2019 ലാണ് കേസിനാസ്പദമായ അതിക്രമം നടന്നത്. 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി ശരീഫ് പീഢിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൊളത്തൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ഇന്‍സ്‌പെക്ടര്‍ മധു ആണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഐ.പി സി 366 -പ്രകാരം രണ്ട് വര്‍ഷം കഠിന തടവും 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കഠിന തടവും , ഐ.പി സി 37 പ്രകാരം പ്രകാരം 7 വര്‍ഷം കഠിന ...
Information

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി

ന്യൂനപക്ഷ വിധവ/വിവാഹ മോചിതര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക്  അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 20വരെ നീട്ടിയതായി ജില്ലാകലക്ടര്‍ അറിയിച്ചു. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകളോ വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം അപേക്ഷിക്കാം. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ധനസഹായം നല്‍കുന്നത്. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.   ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്കായി 50,000 രൂപയാണ് ധനസഹായം നല്‍കുക. അപേക്ഷകയുടെ സ്വന്തം അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടായിരിക്കണം. വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക...
Other

പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണാനാഗ്രഹമെന്ന് റാബിയ, അവസരമുണ്ടാക്കാമെന്ന് കേന്ദ്ര മന്ത്രി

തിരൂരങ്ങാടി: സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ് കെ.വി.റാബിയ എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് വക വെക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റാബിയയെ നേരത്തെ തന്നെ അറിയാം. നെഹ്റു യുവ കേന്ദ്ര പ്രവർത്തന കാലഘട്ടത്തിൽ തന്നെ ഇവരുമായി ബന്ധമുണ്ട്. പ്രവർത്തനത്തെ അംഗീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. സാക്ഷരത, സ്ത്രീ സ്ത്രീ ശാക്തീകരണം, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങിയ രംഗത്തുള്ളവർക്ക് പ്രചോദനം കൂടിയാണ് റാബിയ എന്നും മന്ത്രി പറഞ്ഞു. മലപ്പുറം പോലുള്ള ന്യൂനപക്ഷ പ്രാധാന്യമുള്ള ജില്ലയിലേക്ക് ദേശീയ അംഗീകാരം ലഭിച്ചത് സന്തോഷകരമാണ്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു യുവ കേന്ദ്ര വൈസ് പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലെ ബന്ധത്തെ കുറിച്ചു മന്ത്രിയും റാബിയയും സ്മരിച്ചു. മന്ത്രിയുടെ ഭാര്യ നൽകിയ ഉപഹാരം മന്ത്രി റാബിയക...
Malappuram

ന്യൂനപക്ഷ ശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം – ടി.കെ ഹംസ

മലപ്പുറം: ന്യൂനപക്ഷങ്ങളുടെ ശാക്തീകരണവും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതും രാജ്യത്തിന്റെ വികസനത്തിന്റെ അടയാളമാണെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലുള്ള വേങ്ങര ന്യൂനപക്ഷ പരിശീലന കേന്ദ്രം മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ജില്ലാതല ന്യൂനപക്ഷദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടന മുതല്‍ ഐക്യരാഷ്ട്രസഭയുടെ 1992ലെ ന്യൂനപക്ഷ അവകാശ പ്രഖ്യാപനം വരെ മേല്‍ ആശയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ വേട്ട നടക്കുമ്പോള്‍ സമൂഹം ഒത്തൊരുമയോടെ അവരുടെ അവകാശങ്ങളും പാരസ്പര്യവും സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ ഇന്റര്‍നാഷണല്‍ അക്കാദമി ഡയറക്ടര്‍ ഉമര്‍ മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. എ ബി മൊയ്തീ...
error: Content is protected !!