Tag: Motor vehicle department

വ്യാജ നമ്പർ പതിച്ച കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി
Crime

വ്യാജ നമ്പർ പതിച്ച കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി

വ്യാജ നമ്പർ പതിച്ച് റോഡിൽ കറങ്ങിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കോട്ടയ്ക്കലിൽ നിന്നെത്തിയ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്. കാറിന്റെ രജിസ്ട്രേഷൻ നമ്പറിനു മുകളിൽ മറ്റൊരു നമ്പർ ഒട്ടിച്ചു വച്ച നിലയിലായിരുന്നു. സംശയം തോന്നി വാഹനം കൂടുതൽ പരിശോധിച്ചപ്പോൾ മറ്റൊരു വാഹനത്തിന്റെ ബോഡിയും ചെയ്സിസ് നമ്പറുമാണ് ഇതിനുള്ളതെന്നു കണ്ടെത്തി. ഇതോടെ വാഹനം തുടർ നടപടികൾക്കായി ആർ.ടി ഒ. കെ.കെ സുരേഷ് കുമാറിന്റെ നിർദേശപ്രകാരം കുറ്റിപ്പുറം പൊലീസിന് കൈമാറി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എ.എം.വി.ഐമാരായ വിജീഷ് വാലേരി, കെ.ആർ ഹരിലാൽ, എസ് സുനിൽ രാജ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ...
Local news

ആഘോഷം അപകടരഹിതമാക്കാൻ വിനോദ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ചെരുപ്പടി മല, കെട്ടുങ്ങൽ, മിനി ഊട്ടി എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന തിരൂരങ്ങാടി: പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും ' റൈസിങ്ങിനും എത്തുന്നത് തടയാനും, നിയമലംഘിച്ച് നിരത്തിലിറങ്ങുന്നത് തടയാനും വിനോദ കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ച് മഫ്തിയിൽ ക്യാമറ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. വിനോദ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. കഴിഞ്ഞദിവസം തിരൂരങ്ങാടി താലൂക്കിലെ, പ്രധാന ടൗണുകൾ തീരദേശ മേഖല, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ചും റോഡ് സുരക്ഷ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്ത് ബോധവൽക്കരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമലംഘനങ്ങൾക്കെതിരെ നടപടിയുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്. തിരൂരങ്ങാടിജോയിൻ്റ് ആർ ടി ...
Crime

ഒരേ രജിസ്‌ട്രേഷൻ നമ്പറിൽ രണ്ട് ജെസിബികൾ പിടികൂടി

തേഞ്ഞിപ്പാലം: ഒരേ നമ്പറിൽ രണ്ട് ജെ സി ബികൾ കണ്ടെത്തി. അമ്പലപ്പടി, ദേവതിയാൽ എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്കർണാടക രെജിസ്റ്ററിൽ ഉള്ള വാഹനത്തിന്റെ നമ്പർ ബോർഡുകൾ മാറ്റി മറ്റൊരു കേരള രെജിസ്റ്ററേഷനിൽ ഉള്ള ജെസിബിയുടെ നമ്പർ ഉപയോഗിച്ചാണ് സർവീസ് നടത്തിയത്. രണ്ടു വാഹനങ്ങളും ഒരു വ്യക്തിയുടെ കീഴിലുള്ളതാണ് എന്നാണ് വിവരം ലഭിച്ചത്. മലപ്പുറം എം വി ഡി എൻഫോഴ്‌സ് മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായഫിറോസ് ബിൻ ഇസ്മായിൽ,ഹരിലാൽ കെ ആർ,സയ്യിദ് മഹമൂദ് പി കെ,സുനിൽ രാജ് എസ്,വിജീഷ് വളേരിഎന്നിവരുടെ നേതൃത്വത്തിൽ രണ്ടു സ്ക്വഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട ടാക്സ് ലാഭിക്കാനും മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുമാണ് ഇത്തരം വ്യാജ നമ്പറുകളിൽ വാഹനങ്ങൾ സർവീസ് നടത്തുന്നത്. ഇത്തരം നിരവധി സംഭവങ്ങൾ സം...
Other

കൗതുക വണ്ടിക്ക് വിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ്, “തുക്കുടു” ഓട്ടോ പിടികൂടി

തിരൂരങ്ങാടി: നിരത്തിലെ കൗതുക വണ്ടിയെ പൊക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം. രജിസ്ട്രേഷൻ ചെയ്യേണ്ട വാഹനം ഒരുവർഷമായിട്ടും രജിസ്ട്രേഷൻ ചെയ്യാതെയും , ഇൻഷുറൻസ് ഇല്ലാതെയും നിരത്തിലിറക്കിയതിനാണ്'തുക്കുടു' ഓട്ടോ (ഇലക്ട്രിക്- റിക്ഷ) ഉദ്യോഗസ്ഥർ പൊക്കിയത് . ആർടിഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി കഞ്ഞിപ്പുര വെച്ച്എ എം വിഐമാരായ വി വിജീഷ്, പി ബോണി എന്നിവരുടെ നേതൃത്വത്തിൽ പൊക്കിയത്. ഡൽഹിയിൽ നിന്ന് ഒരു വർഷം മുമ്പാണ് കഞ്ഞിപ്പുര സ്വദേശി ഈ വാഹനം കേരളത്തിലെത്തിച്ചത്. രജിസ്ട്രേഷൻ നിർബന്ധമായും ചെയ്യേണ്ട വാഹനമായിരുന്നു ഇത്. എന്നാൽ ഒരു വർഷത്തിലധികമായിട്ടും രജിസ്ട്രേഷൻ ചെയ്യാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പിടിച്ചത്. ...
Malappuram

വിദ്യാർഥികളുടെ യാത്രാ സുരക്ഷ: മോട്ടോർ വാഹന വകുപ്പ് ക്ലാസ് നടത്തി

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി തിരൂരങ്ങാടി താലൂക്ക് പരിധിയിലെ എല്ലാ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും, ആയമാർക്കും, സ്കൂൾ വാഹനത്തിൻ്റെ ചാർജ്ജുള്ള അധ്യാപകർക്കും വേണ്ടി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുത്ത അധ്യയനവർഷം അപകട രഹിതമാക്കുക എന്ന ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിൻ്റെയും, പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിൻ്റെയും സഹകരണത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. എടരിക്കോട് പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ബോധവത്കരണ ക്ലാസ് തിരൂരങ്ങാടി ജോയിൻ്റ് ആർ ടി ഒ. എം പി അബ്ദുൽ സുബൈർ ഉദ്ഘാടനം ചെയ്തു.ഡിഇഒ സൈതലവി മങ്ങാട്ടുപറമ്പൻ അധ്യക്ഷത വഹിച്ചു.എൻഫോഴ്സ്മെൻ്റ് എം വി ഐ പി കെ മുഹമ്മദ് ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തിഎ എം വി ...
Other

ഒരു രേഖയുമില്ലാതെ ഓടിയ ‘പറക്കും തളികയെ’ പൊക്കി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഒരു രേഖയും ഇല്ലാതെ യാത്രക്കാരുടെ ജീവൻ വച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പിടികൂടി. ബസിന് ടാക്സ് അടക്കാതെയും ഇൻഷുറൻസ് ഇല്ലാതെയും, പെർമിറ്റും, ഫിറ്റ്നസും എടുക്കാതെയും, വാഹനപുക പരിശോധിക്കാതെയും കാവിലാക്കാവിൽ നിന്ന് തിരൂരിലേക്ക് സർവീസ് നടത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ല എൻഫോഴ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം ദേശീയ സംസ്ഥാന പാതയിൽ പരിശോധന നടത്തുന്ന എൻഫോഴ്സ്മെൻ്റ് എം വി ഐ കെ നിസാർ, എ എം വി ഐമാരായ പി അജീഷ്, പി കെ മനോഹരൻ എന്നിവർ പരിശോധനയ്ക്കിടെ മൊബൈൽ ആപ്പിൽ ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷുറൻസ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പുറത്തൂർ പുതുപ്പള്ളിയിൽ വച്ച് പിടികൂടിയത്. യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്...
Other

മോടികൂട്ടി നിരത്തിലിറങ്ങി: പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്നവർക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ കടിഞ്ഞാൺ. ഇത്തരക്കാരെ പിന്നാലെയുണ്ട് ഉദ്യോഗസ്ഥർ.രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിൽ കറങ്ങിയ ജീപ്പാണ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മഞ്ചേരിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇൻഷൂറൻസ് ഇല്ലാതെയും,നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,വാഹനത്തിൻ്റെ ബോഡികളിലും ടയറുകളിലും രൂപമാറ്റം വരുത്തിയും, ആവശ്യത്തിന് ലൈറ്റുകൾ ഇല്ലാതെയും, കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും, വാഹനത്തിൻ്റെ കളർമാറ്റിയും, എയർഹോൺ ഉപയോഗിച്ചും വിവിധ തരത്തിൽ മാറ്റം വരുത്തിയ വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 26,000 രൂപ പിഴ ഈടാക്കി. ഫ്രീക്കാക്കി നിരത്തിലിറങ്ങിയ ഇരുചക്രവാഹനത്തിനും 15000 രൂപ പിഴ ഈടാക്കി. നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലൻസർ ഘ...
Other

കണ്ണഞ്ചിക്കുന്ന ലൈറ്റ് ഉപയോഗം: രാത്രി പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: രാത്രി അപകടങ്ങൾക്ക് അറുതി വരുത്താൻ രാത്രി ഉണർന്ന് പ്രവർത്തിച്ച് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ ഫോക്കസിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഏപ്രിൽ 13 വരെയാണ് പരിശോധന. വൈകുന്നേരം 7 മുതൽ തുടങ്ങിയ പരിശോധന പുലർച്ചെ മൂന്നു മണിവരെ നീണ്ടുനിന്നു.കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകളും,അനധികൃതമായ കളർ ലൈറ്റുകളും ഘടിപ്പിച്ച 32 വാഹനങ്ങൾക്കെതിരെ യും, ബ്രേക്ക് ലൈറ്റുകൾ ഇല്ലാത്ത 14,ടോപ് ലൈറ്റ് ഘടിപ്പിക്കാത്ത 18,ഇൻഷുറൻസ് ഇല്ലാത്ത 3, നികുതി അടക്കാത്ത രണ്ട് , ലൈസൻസില്ലാതെ വാഹനമോടിച്ച ഒരാൾക്കെതിരെയും തുടങ്ങിയ 70 കേസുകളിലായി 57,000 രൂപ പിഴ ഈടാക്കി. പരിശോധനയോടൊപ്പം അമിത ലൈറ്റുകൾക്കെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു.തിരൂരങ്ങാടി ജോയിന്റ് ആർ ടി ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐമാരായ പി എച്ച് ബ...
Other

പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് 21 വർഷം; നടുക്കുന്ന ഓർമ്മ ദിനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണം.

തിരൂരങ്ങാടി: 44 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ബസ് ദുരന്തത്തിന് 21 വർഷം പൂർത്തിയാകുന്നു. ദുരന്തം തീര്‍ത്ത ഭീതിയുടെയും ദുഖത്തിന്റെയും ഓര്‍മ്മകള്‍ അപകട സ്ഥലത്തെത്തിയും , ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻഡുകളിലെത്തിയും ഡ്രൈവർമാരിലും യാത്രക്കാരിലുമെത്തിച്ച് സുരക്ഷിത യാത്രക്കായി ബോധവൽക്കരണം നൽകുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലെയും തിരൂരങ്ങാടി സബ്‌ ഓഫീസിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്. പൂക്കിപ്പറമ്പില്‍ അപകടം നടന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമായാണ് ബോധവത്ക്കരണം നല്‍കിയത്. 2001 മാര്‍ച്ച് 11നാണ്നിറയെ യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന പ്രണവം എന്ന സ്വകാര്യ ബസ്സ് പൂക്കിപറമ്പിൽ വെച്ച് കാറിലിടച്ച് മറിഞ്ഞ ശേഷം കത്തിയമര്‍ന്നത്.44പേര്‍ കത്തിക്കരിഞ്ഞ സ...
Other

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് പരിശോധന, ഏജന്റിൽ നിന്ന് പണം പിടികൂടി

തിരൂരങ്ങാടി ജോ ആർ ടി ഓഫീസിന് കീഴിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന കോഴിച്ചെന ഗ്രൗണ്ടിൽ വിജിലന്സിന്റെ മിന്നൽ പരിശോധന നടത്തി. വേങ്ങര യിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന എജെന്റിൽ നിന്നും പണം പിടികൂടി. 29160 രൂപയാണ് പിടികൂടിയത്. ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കുന്നവരിൽ നിന്നും ഡ്രൈവിങ് സ്കൂൾ മുഖേന പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്ക് കൈമാരുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. കാടപ്പടി സ്വദേശി യാണ് പരാതി നൽകിയത്. ഒരാഴ്ചയോളം വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തിയ നിരീക്ഷണത്തെ തുടർന്നാണ് ഇന്ന് ടെസ്റ്റ് ഗ്രൗണ്ടിൽ പരിശോധന നടത്തിയത്. തിരൂരങ്ങാടി ടുഡേ. രാവിലെ 10.30 ന് തുടങ്ങിയ പരിശോധന 3.30 വരെ തുടർന്നു. മിന്നൽ പരിശോധനയിൽ, ഡ്രൈവിങ് പാസാകുന്ന ഓരോ വ്യക്തിയിൽ നിന്നും ഡ്രൈവിങ് സ്കൂൾ മുഖേന 600 രൂപ ഉദ്യോഗസ്ഥർക്ക് നൽകുന്നതായി കണ്ടെത്തി. തിരൂരങ്ങാടി ടുഡേ. ഒരു ദിവസം 120 മുതൽ 140 വരെ അപേക്ഷകർ ഉണ്ടാകാറുണ്ട്...
Other

വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മണിക്കൂറുകൾക്കുള്ളിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ കർശന നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കെതിരെയാണ് കർശന നടപടി എടുത്തത്. ഇന്ന് രാവിലെ തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ ബസ് കക്കാട് വെച്ച് പരിശോധിക്കുകയും അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും, കൂടാതെ പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിന് ശുപാർശ ചെയ്തു.വിദ്യാർഥിനി ബസിൽനിന്നു തെറിച്ചുവീണ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബുധനാഴ്‌ച വൈകുന്നേരമാണ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ നിന്ന് വീണത്. വിദ്യാർഥിനി ബ...
Other

ബൈക്കിന്റെ കോലം മാറ്റി, 17000 രൂപ പിഴ ഈടാക്കി

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് ഇരുചക്രവാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്ന ഫ്രീക്കന്മാർ സൂക്ഷിക്കുക. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ എട്ടിൻ്റെ പണി.നിരത്തിൽ ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് 17000 രൂപ പിഴ ഈടാക്കി. കോട്ടക്കൽ രണ്ടത്താണി സ്വദേശി ക്കാണ് പണി കിട്ടിയത്.വാഹനത്തിന്റെ മോഡികൾ എല്ലാം സ്വന്തം ചെലവിൽ നീക്കിയതിനു ശേഷവും, നമ്പർ ബോർഡ് പ്രവേശിപ്പിച്ചതിനുശേഷവുമാണ് വാഹനം വിട്ടുകൊടുത്തത്.ദേശീയപാതയിൽ പൂക്കിപറമ്പ് കോട്ടക്കൽ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ജില്ല എൻഫോഴ്സ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐ സജി തോമസ് എ എം വി ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുമ്പോൾ പൂർണമായും അൾട്രഷൻ നടത്തിയ ബൈക്ക് പിടികൂടുകയായിരുന്നു.നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും , നിലവിലുള്ള സൈലൻ...
Malappuram

നിരത്തിലിറക്കാൻ ഫിറ്റ്‌നസില്ല, ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് പിന്തുടർന്ന് പിടികൂടി

തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഫിറ്റ്നസ് ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് അമിത വേഗതയിൽ സർവീസ് നടത്തിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ല എൻഫോഴ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം ദേശീയപാതയിൽ കൂരിയാട്ട് പരിശോധന നടത്തുന്നതിനിടെ അമിതവേഗതയിൽ പോയ ശ്രദ്ധയിൽ പെടുകയായിരുന്നു. എൻഫോഴ്സ്മെൻ്റ് എം വി ഐ പി കെ മുഹമ്മദ് ഷെഫീഖ്, എ എം വി ഐ സലീഷ് മേലേപ്പാട്ട് എന്നിവർ മൊബൈൽ ആപ്പിൽ പരിശോധിച്ചപ്പോൾ ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് മനസ്സിലായതിനെ തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് വെന്നിയൂരിൽ വെച്ച് പിടികൂടുകയായിരുന്നു.ബസ്സിൽ വെച്ച് യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ച...
Local news

റോഡിൽ ഇറക്കി വെച്ചുള്ള കച്ചവടത്തിനെതിരെ നടപടിയുമായി മോട്ടോർവാഹന വകുപ്പ്

തിരൂരങ്ങാടി: നിരത്തുകളിലേക്ക് ഇറക്കി വെച്ചുള്ള കച്ചവടക്കാരെ റോഡിൽ നിന്ന് ഒഴിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ദേശീയപാത വെന്നിയൂരിലാണ് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പ്രയാസകരമാകുന്ന രീതിയിൽ റോഡിലേക്ക് ഇറക്കി വെച്ച് നിരവധി വാഹനങ്ങളിൽ കച്ചവടം നടത്തുന്നത്. വാഹനങ്ങൾ റോഡിൽ തന്നെ നിർത്തിയിട്ട് സാധനങ്ങൾ വാങ്ങുന്നത് കൊണ്ട് പലപ്പോഴും ഇവിടെ വൈകുന്നേര സമയങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പരാതി വ്യാപകമായതിനെ തുടർന്ന് എൻഫോഴ്സ്മെൻ്റ് ജില്ല ആർടിഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം എൻഫോഴ്സ്മെൻ്റ് എം വി ഐ ഡാനിയൽ ബേബി, എ എം വി ഐ എം സലീഷ് എന്നിവരുടെ നേതൃത്വത്തിൽ റോഡിലേക്ക് ഇറക്കിയുള്ള കച്ചവടങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും, മുൻപ് ദേശീയപാതയിൽ നടന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി ബോധവൽക്കരണം നടത്തുകയും ചെയ്തു. ...
Malappuram

കളി ടർഫിൽ മതി, റോഡിൽ വേണ്ട. പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ജില്ലയിലെ നിരത്തുകളില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച്  മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ബോധവത്ക്കരണം.  ജില്ലയിലെ പ്രധാന കായിക മേഖലയായ ഫുട്ബോള്‍ ടര്‍ഫുകള്‍  കേന്ദ്രീകരിച്ചാണ് റോഡ് സുരക്ഷാ ബോധവല്‍ക്കരണം തുടങ്ങിയത്. രാത്രി കാലങ്ങളില്‍ ടര്‍ഫുകളില്‍ ഫുട്ബോള്‍ കളിക്കാന്‍ നിരവധി യുവാക്കളാണ് എത്തുന്നത്. കളികള്‍ കഴിഞ്ഞ് ഒഴിഞ്ഞ് കിടക്കുന്ന റോഡില്‍ അമിത ശബ്ദവും അഭ്യാസ പ്രകടനവും നടക്കുന്നതായി വ്യാപക പരാതി ഉണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍മറ്റില്ലാതെ മൂന്നാളെയും വെച്ചുള്ള ഇരുചക്ര വാഹനത്തിലുള്ള യാത്രയും പതിവാണ്. ഇത്തരത്തില്‍ രാത്രികാലങ്ങളിലെ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവല്‍കരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ടര്‍ഫിലെത്തുന്നത്. ബോധവല്‍കരണത്തോടൊപ്പം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോട...
Malappuram

അമിത ശബ്ദമുള്ള ഹോൺ ഉപയോഗിക്കുന്നതിനെതിരെ നടപടി, ഇന്നലെ മാത്രം 4.26 ലക്ഷം രൂപ പിഴ ചുമത്തി

തിരൂരങ്ങാടി : മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരംജില്ലയിലെ വാഹനങ്ങളിൽ അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോൺ , എയർ ഹോൺ എന്നിവയുടെ ഉപയോഗം തടയുന്നതിനായും നിയമപരം അല്ലാതെ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നതി നെതിരായും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തി.ബസ് സ്റ്റാൻഡുകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇന്നലെ നടത്തിയ പരിശോധനയിൽ ഹോൺ സംബന്ധിച്ച് 364 കേസുകളും നിയമവിരുദ്ധമായി റജിസ്ട്രേഷൻ പ്രദർശിപ്പിച്ചതിന്714 കേസുകളും രജിസ്റ്റർ ചെയ്തുഇരു വകുപ്പുകളും കൂടി4,26,250 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ...
Malappuram

ലോക റോഡപകട ഇരകളുടെ ഓർമ്മ ദിനം റാഫ് ആചരിച്ചു

തിരൂരങ്ങാടി : ലോക റോഡ് അപകട ഇരകളുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറത്തിന്റെ (റാഫ്) മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ഗതാഗത ചരിത്രത്തിൽ ബസിന് തീപിടിച്ച് 49 പേർ മരിച്ച ഏറ്റവും വലിയ ദുരന്തം നടന്ന പൂക്കിപറമ്പിൽ റോഡ് സുരക്ഷ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു .റാഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നൗഷാദ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ച ചടങ്ങ് റാഫ് സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പ്രമോദ് ശങ്കർ , കോട്ടക്കൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഷഫീഖ് അഹമ്മദ് , ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്ങൽ പാറ,ശിവദാസൻ തെയ്യാല , ബേബി ഗിരിജ, ഷംസുദ്ദീൻ പൂക്കിപറമ്പ്, അരുൺ വാരിയത്ത് , റാബിയ തെന്നല, സൈഫു ഖാൻ എന്നിവർ പ്രസംഗിച്ചു. ഊർജ്ജിതമായ ബോധവത്ക്കരണത്തിലൂടെ റോഡപകട സാധ്യത കുറയ്ക്കാനുള്ള റാഫ് സംഘടനയുടെ പരിശ്രമങ്ങളെ മുഖ്യാതിഥികൾ പ...
Automotive, Kerala

ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ പിഴ

തിരുവനന്തപുരം: ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ഉപയോഗിക്കുന്ന ഇരുചക്ര വാഹനക്കാരിൽ നിന്ന് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നിർദേശം. ഇരുചക്ര വാഹനങ്ങളിലെ അഭ്യാസ പ്രകടനവും യാത്രയും മറ്റും ഷൂട്ട് ചെയ്യാൻ ചിലർ ഹെൽമെറ്റിന് മുകളിൽ ക്യാമറ ഘടിപ്പിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് നിയമ വിരുദ്ധമാണെന്ന് മോട്ടർ വാഹന വകുപ്പ് പറഞ്ഞു. ...
error: Content is protected !!