Tag: Mukkam

ജുമാ നിസ്ക്കാരത്തിന് പള്ളിയിൽ പോകാൻ റോ‍ഡ് മുറിച്ചുകടക്കവെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
Malappuram

ജുമാ നിസ്ക്കാരത്തിന് പള്ളിയിൽ പോകാൻ റോ‍ഡ് മുറിച്ചുകടക്കവെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

മുക്കം: മുക്കത്ത് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. മുക്കം ഗോതമ്പ്‌ റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ജുമാ നിസ്ക്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെ മുക്കം ഭാഗത്ത് നിന്ന് വന്ന കാറ് വയോധികയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ അതേ കാറില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Kerala

അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി ; രക്ഷകരായി അഗ്‌നിരക്ഷാസേന

കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങിയ രണ്ടര വയസുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കല്‍ ജംഷീദിന്റെ മകള്‍ രണ്ടര വയസുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീല്‍ പാത്രം കുടുങ്ങിയത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. വീട്ടുകാരും മറ്റുള്ളവരും ഏറെ നേരെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മുക്കം അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. സഹായവുമായി മുക്കം അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിയ രണ്ടര വയസുകാരിയുടെ തലയില്‍ നിന്നും സ്റ്റില്‍ പാത്രം എടുക്കുന്നതിനായി ഒട്ടും വൈകാതെ തന്നെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ കത്രിക, കട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് തലയില്‍ നിന്ന് വേര്‍പെടുത്തിയത്. സീനിയര്‍ ഫയര്‍ ഓഫ...
Obituary

കിടക്ക ദേഹത്ത് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു

കോഴിക്കോട് : ചുമരിൽ ചാരിവെച്ച കിടക്ക ദേഹത്ത് വീണ് രണ്ട്​ വയസ്സുകാരന്​ ദാരുണാന്ത്യം. മുക്കം നഗരസഭയിലെ മണാശ്ശേരി പന്നൂളിയിൽ സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീഴുകയായിരുന്നുവെന്നാണ് വിവരം. മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ....
Other

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

മുക്കം: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി, കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്....
error: Content is protected !!