Tag: Muncipality

പഞ്ചായത്തുകളിലേക്കും കെ സ്മാർട്ട്, സേവനങ്ങൾ തടസപ്പെടും
Information

പഞ്ചായത്തുകളിലേക്കും കെ സ്മാർട്ട്, സേവനങ്ങൾ തടസപ്പെടും

തിരുവനന്തപുരം ∙ നഗരസഭകളിൽ ഉപയോഗിക്കുന്ന കെ സ്മാർട് ആപ്ലിക്കേഷൻ പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഓൺലൈൻ ഫയൽ നീക്കങ്ങളും സേവനങ്ങളും ഈയാഴ്ച തടസ്സപ്പെടും. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) ഇന്നു നിശ്ചലമാകും. 10 മുതലാകും പൂർണതോതിൽ പ്രവർത്തനം. 6ന് മുഴുവൻ ജോലികളും പൂർത്തിയാക്കുകയാണു ലക്ഷ്യം. നഗരസഭകളിലെ ഫയൽനീക്കങ്ങളും സേവനങ്ങളും 2 ദിവസം നിർത്തിവയ്ക്കുമെന്ന് ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) അധികൃതർ പറഞ്ഞു. 2021ൽ തുടങ്ങിയ ഐഎൽജിഎംഎസിലും 2002 മുതൽ പഞ്ചായത്തുകളിൽ നിലവിലുള്ള സോഫ്റ്റ്‍വെയറുകളിലുമായി ഉള്ള ഡേറ്റ 4 ഘട്ടങ്ങളിലായി ഇന്നു പുലർച്ചെ മുതൽ ബന്ധിപ്പിക്കും. 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവയിലായി 2.10 കോടി ഫയലുകളും 1.17 കോടി കെട്ടിട വിവരങ്ങളുമാണ് ഐഎൽജിഎംഎസി...
Local news

നഗരസഭ അധികൃതരെ ഉദ്ഘാടകരാക്കിയില്ല, താലൂക്ക് ആശുപത്രിയിൽ അനുമോദന ചടങ്ങ് നിർത്തിവെപ്പിച്ചു

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിക്ക് അവാർഡ് കിട്ടിയതിന് ജീവനക്കാരെ ആദരിക്കാൻ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടി മണിക്കൂറുകൾക്കു മുൻപ് നഗരസഭാ അധികൃതർ ഇടപെട്ട് തടഞ്ഞു. നഗരസഭാ അധികൃതരെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതാണത്രേ കാരണം. താലൂക്ക് ആശുപത്രിക്ക് സംസ്ഥാനതലത്തിൽ നൽകുന്ന കായ കല്പം പുരസ്കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, മത രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മയുണ്ടാക്കി ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിയായിരുന്നു ആശുപത്രി വികസനം സാധ്യമാക്കിയത്. ഇത്തരത്തിൽ അവാർഡ് ലഭിക്കാൻ പരിശ്രമിച്ച സന്നദ്ധ സംഘടനകളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും നഗരസഭയും ആശുപത്രിയും ചേർന്ന് അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തിരുന്നു. അന്ന് ജീവനക്കാരെ ആദരിച്ചിരുന്നില്ല. ഇവർക്ക് മറ്റൊരു ദിവസം സംഘടിപ്പിക്കാനാണ് തീരുമാനിച...
Politics

വർഗീയ പരാമർശം: ലീഗ് കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു

പരപ്പനങ്ങാടി : സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസംഗം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്തിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.സി.പിഎം നെടുവ ലോക്കൽ കമ്മറ്റിയംഗം എ.പി മുജീബ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം സി.പി.എമ്മിൻെറ നേതൃത്വത്തിൽ പാലത്തിങ്ങലങ്ങാടിയിൽ പ്രതിഷേധ മാർച്ച് നടന്നിരുന്നു. ജൂൺ 9 ന് 3 മണിക്ക് പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ മാർച്ചും തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി യുടെ നേതൃത്വത്തിൽ നാളെ മാർച്ച് നടത്തുന്നുണ്ട്. കൗണ്സിലർക്കെതിരെ നാഷണൽ മനുഷ്യാവകാശ സംഘടന ഭാരവാഹി മനാഫ് താനൂരും പരാതി നൽകിയിട്ടുണ്ട്. റോഡിന് പേര് നൽകുന്നതുമായി ബന്ധപ്പെട്ട കൗണ്സിലരുടെ വോയ്സ് ആണ് വിവാദമായത്. ഇതിനെതിരെ എൽ ഡി എഫും ബി ജെ പി യും രംഗത്തിറങ്ങിയിട്ടുണ്ട്....
Information

തിരൂരങ്ങാടി നഗരസഭ ഗ്രോബാഗ് വിതരണം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ 2022-23വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ഗുണഭോക്താക്കള്‍ക്കുള്ള ഗ്രോബാഗ് വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിപി ഇസ്മായില്‍, എം സുജിനി, വഹീദ ചെമ്പ, സിഎച്ച് അജാസ് കൃഷി ഓഫീസര്‍ പി.എസ്ആരുണി. അരിമ്പ്ര മുഹമ്മദലി. മുസ്ഥഫ പാലാത്ത്. റസാഖ് ഹാജി ചെറ്റാലി. പി,കെ മെഹ്ബൂബ്. കാലൊടി സുലൈഖ.കെടി ബാബുരാജന്‍, ആരിഫ വലിയാട്ട്, സിപി ഹബീബ ബഷീര്‍, എം.പി ഫസീല കൃഷി അസിസ്റ്റന്റ് ജാഫര്‍, പിവി അരുണ്‍കുമാര്‍. സനൂപ് സംസാരിച്ചു....
Local news

അധികൃതർ കനിഞ്ഞില്ല; കൗൺസിലറും നാട്ടുകാരും ഇറങ്ങി റോഡ് ഗതാഗത യോഗ്യമാക്കി

പരപ്പനങ്ങാടി - നഗരസഭ 15ാം ഡിവിഷനിലെ വർഷങ്ങളായി തകർന്ന് കിടന്നിരുന്ന അട്ടക്കുളങ്ങര അങ്കണവാടിറോഡ് ഡിവിഷൻ കൗൺസിലർമമ്മിക്ക കത്ത് സമീറിൻ്റെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടെ സഹകരണത്തോടെ ഗതാഗത യോഗ്യമാക്കി. മുൻ ഡി വിഷൻ കൗൺസിലറുടെയും പ്രദേശത്തെ പൊ പ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് അങ്കണവാടിയിലേക്ക് റോഡ് നിർമ്മിച്ചത്.മഴക്കാലമാകുന്നതോടെ കുട്ടികൾക്ക് അങ്കണവാടിയിൽ പോകുന്നതും വാഹന ങ്ങൾ കടന്നു പോകാൻ പറ്റാത്തതിനാൽ ഭക്ഷ്യധാന്യങ്ങളും മറ്റും എത്തിച്ചിരുന്നതും ദുഷ്ക്കര പാതയിലൂടെയായിരുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജനപ്രതിനിധികൾക്കും അധികാരികൾക്കും നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടിയൊന്നുമാവാത്തതിനാലാണ് കൗൺസിലറും പ്രദേശവാസികളും സ്വന്തമായി പണം മുടക്കി ചെളി നിറഞ്ഞ റോഡ് ഗതാഗതമാക്കിയത്.ഇനി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പാർശ്വഭിത്തി കെട്ടുന്നതടക്കമുള്ള മറ്റു ജോലികൾ ചെയ്യുമെന്ന് കൗൺസിലർ മമ്മി...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി. കെല്ലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ കെ.പി.എ മജീദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടിയ എട്ടുനില സൂപ്പര്‍ സെപെഷ്യാലിറ്റി ബ്ലോക്ക്, നാല് നിലകളിലുള്ള പി.പി യൂണിറ്റ് എന്നിവ നിര്‍മ്മിക്കും. ഇപ്പോൾ ലാബ് പ്രവർത്തിക്കുന്ന പഴയ ഐ പി കെട്ടിടം പൊളിച്ചു മാറ്റി ഇവിടെയാണ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് നിർമിക്കുക. ഒപി, 150 ബെഡ്‌, 28 ഐ സി യു ബെഡ്, ഓപ്പറേഷൻ തിയേറ്റർ, കോണ്ഫറൻസ് ഹാൾ തുടങ്ങിയവ ഇതിലുണ്ടാകും. പ്രധാന കവാടത്തിനു സമീപത്ത് ജ്യോതിസ് കെട്ടിടം പൊളിച്ചു ഇവിടെ പി പി യൂണിറ്റ് കെട്ടിടം നിർമിക്കും. ഇതിൽ ഡോർമേറ്ററി സൗകര്യവും ഉണ്ടാകും. തിരൂരങ്ങാടി ടുഡേ. അഡ്മിൻസ്ട്രേറ്റീവ് ബ്ലോക്ക് പുതുക്കി പണിയും. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. ആശുപത്രിയിലേക്ക് വരാനും പ...
Local news, Sports

തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്,മുൻ MLA ശ്രീ PK അബ്ദുറബ്ബിന്റെ പരിശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ, 2.02 കോടി രൂപ ചെലവ് വരുന്ന സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് 2021 ഒക്ടോബര് 18 ന്‌ തുടക്കമാവും. കാലത്ത് 10.30 ന്‌ ശ്രീ KPA മജീദ് MLA ശിലാസ്ഥാപനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ പി .കെ അബ്ദു റബ്ബ് വിശിഷ്ടാതിഥിയായിരിക്കും. തിരൂരങ്ങാടി നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സംബന്ധിക്കും. ഏറെ കാലത്തെ കായിക സ്വപ്നമാണ് ഈ പദ്ധതി പൂർത്തീകരണത്തോടെ പൂവണിയുന്നത്. ഫുട്ബോൾ ഗ്രൗണ്ട്, ഓപ്പൺ സ്റ്റേഡിയം, ലോങ്ങ് ജമ്പ്- ഹൈ ജമ്പ് പിറ്റുകൾ, ഗാലറി, നടപ്പാത, ചുറ്റു മതിൽ, ഡ്രൈനേജ്, ടോയ്‌ലറ്റ്‌ ത...
error: Content is protected !!