Tag: munniyoor

മൂന്നിയൂര്‍ ജി. യു. പി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു
Local news, Other

മൂന്നിയൂര്‍ ജി. യു. പി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു

മൂന്നിയൂര്‍ ജി. യു. പി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു. മൂന്നിയൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് കായിക മേള നടന്നത്. ഉദ്ഘടന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ചാന്ത് അബ്ദുസ്സമദ്, പി. ടി. എ പ്രസിഡന്റ് സി. പി ഹംസ, വൈ. പ്രസിഡന്റ് എന്‍. ലതീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ പി. ടി. എ പ്രസിഡന്റ് അധ്യക്ഷത നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അബ്ദുസ്സമദ് ചാന്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഡോ. ഷബീര്‍, പി. ടി. എ എക്‌സികുട്ടീവ് അംഗങ്ങളായ ഹനീഫ എം. വി, നൗഷാദ് കെ. വി, ആഷര്‍ ക്ലബ് പ്രതിനിധി ഖലീല്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് മെഡല്‍ നല്‍കി.സ്‌കൂള്‍ കായിക അധ്യാപിക ബബിഷ ടീച്ചര്‍ക്ക് സ്റ്റാഫ് നല്‍കുന്ന ഉപഹാരം വാര്‍ഡ് മെമ്പറും പി. ടി. എ പ്രസിഡന്റ്‌റും ഹെഡ്മിസ്ട്രസും ചേര്‍ന്ന് കൈമാറി.നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാദ്യ, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി...
Local news

മൂന്നിയൂരില്‍ പ്രഷര്‍ -ഷുഗര്‍ പരിശോധനാ ക്യാംപ് നടത്തി

മൂന്നിയൂര്‍ കുന്നത്ത് പറമ്പ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുന്നത്ത് പറമ്പില്‍ സൗജന്യ പ്രഷര്‍ - ഷുഗര്‍ പരിശോധന ക്യാംപ് സംഘടിപ്പിച്ചു. 30 വയസ്സിന് മുകളില്‍ പ്രായമുളവര്‍ക്ക് പ്രഷര്‍, ഷുഗര്‍ പരിശോധനയും 15 വയസ്സ് മുതല്‍ 59 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ഹീമോഗ്ലോബിന്‍ പരിശോധനയുമാണ് നടത്തിയത്. മൂന്നിയൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പറുടെ ജനസേവാ കേന്ദ്രത്തില്‍ നടന്ന പരിശോധനാ ക്യാംപില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ എന്‍. എം. റഫീഖ് ക്യാംപ് ഉല്‍ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, നഴ്‌സ് രശ്മി, ആശാ വര്‍ക്കര്‍മാരായ നികിത, പുഷ്പ, ശകുന്തള എന്നിവര്‍ ക്യാംപിന് നേത്രത്വം നല്‍കി. ...
Kerala, Local news, Malappuram, Other

വെളിമുക്ക് പാലിയേറ്റീവിൽ ഭിന്നശേഷിക്കാർക്ക് ഓണാഘോഷം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഭിന്നശേഷി മാലാഖ കുട്ടികളെ ചേർത്ത് പിടിച്ച് കലാ കായിക മൽസരങ്ങൾ സംഘടിപ്പിച്ചും ഓണ സദ്യ ഒരുക്കിയും വെളിമുക്ക് പാലിയേറ്റീവും തിരൂരങ്ങാടി ജി.എച്ച്. എസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി. പാലിയേറ്റീവ് സെന്ററിൽ സംഘടിപ്പിച്ച പരിപാടി മുൻ ബ്ലോക്ക് മെമ്പർ കടവത്ത് മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഉണ്ണി പടിക്കൽ അദ്ധ്യക്ഷ്യം വഹിച്ചു. സി.പി. യൂനുസ്,ഇല്ലിക്കൽ ബീരാൻ, സിസ്റ്റർ ലീന, യൂസുഫ് ചനാത്ത് പ്രസംഗിച്ചു. റാസിൻ, റിമ, ഫാത്തിമ ഫിദ, റാനിയ, ബുജൈർ നേത്രത്വം നൽകി. ഭിന്നശേഷി മാലാഖ കുട്ടികൾ വിവിധ കലാ - കായിക പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത വർക്ക് സമ്മാനങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു. ...
Kerala, Local news, Malappuram, Other

അങ്കന്‍വാടി കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു

തിരൂരങ്ങാടി : വെളിമുക്ക് പാലക്കല്‍ ന്യൂ ഡയമണ്ട് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരപ്പിലാക്കല്‍ അങ്കനവാടി കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ചെയ്തു. ന്യൂഡയമണ്ട് ക്ലബ് രക്ഷാധികാരി സി.പി. യൂനുസ് മാസ്റ്റര്‍ പരപ്പിലാക്കല്‍ അങ്കനവാടി അധ്യാപിക ഷീബ ടീച്ചര്‍ക്ക് യൂണിഫോം നല്‍കി വിതരോണ്‍ഘാടനം നിര്‍വ്വഹിച്ചു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ മുഖ്യാതിഥിയായിരുന്നു. ആറാം വാര്‍ഡ് അംഗം പി പി സഫീര്‍ അധ്യക്ഷത വഹിച്ചു. ന്യൂ ഡയമണ്ട് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ട് ചോനാരി യൂനുസ് കപൂര്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുട്ടശ്ശേരി ശരീഫ , ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അഭിജിത , എ പി സലാം, കെ ടി റഹീം, എ പി റഷീദ്, ചെറുവിളപ്പില്‍ സല്‍മാന്‍ , ചോനാരി സഫീറലി. എന്നിവര്‍ ആശംസകള്‍ ചേര്‍ന്നു. ക്ലബ് സെക്രട്ടറി നാസിം അന്‍ഫാസ് സ്വാഗതവും ഷീബ ടീച്...
Kerala, Local news, Malappuram, Other

മൂന്നിയൂരില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

തിരൂരങ്ങാടി : മൂന്നിയൂരില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ആലിന്‍ചുവട് സ്വദേശി ചക്കി പറമ്പത്ത് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഫവാസ് (15്) നെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതായി അറിയാന്‍ സാധിക്കുന്നു. മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫവാസിനെ 20-8-2023 വൈകുന്നേരം മുതല്‍ കാണാതായിരുന്നത്. തെരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് കുട്ടി എറണാകുളത്തുണ്ടെന്ന് അറിയാന്‍ സാധിച്ചത്. ...
Kerala, Local news, Malappuram, Other

മൂന്നിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാൺമാനില്ല

മലപുറം ജില്ലയിലെ മൂന്നിയൂർ ആലിൻചുവട് സ്വദേശി സി.പി. അഷ്റഫ് ചക്കി പറമ്പത്ത് ഹൗ |സ് എന്നവരുടെ മകൻ മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫവാസ് (15 വയസ്സ്)എന്ന കുട്ടിയെ 20-8-2023 വൈകുന്നേരം മുതൽ കാണാതായിട്ടുണ്ട്. രാത്രി 7.30 ന് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ കണ്ടവരുണ്ട്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറിലോ അറിയിക്കണം. കാണാതാവുമ്പോൾ നീല ടീ ഷർട്ടും ജീൻസ് പാന്റുമാണ് ധരിച്ചിട്ടുള്ളത്.ഫോൺ നമ്പർ: 9895511531, 88489737290494 2460 331 ( തിരൂരങ്ങാടി പോലീസ്) ...
Kerala, Local news, Malappuram

മൂന്നിയൂരില്‍ റോഡ് ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പികെവിഎസ്

തിരൂരങ്ങാടി : റോഡിലെ ഗതാഗതത്തിന് തടസ്സമായി നിന്നിരുന്ന പൊന്തക്കാടുകള്‍ വെട്ടിയും ചപ്പ് ചവറുകള്‍ മാറ്റിയും ശുചീകരണ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതിയുടെ (പി.കെ.വി.എസ്) പ്രവര്‍ത്തനം ഏറെ പ്രശംസനീയമായി. കളത്തിങ്ങല്‍ പാറ, അരീപാറ, കുരു ഒടി, ശാന്തി നഗര്‍ എന്നീ പ്രദേശങ്ങളിലെ റോഡുകളിലാണ് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ആശ്വാസകരമാവുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്റ്റാര്‍ മുഹമ്മദും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.എം. റഫീഖും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയര്‍മാന്‍ വി.പി. ചെറീദ്, കണ്‍വീനര്‍ അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ട്രഷറര്‍ സി.എം. ശരീഫ് മാസ്റ്റര്‍, സി.എ. കുട്ടി ഹാജി, എം. മൊയ്തീന്‍ മാസ്റ്റര്‍, വി.പി. അഹമ്മദ് കുട്ടി എന്നിവര്‍ സംബന്ധിച്...
Kerala, Local news, Malappuram

മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി എം എസ് എഫ് മൂന്നിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി വിങ്

തിരൂരങ്ങാടി : എം എസ് എഫ് മൂന്നിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി വിങിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു. ആലിന്‍ചുവട് വെച്ചു നടന്ന സംഗമം മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അന്‍സാര്‍ കളിയാട്ടമുക്ക് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് പി കെ റിഷാദ്, ജനറല്‍ സെക്രട്ടറി ടി സി മുസാഫിര്‍, പഞ്ചായത്ത് ബാല കേരളം ട്രഷറര്‍ അര്‍ഷദ് കുട്ടശ്ശേരി, എം എച്ച് എസ് എസ് യൂണിറ്റ് ഭാരവാഹികളായ ശംസുദ്ധീന്‍, ശാമില്‍, ജിയാദ് റോഷന്‍, ജുമാന, റിഫ, ഫസീന്‍ തങ്ങള്‍, ലദീദ, തമീം, ഹിഷാം, സാബിത്ത്, അജ്‌നാസ് എന്നിവര്‍ സംസാരിച്ചു. ...
Kerala, Local news, Malappuram

മൂഴിക്കല്‍ തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും എം.എല്‍.എക്കും വികസന സമിതി നിവേദനം നല്‍കി

മൂന്നിയൂര്‍ പഞ്ചായത്തിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷി നടത്തുന്ന തെക്കെ പാടത്തെ കര്‍ഷകരുടെയും നാട്ടുകാരുടെയും ആശ്രയമായ മൂഴിക്കല്‍ തോട് സൈഡ് കെട്ടി തോട്ടില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് നവീകരണം നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ഭാരവാഹികള്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍. എക്കും നിവേദനം നല്‍കി. കാലവര്‍ഷകാലത്ത് കടലുണ്ടി പുഴയില്‍ നിന്നും പാടത്തേക്ക് വെള്ളം കയറി കൃഷി നശിക്കാതിരിക്കുന്നതിനും വേനല്‍ കാലത്ത് കര്‍ഷകര്‍ക്കാവശ്യമായ വെള്ളം സംഭരിച്ച് വെക്കുന്നതിനും വേണ്ടി മൂഴിക്കല്‍ തോടില്‍ നിര്‍മ്മിച്ച ഷട്ടറിന്റെ പാര്‍ശ്വഭിത്തി കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണിരുന്നു. കടലുണ്ടി പുഴയിലെ മൂഴിക്കല്‍ കടവില്‍ നിന്നും തെക്കെ പാടം വരെ 800 മീറ്റര്‍ നീളത്തില്‍ തോടിന്റെ ഇരു സൈഡും...
Kerala, Local news

എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം ; മൂന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു

തിരൂരങ്ങാടി : എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്നും അതിനായി മലപ്പുറം ജില്ലയിൽ 5520 കോടി രൂപ അനുവദിച്ചു നൽകിയതായും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നിയൂർ ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിക്കൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.അബ്ദുൽ ഹമീദ് എം എൽ എ അധ്യക്ഷത വഹിച്ചു. ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ദിനേശൻ ചേരുവാട് റിപ്പോർട്ട് അവതരിപ്പിച്ചു. മുന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ അച്ചാട്ടിൽ പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം നിർവഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എ. ഉസ്മാൻ, മലപ്പുറം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സെറീന ഹസീബ്, എം. എച്ച് ആർ ഡി ഡയറക്ടർ പ്രേംലാൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വീക്ഷണം മുഹമ്മദ്, എസ് എൽ ഇ സി സെക്രട്ടറി ഹനീഫ മൂന...
Kerala, Local news, Malappuram

മൂന്നിയൂര്‍ പഞ്ചായത്ത് വാര്‍ഡ് 16 ല്‍ സോളാര്‍ മിനി മാസ്റ്റ് ലൈറ്റ് മിഴി തുറന്നു

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്ത് വാര്‍ഡ് 16 ല്‍ സോളാര്‍ മിനി മാസ്റ്റ് ലൈറ്റ് മിഴി തുറന്നു. ഡിവിഷന്‍ മെമ്പറും മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സെറീന അസീബ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 16 -ാം വാര്‍ഡില്‍ സോളാര്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. സോളാര്‍ മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ചാന്ത് അബ്ദു സമദ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചോനാരി സിദ്ദീഖ് , മണക്കടവന്‍ ഗഫൂര്‍, ഉമ്മര്‍ കെ കെ, കരീം ചൊനാരി, സി പി ഫൈസല്‍, വെട്ടിയാട്ടില്‍ ഷാഫി, അഭിരാജ് വി വി, ചൊനാരി സൈതു, ലത്തീഫ് ചൊനാരി, വംബിശെരി മൊയ്തീന്‍ കുട്ടി, പരാടന്‍ മുഹമ്മദ്, ചോനാരി നാസര്‍ എന്നിവര്‍ പങ്കെടുത്തു ...
error: Content is protected !!