Tag: Mv govindan

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും, തീപ്പന്തം പോലെ കത്തും ; സിപിഎമ്മിന് മറുപടിയുമായി അന്‍വര്‍
Kerala

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും, തീപ്പന്തം പോലെ കത്തും ; സിപിഎമ്മിന് മറുപടിയുമായി അന്‍വര്‍

മലപ്പുറം: സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പി.വി അന്‍വര്‍. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതു പൊലീസ് ആണെന്നും സ്വര്‍ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞത്. സാധാരണക്കാര്‍ക്ക് ഒപ്പം നിലനില്‍ക്കും. ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. സാധാരണക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പൊതുപ്രശ്‌നങ്ങളുമായി ആളുകള്‍ പാര്‍ട്ടി ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണ് ഇന്നുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതി...
Kerala

പിവി അന്‍വറുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല, എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചു, പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ആര് ശ്രമിച്ചാലും നടക്കില്ല ; എംവി ഗോവിന്ദന്‍

ദില്ലി : പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ അന്‍വറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അന്‍വര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം അന്‍വര്‍ സ്വയം വലിച്ചെറിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അംഗത്വം വേണമെന്നില്ല. കെടി ജലീലിനും അംഗത്വമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അന്‍വര്‍ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ മറുനാടന്റെ ആരോപണങ്ങളാണ് അന്‍വര്‍ ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിമാര്‍ക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇ എം എസ് മുതല്‍ വി.എസ് വരെയുള്ള മുഖ്യമന്ത്രിമാര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ചങ്ങലക്കിടയി...
Kerala

അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി ; അന്‍വറിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; എംവി ഗോവിന്ദന്‍

തിരുവനന്തപുരം : അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനത്തെ കുറിച്ച് അന്‍വറിന് ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരനൊപ്പം ഡിഐസി, പിന്നീട് കോണ്‍ഗ്രസില്‍ പോയില്ല. തുടര്‍ന്ന് പാര്‍ട്ടിയുടെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടല്ല അന്‍വര്‍ പ്രവര്‍ത്തിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ ഇതുവരെ അന്‍വറിന് കഴിഞ്ഞില്ല. വര്‍ഗ ബഹുജന സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട് പാര്‍ട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ചില്ലിക്കമ്പാണെങ്കില്‍ ചവിട്ടി അമര്‍ത്താം. ഒരു കെട്ടാണെങ്കില്‍ എളുപ്പമാവില്ല. അതുപോലെയാ...
Kerala, Other

രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ അതിദരിദ്രരുടെ ജീവിതം മെച്ചപ്പെട്ട നിലയിലേക്ക് മാറും ; എംവി ഗോവിന്ദന്‍

കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വര്‍ഷത്തിനുള്ളില്‍ മെച്ചപ്പെട്ട നിലയിലേക്ക് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ബിജെപി സര്‍ക്കാരും നരേന്ദ്രമോഡിയും അദാനിയെയും അംബാനിയെയും ദത്തെടുത്തപ്പോള്‍ എല്‍ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്തത് 64006 അതി ദരിദ്ര കുടുംബങ്ങളെയാണ്. ഇന്ത്യയിലെ ആദ്യത്തെ അതിദരിദ്രത്തില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്ര ശ്രമം. 56000 കോടി കേന്ദ്രം നിഷേധിക്കുമ്പോള്‍ കേരളത്തിലെ ക്ഷേമപദ്ധതികള്‍ പ്രതീക്ഷിച്ച നിലയില്‍ നടപ്പാക്കാനാവാത്ത സ്ഥിതിയാണ്. സംവരണമെന്ന പേരില്‍ പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് കേന്ദ്രം. അവര്‍ പറഞ്ഞ 33 ശതമാനം സ്ത്രീ സംവരണം വരുന്ന തെരഞ്ഞെടുപ്പിലില്ല. 2021 ലെ സെന്‍സസ് ഇതുവരെ നടന്നില്ല. ജാതി സെന്‍സസിനെ സംഘപരിവാര്‍ എതിര്‍ക്കുന്നത് സവര്‍ണ മേധാവിത്വം നഷ്ടപ്പെടുമോയെ...
Information

ന്യൂനപക്ഷങ്ങളെ സഹായിക്കലല്ല, ഉന്മൂലനം ചെയ്യലാണ് ആര്‍എസ്എസ് നയം ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : ന്യൂനപക്ഷങ്ങളെ സഹായിക്കലല്ല, ഉന്മൂലനം ചെയ്യലാണ് ആര്‍എസ്എസ് നയമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷം ബിജെപിക്കൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷം ബിജെപിക്കൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണ്. അവിടത്തെ പ്രാദേശിക പാര്‍ടികളെ കൂട്ടുപിടിച്ചാണ് ഭരണം. വിരലിലെണ്ണാവുന്ന ജനപ്രതിനിധികളേ ബിജെപിക്കുള്ളൂ. രാജ്യത്ത് മിക്കയിടങ്ങളിലും കാലുമാറി വന്നവരെയും ചെറുകിട പാര്‍ടികളെയും പിടിച്ചാണ് ഭരണം. ബിജെപിക്ക് 38 ശതമാനം വോട്ടാണുള്ളത്. ഇത് മറ്റുള്ളവര്‍ ഒന്നിച്ചാല്‍ തീരാവുന്നതേയുള്ളൂവെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ...
Information

കേരളം വികസനത്തില്‍ പിന്നോട്ടെന്ന് മോദി, കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോദിയുടേതെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം : കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പ്രചരിപ്പിക്കുകയും വസ്തുതാ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളം വികസനത്തില്‍ പിന്നോട്ടെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. കള്ളപ്രചരണം നടത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് മോദിയുടേത്. ഒരു പുതിയ കാര്യവും പ്രധാനമന്ത്രി പറഞ്ഞില്ല. ആര്‍എസ്എസുകാരും ബിജെപിക്കാരും പ്രസംഗിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമായ കാര്യമാണ്. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ എല്ലാ കാര്യത്തിലും കേന്ദ്രം അവഗണിക്കുകയാണ്. കേരളത്തിന് കേന്ദ്രം ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. തറക്കല്ലിട്ട കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞ...
Information, Politics

സിൽവർലൈൻ എംവി ഗോവിന്ദന്റെ വ്യാമോഹം മാത്രം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നത്. വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിക്കപ്പെട്ടപ്പോൾ മലയാളികൾ എല്ലാവരും അഹ്ലാദിക്കുകയും സിപിഎമ്മും കോൺഗ്രസും ദുഖിക്കുകയുമാണ് ചെയ്തത്. കമ്മീഷൻ അടിക്കാൻ സാധിക്കാത്തതാണ് ഇരുമുന്നണികളുടേയും നിരാശയ്ക്ക് കാരണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപ മുതൽ മുടക്കി കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയായ സിൽവർലൈനിനും വേണ്ടി ഇടതുപക്ഷം വാശിപിടിക്കുന്നത് കയ്യിട്ട് വാരാൻ മാത്രം ഉദ്ദേശിച്ചാണ്. കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി നടപ്പിലാക്കാൻ മോദി സർക്കാർ ഒരിക്കലും അനുവദിക്കില്ല. വന്ദേഭാരത് സംസ്ഥാനത്തിന് കേ...
Information, Politics

വിഡി സതീശനും എംവി ഗോവിന്ദനും നുണപ്രചാരണം പൊളിഞ്ഞതിന്റെ നിരാശ: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളും സഭാ അദ്ധ്യക്ഷന്‍മാരും ബിജെപിയോടും പ്രധാനമന്ത്രിയോടും അടുപ്പം കാണിക്കുന്നതില്‍ വിഡി സതീശനും എംവി ഗോവിന്ദനും അസ്വസ്ഥരായിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നുണ പ്രചാരണം പൊളിഞ്ഞതിന്റെ നിരാശയിലാണ് ഇരുവരുമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. വ്യാജപ്രചരണങ്ങള്‍ നടത്തി മതങ്ങളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായിക്കളാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍. ഇത് ന്യൂനപക്ഷവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. തങ്ങളുടെ അഴിമതി മറച്ചുവെക്കാനുള്ള മുഖംമൂടി മാത്രമാണ് കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ക്ക് ന്യൂനപക്ഷ സ്‌നേഹം. ഇടതുപക്ഷം കേരളം ഭരിക്കുമ്പോഴാണ് ജോസഫ് മാഷുടെ കൈ ഭീകരവാദികള്‍ വെട്ടി മാറ്റിയത്. അന്ന് വേട്ടക്കാര്‍ക്കൊപ്പമായിരുന്നു സിപിഎം സര്‍ക്കാര്‍ നിന്നത്. വിദ്യാഭ്യാസമന്ത്രി എംഎ ബേബി പ്രവാചകനെ നിന്ദിച്ച ജോസഫ് മാഷെ കയ്യാമം...
Politics

കോടിയേരി സ്ഥാനം ഒഴിഞ്ഞു; എം.വി.ഗോവിന്ദൻ പുതിയ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞതിനെ തുടർന്ന് മന്ത്രി എം.വി.ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇ.പി.ജയരാജന്‍ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും നിലവില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ...
error: Content is protected !!