Tuesday, January 20

Tag: Nadapuram

ഓണം ഓഫര്‍ കേട്ട് ഓടിയെത്തി ; തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേര്‍ക്ക് പരിക്ക്
Kerala

ഓണം ഓഫര്‍ കേട്ട് ഓടിയെത്തി ; തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേര്‍ക്ക് പരിക്ക്

നാദാപുരം: നാദാപുരത്തെ തുണിക്കടയിലെ ഓണം ഓഫര്‍ കേട്ട് ഓടിയെത്തിയവര്‍ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏത് ഡ്രസ് എടുത്താലും 99 രൂപ എന്നാണ് ഓഫര്‍. ഇതോടെ ജനങ്ങള്‍ തള്ളിക്കയറുകയായിരുന്നു. പരിക്കേറ്റവരെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായവരെ കോഴിക്കോടേക്ക് കൊണ്ടുപോയി. നാദാപുരം കസ്തൂരി കുളത്തെ വടകര സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബ്ലാക്ക് മെന്‍സ് സിലായിരുന്നു പുരുഷ വസ്ത്രങ്ങള്‍ക്ക് വലിയ വിലക്കുറവിന്റെ ഓഫര്‍ നല്‍കിയത്. ഇതറിഞ്ഞ് നൂറുകണക്കിന് യുവാക്കളാണ് കടയില്‍ ഇരച്ച് എത്തിയത്....
Kerala

സ്‌കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരന്‍ ; ചികിത്സയില്‍

കോഴിക്കോട് : നാദാപുരത്ത് ഗവ സ്‌കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരന്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍.ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവില്‍ മദ്യം കഴിച്ചതോടെ വിദ്യാര്‍ത്ഥി അബോധാവസ്ഥയിലായി. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കൂടെ ഉള്ളവര്‍ വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. ബസ് സ്റ്റോപ്പിലെ തറയില്‍ അബോധാവസ്ഥയില്‍ കണ്ട വിദ്യാര്‍ത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്....
Kerala

കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിന് പിന്നാലെ സൈനികന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് : നാദാപുരം വളയത്തു സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നി മുക്ക് നെല്ലിയുള്ളപറമ്പത്ത് സത്യപാലന്റെ മകന്‍ എംപി സനല്‍കുമാര്‍(30) ആണ് മരിച്ചത്. പുലര്‍ച്ചെ സനല്‍കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ സഹോദരനാണു കണ്ടത്. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീര്‍ഘകാലമായി അവധിയിലായിരുന്ന സനല്‍കുമാറിനു കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സനല്‍കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും....
Kerala, Other

ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: കോഴിക്കോട് ജാനകിക്കാടില്‍ 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലര്‍ത്തി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. കായക്കൊടി, പ്രതികളായ കുറ്റ്യാടി സ്വദേശികളായ സായൂജ് , ഷിബു , രാഹുല്‍ , അക്ഷയ് എന്നിവരെയാണ് നാദാപുരം പോക്‌സോ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കോഴിക്കേട് ജാനകികാടിലേക്ക് എത്തിച്ചശേഷം ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയും തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിരയാക്കുകയുമായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനശേഷം യുവതിയെ ബന്ധുവീടിന് സമീപം ഇറക്കിയശേഷം യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍...
Information

നാദാപുരത്ത് റോഡരികില്‍ നിന്നും സ്റ്റില്‍ ബോംബ് കണ്ടെത്തി

നാദാപുരം : കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നരിക്കാട്ടേരി കാരയില്‍ കനാല്‍ പെരുമുണ്ടച്ചേരി റോഡില്‍ ചുഴലിയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തിയുമായി സ്ഥാപിച്ച ബോര്‍ഡിന് പിന്നില്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സി.ഐ. ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ തുരുമ്പെടുത്ത നിലയിലാണ്. ബോംബുകള്‍ കാണപ്പെട്ട പരിസരം കഴിഞ്ഞ ദിവസം ശുചീകരിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനാല്‍ അടുത്ത ദിവസം കൊണ്ടു വച്ചതാണെന്നാണ് അനുമാനം....
Information

പുലര്‍ച്ചെ ഒരു മണിക്ക് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചു ; കൈകാലുകള്‍ ഒടിഞ്ഞു, തലക്കും മുറിവ്

നാദാപുരത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. നാദാപുരം പാറക്കടവ് റോഡില്‍ തട്ടാറത്ത് പള്ളിക്കു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനാണ് ആക്രമണമുണ്ടായത്. കൂത്തുപറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്. പത്തോളം ഓളം വരുന്ന അക്രമികളുടെ സംഘം യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിക്കുകയായിരുന്നു. വിശാഖ് യുവതിയുടെ വീട്ടിലെത്തിയ വിവരം ആരോ ഫോണില്‍ വിളിച്ചറിയിച്ചതിനു പിന്നാലെയാണ് അക്രമികള്‍ എത്തിയതെന്ന് സംശയിക്കുന്നു. യുവതിയും മക്കളും നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. കൈകാലുകള്‍ അടിച്ച് ഒടിക്കുകയും തലയ്ക്ക് ആഴത്തില്‍ പരിക്കേല്‍ക്കുകയും ചെയ്ത വിശാഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്‌സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ അക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ...
Crime

ഏഴു വയസ്സുകാരന്റെ മരണം കൊലപാതകം, മാതാവ് അറസ്റ്റിൽ

കോഴിക്കോട്: ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹുസൈന്റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈന്റെ (7) മരണവുമായി ബന്ധപ്പെട്ട് ഉമ്മ അത്തോളി കേളോത്ത് മഹല്‍ ജുമൈലയാണ് ( 34) അറസ്റ്റിലായത്.ശനി പുലര്‍ച്ചെയാണ് ഡാനിഷ് മരിച്ചത്. സ്വാഭാവികമരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്. ഇന്‍ക്വസ്റ്റിനിടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഞായര്‍ പകല്‍ പതിനൊന്നോടെ ജുമൈലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയണകൊണ്ട് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസിനാണ് അന്വേഷണച്ചുമതല. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു. ജുമൈല മാനസികരോഗത്തിന് ചികിത്സതേടിയിരുന്നതായി പൊലീസ് പറഞ്ഞു. അത്തോളി...
error: Content is protected !!