Tag: national highway authority

കൊഹിനൂര്‍ അണ്ടര്‍ പാസ് സമരം ശക്തമാകുന്നു ; ദേശീയ പാത പ്രവൃത്തി തടഞ്ഞു, കൊടി നാട്ടി സമരക്കാര്‍
Local news

കൊഹിനൂര്‍ അണ്ടര്‍ പാസ് സമരം ശക്തമാകുന്നു ; ദേശീയ പാത പ്രവൃത്തി തടഞ്ഞു, കൊടി നാട്ടി സമരക്കാര്‍

കോഹിനൂര്‍ : കോഹിന്നൂരില്‍ അണ്ടര്‍ പാസ്സ് യഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് നടക്കുന്ന അണ്ടര്‍ പാസ് സമരം ശക്തമാകുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ജനങ്ങള്‍ ദേശീയ പാതയുടെ പ്രവൃത്തി തടഞ്ഞു. തുടര്‍ന്ന് തേഞ്ഞിപ്പലം സിഐയുമായി നടന്ന ചര്‍ച്ചയില്‍ ആഗസ്റ്റ് 2 വരെ താല്‍ക്കലികമായി കോഹിനൂരില്‍ പ്രവൃത്തി നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. പ്രവൃത്തി നടക്കുന്ന 500 മീറ്ററില്‍ സ്ഥലങ്ങളില്‍ ജനകിയ സമര സമിതിയുടെ കൊടിനാട്ടുകയും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോഹിനൂരില്‍ പ്രകടനം നടത്തുകയും ചെയ്തു. സമര സമിതി ചെയര്‍മാന്‍ പിടി ഇബ്രാഹിം, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി, അംഗങ്ങളായ ധനജ്‌ഗോപിനാഥ്, ജാഫര്‍ , നസിമ യൂനുസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി...
പാലിയേക്കര ടോളില്‍ ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും ; കൂടുതല്‍ അറിയാന്‍
Kerala, Other

പാലിയേക്കര ടോളില്‍ ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും ; കൂടുതല്‍ അറിയാന്‍

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ കരാര്‍ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബര്‍ ഒന്നിന് ടോള്‍നിരക്ക് ഉയര്‍ത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് അഞ്ച് മുതല്‍ 10 രൂപ വരെ വര്‍ധനയുണ്ട്. അതേസമയം കാര്‍, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോള്‍നിരക്കില്‍ മാറ്റമില്ല. കാര്‍, ജീപ്പ്, വാന്‍ ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകളുണ്ടെങ്കില്‍ 140 രൂപ നല്‍കേണ്ടി വരും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 160 രൂപയാണ് ചാര്‍ജ്. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇത് 240 രൂപയായി ഉയരും. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 515, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 775. ബസ്, ലോറി, ...
error: Content is protected !!