Tag: New year

നാലംഘ സംഘം കോഴിക്കോട് കടപ്പുറത്ത് പുതുവത്സരമാഘോഷിക്കാനെത്തി, മൂന്നു പേരായി മടക്കം ; തീവണ്ടിയിടിച്ച് 17 കാരന് ദാരുണാന്ത്യം, സ്‌കൂട്ടറും 17 കാരനുമായി തീവണ്ടി നീങ്ങിയത് നൂറ് മീറ്ററോളം
Accident, Malappuram

നാലംഘ സംഘം കോഴിക്കോട് കടപ്പുറത്ത് പുതുവത്സരമാഘോഷിക്കാനെത്തി, മൂന്നു പേരായി മടക്കം ; തീവണ്ടിയിടിച്ച് 17 കാരന് ദാരുണാന്ത്യം, സ്‌കൂട്ടറും 17 കാരനുമായി തീവണ്ടി നീങ്ങിയത് നൂറ് മീറ്ററോളം

കോഴിക്കോട് : കൂട്ടുകാരുമൊത്ത് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ 17 കാരന്‍ തീവണ്ടിയിടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ജംഷീറിന്റെ മകന്‍ ആദില്‍ ഫര്‍ഹാന്‍ ആണ് മരിച്ചത്. ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കില്‍ 1.10-ഓടെയാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും തീവണ്ടിയുടെ എന്‍ജിനില്‍ കുടുങ്ങി. ഇതുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ നിന്നത്. കോഴിക്കോട് കടപ്പുറത്തും മാനാഞ്ചിറയിലുമായി പുതുവത്സരം ആഘോഷിച്ച് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. പുതുവത്സരാഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. അതിനാല്‍ വെള...
Kerala, Other

പുതുവത്സരം ആഘോഷിക്കാന്‍ പോകുകയാണോ…? എങ്കില്‍ ഇത് കൂടെ അറിഞ്ഞു വച്ചോളൂ

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവത്സരം ആഘോഷിക്കാന്‍ ഇരിക്കുന്നവര്‍ ഒറു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രകളും മറ്റും മുന്‍കൂട്ടി പ്ലാന്‍ ചെയ്തവര്‍ നാളെ എട്ട് മണിക്ക് മുമ്പായി ഇന്ധനം നിറച്ച് വച്ചോളൂ. സംസ്ഥാനത്ത് പുതുവത്സര തലേന്ന് (31-12-2023) രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ (01-01-2024) പുലര്‍ച്ചെ ആറു വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രൈഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. പുതുവത്സര തലേന്ന് രാത്രി മുതല്‍ പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കര്‍ശന നടപടി വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ആശുപത്രികളില്‍ ആക്രമണം നടന്നതിനെ തുടര്‍ന്ന് ജീവനക...
Other

ഡി ജെ പാർട്ടികൾക്ക് കർശന നിയന്ത്രണവുമായി പോലീസ്, രാത്രി 10 ന് ശേഷം പാടില്ല

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്. വൻതോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കർശന നിർദേശം നൽകി. രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാർട്ടികൾ പാടില്ലെന്നാണ് പോലീസിന്റെ നിർദേശം. പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകളിൽ സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്. ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകാർക്ക് ഇതുസംബന്ധിച്ച നോട്ടീസും നൽകും. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജെ. പാർട്ടികൾക്ക് നി...
error: Content is protected !!