Saturday, October 17

Tag: Nh ai

ദേശീയപാതയില്‍ ബസ്സുകൾ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല
Malappuram

ദേശീയപാതയില്‍ ബസ്സുകൾ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല

ആംബുലൻസുകൾക്ക് ടോൾ പ്ലാസയിൽ ട്രാക്ക് അനുവദിക്കും ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍  ദേശീയപാതയില്‍ നിന്ന് ആളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിര്‍ത്താന്‍ പാടില്ല. സര്‍വീസ് റോഡുകളില്‍ അനുവദിച്ച സ്റ്റോപ്പുകളില്‍ നിന്ന് മാത്രമാവണം ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയലിന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിര്‍ദേശം. ദേശീയപാതയിലൂടെ കടന്നു പോകുന്ന ദീർഘദൂര ബസുകൾ സർവീസ് റോഡിലേക്ക് വരാതെ ദേശീയ പാതയിൽ വെച്ച് തന്നെ ആളുകളെ കയറ്റി ഇറക്കുകയായിരുന്നു. ഇത് കാരണം പ്രാദേശികമായ യാത്രക്കാർക്ക് കോഴിക്കോട്, തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറാൻ സാധിക്കാറില്ല. സർവീസ് റോഡിലേക്ക് ബസുകൾ വരാത്തതിന് എതിരെ നിരവധി പരാതികളും സമരങ്ങളും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനിച്ചത്. ജില്ലയിലൂടെ കടന്നുപോകുന്ന എന്‍...
വി.സിയുടെ ഇടപെടൽ ഫലം കണ്ടു; കോഹിനൂരിൽ എക്സിറ്റ്
Other

വി.സിയുടെ ഇടപെടൽ ഫലം കണ്ടു; കോഹിനൂരിൽ എക്സിറ്റ്

ദേശീയപാതയിൽ കാലിക്കറ്റ് സർവകലാശാലയോട് ചേർന്ന് കോഹിനൂറിൽ എക്സിറ്റ് അനുവദിച്ചത് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന്റെ ശ്രമഫലമായി. തൃശൂർ ഭാഗത്തുനിന്ന് സർവകലാശാലയിലേക്ക് വരുന്ന ആളുകൾക്ക് ഏറ്റവും എളുപ്പത്തിൽ ക്യാമ്പസിലേക്ക് കടക്കുന്നതിനുള്ള മാർഗമാണ് ഇപ്പോൾ കോഹിനൂരിലെ ടീച്ചേഴ്സ് ഫ്ലാറ്റിന് സമീപം തുറക്കാനിരിക്കുന്നത്. ശനിയാഴ്ച അതിനുള്ള പണി തുടങ്ങി കഴിഞ്ഞു എൻ.എച്.എ.ഐ. അധികൃതരുമായി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രനും സിൻഡിക്കേറ്റംഗങ്ങളും ഈ ആവശ്യമുന്നയിച്ച്പലതവണ കൂടി കാഴ്ച നടത്തിയിരുന്നു. പദ്ധതിയുടെ നടത്തിപ്പുകാർക്ക് എക്സിറ്റ് ആവശ്യമായ സ്ഥലം വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ നേരിട്ട് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു ഇതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ എക്സിറ്റ് വരുന്നത്....