Thursday, August 20

Tag: Nss social

​ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച് പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് ആദരവും വീൽചെയർ വിതരണവും നടത്തി
Local news

​ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച് പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് ആദരവും വീൽചെയർ വിതരണവും നടത്തി

​തിരൂരങ്ങാടി: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് സ്തുത്യർഹ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് ആദരവും എൻ.എസ്.എസ്. യൂണിറ്റിന്റെ പാലിയേറ്റീവ് ഹോം കെയറിന് നൽകുന്ന വീൽചെയറിന്റെയും വാക്കറിന്റെയും വിതരണവും സംഘടിപ്പിച്ചു. "സേവനമാണ് മഹത്തായ കരുണ, കരുണയുടെ കൈകളിൽ ജീവന്റെ പ്രകാശം" എന്ന സന്ദേശമുയർത്തി സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.വിവിധ ഘട്ടങ്ങളിലായി ഭിന്നശേഷി വിഭാഗത്തെ ചേർത്ത് പിടിച്ച് അവരുടെ ഉന്നമനത്തിനായി സേവനം അനുഷ്ഠിച്ച എൻ.എസ്.എസ്. വളണ്ടിയർമാർക്ക് പ്രശസ്തി പത്രം നൽകി ചടങ്ങിൽ ആദരിച്ചു.​കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് തിരൂർ ഡി.വൈ.എസ്.പി. സുനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി രക്ഷാധികാരി ഡോ: എം.എ. കബീർ അദ്ധ്യക്ഷം വഹിച്ചു.പി.എസ്.എം.ഒ. കോളേജ് മാനേജർ എം.കെ. ബാവ ചടങ്ങിൽ മുഖ്യാതിഥിയായി ...
error: Content is protected !!