Tag: Nurse

വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ
Job

വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ

അധ്യാപക നിയമനം കൊളപ്പുറം ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് എച്ച് എസ് ടി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 19 ന് രാവിലെ 10.30 ന് തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ബയോമെഡിക്കൽ എഞ്ചിനീയറിങ് ബ്രാഞ്ചിൽ ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ജൂൺ 19 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഡെമോൺസ്‌ട്രേറ്റർ തസ്‌തികയ്ക്ക് ബയോമെഡിക്കൽ എഞ്ചിനീയറിങിൽ 60 % മാർക്കിൽ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌മാൻ തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ., കെ.ജി.സി.ഇ. യുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ ഗോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം 19 ന് രാവിലെ 10 മണിക്ക് മുമ്പ് കോളേജി...
Job

ജോലി അവസരങ്ങൾ

അധ്യാപക നിയമനംമഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള കെമിസ്ട്രി, ഫിസിക്‌സ്, മാത്‌സ്, സോഷ്യോളജി (എച്ച്.എസ്.എസ്.ടി ജൂനിയർ) തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ജൂൺ 27ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0483 2762244 സ്‌പെഷ്യൽ എഡ്യൂക്കേറ്റർ നിയമനംപ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി എലിമെന്ററി, സെക്കൻഡറി തലത്തിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരെ നിയമിക്കുന്നു. ജില്ലയിൽ നിലവിൽ എലിമെന്ററി തലത്തിൽ മൂന്ന് ഒഴിവുകളും സെക്കൻഡറി തലത്തിൽ 14 ഒഴിവുകളുമാണുള്ളത്. 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയം, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ഡിപ്ലോമ, ആർ.സി.ഐ. രജിസ്‌ട്രേഷൻ എന്നിവയാണ് എലിമെന്ററി വിഭാഗത്തിലേക്കുള്ള യോഗ്യത.സെക്കൻഡറി വിഭാഗത്തിന്  50 ശതമാനം മാർക്കോടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദം, ബി.എഡ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ബി.എഡ...
Information

കെഎസ്ആര്‍ടിസി ബസില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രിമിച്ച യുവാവ് പിടിയില്‍. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെയാണ് നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 10 മണിക്ക് കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. യുവതിയോട് രഞ്ജിത്ത് പല തവണ മോശമായി പെരുമാറിയെന്നാണ് പരാതി. യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും, ഇവരെത്തി ബസ് തടഞ്ഞുനിര്‍ത്തി രഞ്ജിത്തിനെ പിടികൂടുകയുമായിരുന്നു. പ്രതിയെ പിന്നീട് ബാലരാമപുരം പൊലീസിന് കൈമാറി. ...
Information

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി : നഴ്‌സസ് ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നഴ്‌സസ് ദിനാചരണം സംഘടിപ്പിച്ചു. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നഴ്‌സുമാര്‍ മെഴുകു തിരി കത്തിച്ച് നഴ്‌സസ് ദിന സന്ദേശം കൈമാറി. ചടങ്ങില്‍ നഴ്‌സിങ് സൂപ്രണ്ട് ലീജ കെ ഖാന്‍, സീനിയര്‍ നഴ്‌സ് ഓഫീസര്‍മാരായ രഞ്ജിനി, സുധ, നഴ്‌സിങ് ഓഫീസര്‍മാരായ മനീഷ് നിധിന്‍ എന്നിവര്‍ സംസാരിച്ചു ...
Crime, Information

രോഗിയെ പരിചരിക്കാനെത്തിയ നഴ്സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; 61 കാരന്‍ പിടിയില്‍

കോട്ടയം: ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച 61 കാരന്‍ പിടിയില്‍. മാങ്ങാനം തടത്തില്‍ വീട്ടില്‍ ജോസഫ് കോരയെ(61)യാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനാണ് പിടിയിലായ ജോസഫ് കോരന്‍. പരിചരിക്കാനായി മുറിയിലെത്തിയ സമയത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ കടന്നുപിടിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ...
Crime

കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ നഴ്സായി ആൾമാറാട്ടം, യുവതി പിടിയിൽ

കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പിടിയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്‌സിന്റെ ഓവര്‍കോട്ടുമായി വാര്‍ഡിലെത്തിയ യുവതിക്കെതിരെ പോലീസ് ആള്‍മാറാട്ടത്തിന് കേസെടുത്തു.യുവതിയെ കസ്റ്റഡിയി്‌ലെടുത്തിട്ടുണ്ട്. റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 31-ാം വാര്‍ഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ കാണുകയായിരുന്നു. ഉടന്‍തന്നെ് ഇയാള്‍ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും തെളിയുന്നത്. ...
error: Content is protected !!