Tag: Olakara

ദേശീയപാത വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് പെരുവള്ളൂർ സ്വദേശി മരിച്ചു
Accident

ദേശീയപാത വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് പെരുവള്ളൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദേശീയപാത തലപ്പാറ വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പെരുവള്ളൂർ സ്വദേശി മരിച്ചു. പെരുവള്ളൂർ ഒളകര ചുള്ളിയാലപ്പുറായ അതിപറമ്പത്ത് സുബ്രഹ്മണ്യൻ (67) ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. വലിയ പറമ്പ് അടിപ്പാതയിലൂടെ പുകയൂർ റോഡിലേക്ക് കയറുമ്പോൾ കോഴിക്കോട് ഭാഗത്ത്‌നിന്നും കോട്ടയത്തേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു. ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ, സരോജിനി. മക്കൾ: സുഭീഷ്‌, സുജിത. മരുമക്കൾ : ശ്രീകാന്ത് കൂറിയാട്, ശിഷിത ...
Education, Kerala, Local news, Malappuram

വിജയസ്പര്‍ശം പദ്ധതിക്ക് ഒളകര ജി എല്‍ പി സ്‌കൂളില്‍ തുടക്കമായി

പെരുവള്ളൂര്‍ : ഒളകര ജി.എല്‍.പി.സ്‌കൂളില്‍ വിജയഭേരി വിജയസ്പര്‍ശം പദ്ധതിക്ക് തുടക്കമായി. പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ കണ്ടെത്തി മുഖ്യ ധാരയിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് വിജയസ്പര്‍ശം. സ്‌കൂള്‍ തല ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ തസ്ലീന സലാം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും മലപ്പുറം ജില്ലാഭരണകൂടവും സംയുക്തമായാണ് 'വിജയസ്പര്‍ശം' നടപ്പിലാക്കുന്നത്. 'വിജയഭേരി' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയവരാണ് മലപ്പുറം ജില്ലയിലെ പൊതുസമൂഹം എന്നും. ഇന്ന് മലപ്പുറം പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നതിയിലെത്തിയത് അതിന്റെ പ്രതിഫലനമാണെന്നും പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ് അഭിപ്രായപ്പെട്ടു. എസ് എം സി ചെയര്‍മാന്‍ കെ എം പ്രതീപ് കുമാര്‍, എം പി ടി എ പ്രസിഡണ്ട് സൗമ്യ, കുട്ടന്‍ മാസ്റ്റര്‍, സോമരാജ് പാലക്കല്‍, മുഹമ്മദ് നബീല്‍ പി, എന്നിവര്‍ സം...
Crime

റോഡിൽ നിന്ന് വഴിമാറി കൊടുത്തില്ല; യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഒളകര സ്വദേശി പിടിയിൽ

തിരൂരങ്ങാടി : റോഡിൽ നിന്ന് വഴി മാറി കൊടുക്കാത്തതിന് ഒളകര സ്വദേശിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പുകയൂർ ഒളകര പാലമടത്തിൽ ചാലിൽ സുധീഷ് ബാബു (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ 27 ന് രാത്രി 8 മണിക്ക് അറക്കൽ പുറായ അങ്ങാടിയിൽ വെച്ചാണ് സംഭവം. റോഡിൽ നിന്ന് വഴി മാറാത്തതിന് കത്തി കൊണ്ട് മാറിലും വയറിലും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു കേസ്. തമിഴ്‌നാട്ടിലും മറ്റും ഒളിവിൽ കഴിഞ്ഞ ഇയാളെ താനൂർ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എസ് സി പി ഒ സലേഷ്, പ്രകാശൻ, അഭിമന്യു, അമൽ, അഖിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ...
error: Content is protected !!