Tag: Oman

മാസപ്പിറവി ദൃശ്യമായി, ഒമാൻ ഒഴികെ ഗൾഫ് രാഷ്ട്രങ്ങളിൽ നാളെ റംസാൻ ആരംഭം
Other

മാസപ്പിറവി ദൃശ്യമായി, ഒമാൻ ഒഴികെ ഗൾഫ് രാഷ്ട്രങ്ങളിൽ നാളെ റംസാൻ ആരംഭം

മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും നോമ്പിനു തുടക്കമാകുക. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം നാളെയാകും റംസാന് തുടക്കമാകുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ മാസപ്പിറവി കണ്ടതായി ഇതുവരെ സ്ഥിരീകരണം ഇല്ലാത്തതിനാൽ ചൊവ്വാഴ്ചയാകും റംസാൻ ആരംഭം. ഹിലാൽ കമ്മിറ്റി ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഹിജ്‌റ കമ്മിറ്റി തിങ്കളാഴ്‌ച നോമ്പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ...
Gulf, Obituary

ജിദ്ധയിൽ മരിച്ച കുന്നുംപുറം സ്വദേശിയുടെ കബറടക്കം വ്യാഴാഴ്ച നടക്കും

എ.ആർ നഗർ : ജിദ്ദയിൽ അന്തരിച്ച കുന്നുംപുറം പാലമഠത്തിൽ എരണിപ്പുറം ചേക്കുട്ടി ഹാജി -ഖദീജ ഹജ്‌ജുമ്മ എന്നിവരുടെ മകൻ അബ്ദുൾ നിസാർ എന്ന മാനുവിന്റെ (43) മയ്യിത്ത് വ്യാഴാഴ്ച നാട്ടിലെത്തും. കബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് കുന്നുംപുറം നടുപറമ്പ് ജുമാ മസ്ജിദിൽ നടക്കും.ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജർ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ജിദ്ധ കോർണീഷിലെ സമീർ അബ്ബാസ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച യാണ് മരിച്ചത്. ഭാര്യ, മുംതാസ് കാമ്പ്രൻ.മക്കൾ: നാഫീഹ്, നസീഫ്, നായിഫ്, ഫാത്തിമ നഷ്മിയ, നഹിയാൻ. ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജിങ് ഡയറക്ടർ കൊടിഞ്ഞിയിലെ മെതുവിൽ സിദ്ധീഖിന്റെ ഭാര്യാ സഹോദരൻ ആണ്. ...
Obituary

തിരൂരങ്ങാടി സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു

തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ( കൊളംമ്പിയ ആർട്ടിസ്റ്റ് ) പരേതനായ കെ.ടി. മുഹമ്മദ് കുട്ടിയുടെ മകനും ഗായകനുമായ കെ.ടി.മുഹമ്മദ് റാഫി (44) ഒമാനിലെ മസ്കറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഭാര്യ ആയിഷാബി. മക്കൾ : അൽ സാബിത്ത്, അൽ ഫാദി, റിള.മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ...
Gulf, Obituary

ഒരാഴ്ച്ച മുമ്പ് സന്ദർശക വിസയിൽ പോയയാൾ ഒമാനിൽ മരിച്ചു

കുണ്ടൂർ അബുദാബി റോഡ് സ്വദേശി തലക്കോട്ട് തൊടിക അബ്ദു (61) ഒമാനിൽ അന്തരിച്ചു. കഴിഞ്ഞ 20 നാണ് സന്ദർശക വിസയിൽ പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഭാര്യ, ഖദീജ. മക്കൾ: മുഹമ്മദ് ശുഹൈബ്, ഖൈറുന്നിസ, ആബിദ. മരുമക്കൾ: ശറഫുദ്ധീൻ, നിയാസ്
Gulf, Information

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെജാഗ്രത പാലിക്കണം- നോര്‍ക്ക റൂട്ട്സ്

മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. വിദേശ യ്ര്രാതക്കു മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.emigrate.gov.inല്‍ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.   അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ നല്‍കുന്ന സന്ദര്‍ശക വിസകള്‍ വഴിയുള്ള യാത്ര നിര്‍ബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണം.  തൊഴില്‍ ദാതാവില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വ...
error: Content is protected !!