Tag: Omicrone

Other

കോവിഡ് – പുതിയ നിയന്ത്രണങ്ങൾ

കാറ്റഗറി 1 (Threshold 1) a) ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയ്യതിയിൽ നിന്ന് (Jan 1) ഇരട്ടിയാവുകയാണെങ്കിൽ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ അവ കാറ്റഗറി 1 ൽ ഉൾപ്പെടും b) നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി 1 ൽ ഉള്ളത്. c) ജില്ലയിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്. കാറ്റഗറി 2 (Threshold 2) a) ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (January 1) ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി 2 ൽ ഉൾപ്പെടും. a) നിലവിൽ തിരുവനന്തപുരം, ...
Other

കോവിഡ് വര്‍ധനവും ഒമിക്രോണ്‍ ആശങ്കയും: നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതും കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിലൂടെ പോലീസ്, തദ്ദേശഭരണം, റവന്യൂ തുടങ്ങിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ക്ക് ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ ക്ലസ്റ്ററുകള്‍ കണ്ടെത്തി അത്തരം സ്ഥലങ്ങളില്‍ വ്യാപനം തടയുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ സ്വീകരിക്കണം. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതാത് വകുപ്പ് മേധാവികള്‍ അനുവദിക്കണമെന്നും  ജ...
Kerala

കോവിഡ്: മത ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ബാധമാക്കി

കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിൽ തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകമാക്കി. ടി.പി.ആർ 20ന് മുകളിലുള്ള സ്ഥലങ്ങളിൽ മതചടങ്ങുകൾക്ക് 50 പേർക്കു മാത്രം അനുമതി നൽകും. കോടതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കി. തിങ്കളാഴ്ച മുതൽ കോടതികൾ ഓൺലൈനായാകും പ്രവർത്തിക്കുക. ഏതെങ്കിലും പ്രത്യേകമായ കേസ് കോടതിമുറിയിൽ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാർ തീരുമാനിക്കും. ജനങ്ങൾ പ്രവേശിക്കുന്നതും ജീവനക്കാർ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ 11-ന് പുനഃപരിശോധിക്കും. അതേസമയം തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50ലേറെ പേർ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയി...
Kerala

വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും ഇന്ന് മുതൽ 7 ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ

ശനിയാഴ്ച (ജനുവരി 8) മുതൽ വിദേശ രാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാർഗനിർദേശം ചൊവ്വാഴ്ച മുതൽ നടപ്പാക്കാനാണ്. ഒമിക്രോൺ ആശങ്ക ഉയരുന്നതും കോവിഡ് കേസുകൾ വർധിക്കുന്നതും കണക്കിലെടുത്ത് കേരളത്തിൽ നേരത്തേ നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഏഴ് ദിവസത്തെ ക്വാറന്റീനു ശേഷം എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയുണ്ടാകും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തും. നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരും. കോവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഇവരെ ഐസലേഷനില്‍ പ്രവേശിപ്പിക്കും. ...
Other

സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 181 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂർ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും രണ്ട് പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. തിരുവനന്തപുരത്ത് 9 പേർ യു.എ.ഇയിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നും വന്നതാണ്. ആലപ്പുഴയിൽ 3 പേർ യു.എ.ഇയിൽ നിന്നും 2 പേർ യു.കെയിൽ നിന്നും വന്നവരാണ്. തൃശൂരിൽ 3 പേർ കാനഡയിൽ നിന്നും, 2 പേർ യു.എ.ഇയിൽ നിന്നും ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും വന്നവരാണ്. മലപ്പുറത്ത് 6 പേർ യു.എ.ഇയിൽ നിന്ന് വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്...
Other

ഒമിക്രോണ്‍: താത്കാലിക ആശുപത്രികളും പ്രത്യേകസംഘത്തെയും സജ്ജമാക്കാന്‍ കേന്ദ്രനിര്‍ദേശം

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകി കേന്ദ്രസർക്കാർ. വിഷയത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. കോവിഡ് കേസുകൾ ഉയരുന്ന പക്ഷം അതിനെ കൈകാര്യം ചെയ്യാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. താത്കാലിക ആശുപത്രികൾ സജ്ജമാക്കാനും ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിക്കാനുമാണ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ അഭ്യർഥിച്ചിരിക്കുന്നത്. താത്കാലിക ആശുപത്രികൾ സജ്ജമാക്കുന്നതിന് സി.എസ്.ഐ.ആർ, ഡി.ആർ.ഡി.ഒ., സ്വകാര്യ മേഖല, കോർപറേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹായം തേടാവുന്നതാണ്. നേരിയ രോഗലക്ഷണമുള്ളവരെ പാർപ്പിക്കാൻ ഹോട്ടൽ മുറികളും മറ്റ് താമസകേന്ദ്രങ്ങളും സർക്കാർ-സ്വ...
Health,

കോവിഡ് ‘സുനാമി’ ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ∙ കൊറോണ വൈറസിന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ്. കോവിഡ് ‘സൂനാമി’ ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യസംവിധാനങ്ങൾ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‘ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ‘ഇരട്ട ഭീഷണി’ ആണ്. ഇത് പുതിയ കേസുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിലാക്കിയേക്കാം. ആശുപത്രിയിലാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിക്കുന്നതിനും കാരണമാകും. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നു. ഇത് ആരോഗ്യസംവിധാനങ്ങൾക്കു മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നു’– അദ്ദേഹം കൂട്ടിച്ചേർത്തു....
Kerala

രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം

രാത്രി പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം തിരുവനന്തപുരം: ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ആരാധനാലയങ്ങള്‍ക്കും ബാധകം. ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. ദേവാലയങ്ങള്‍ ഉള്‍പ്പെടെ പൊതുയിടങ്ങളിലും മറ്റും നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജി...
Kerala

കേരളത്തില്‍ 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 57, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവർ യു.കെ.- 3, യു.എ.ഇ.- 2, അയർലൻഡ്-2, സ്പെയിൻ- 1, കാനഡ- 1, ഖത്തർ- 1, നെതർലൻഡ്​സ്- 1 എന്നിവിടങ്ങളിൽനിന്നും എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ: യു.കെ.- 1, ഘാന- 1, ഖത്തർ- 1 എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തൃശൂരിലുള്ളയാൾ യു.എ.ഇയിൽനിന്ന് കണ്ണൂരിലുള്ളയാൾ ഷാർജയിൽ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യു.കെയിൽനിന്നെത്തിയ 23, 44, 23 വയസുകാർ, യു.എ.ഇയിൽനിന്നെത്തിയ 28, 24 വയസുകാർ, അയർലൻഡിൽ നിന്നുമെത്തിയ 37 വയസുകാരി...
Breaking news

ഷാർജയിൽ നിന്ന് വന്ന യാത്രക്കാരന് ഒമിക്രോൺ പോസിറ്റീവ്

മലപ്പുറത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഷാര്‍ജയില്‍ നിന്നെത്തിയ 36 കാരന്‍ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ് ഈ വ്യക്തി. ഒമൈക്രോണ്‍ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താല്‍ നിലവില്‍ സംസ്ഥാനത്ത് എട്ട് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും. ഇദ്ദേഹം ടാൻസാനിയയിൽ പോയിരുന്നു. എവിട്ന്ന്ആആണ് രോഗം വന്നത് എന്നത് വ്യക്തമായിട്ടില്ല....
Breaking news, Gulf

സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദി അറേബ്യയിൽ സ്ഥിരീകരിച്ചു. ഒരു വടക്കൻ ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യാത്രികനേയും ഇയാളുമായി സമ്പർക്കം പുലർത്തിയവരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മലാവി, സാംബിയ, മഡഗസ്ക്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നു വരുന്നുവരുടെ ക്വാറന്റീനും സൗദി കർശനമാക്കിയിട്ടുണ്ട്....
error: Content is protected !!