Tag: Operation

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ്; കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി
Health,, Malappuram

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ്; കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. കക്കോടി സ്വദേശി സജ്‌ന (60)യുടെ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ശസ്ത്രക്രിയ നടത്തിയത് ഓര്‍ത്തോവിഭാഗം മേധാവി ഡോ.ബഹിര്‍ഷാന്‍ എന്നാണ് പരാതി. വലതുകാലിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സജ്‌ന പറഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കുമെന്ന് മകള്‍ ഷിംന പ്രതികരിച്ചു. ഒരു വര്‍ഷം മുന്‍പ് വാതിലില്‍ കുടുങ്ങിയാണ് സജ്‌നയുടെ വലതുകാലിന്റെ ഞെരമ്പിന് പരുക്കേറ്റത്. ശസ്ത്രക്രിയ വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ അനസ്‌തേഷ്യ നല്‍കി. ബോധം തെളിഞ്ഞപ്പോഴാണ് കാലുമാറിയ കാര്യം സജ്‌ന അറിയുന്നത്. വീഴ്ച പറ്റിയെന്ന്...
Other

അസഹ്യമായ വയറുവേദന; കൗമാരക്കാരന്റെ വയറ്റിൽ ചാർജിങ് കേബിൾ

കുട്ടികൾ കളിക്കുമ്പോൾ കൈയിലുള്ള സാധനങ്ങൾ വായിലിടുന്നത് പതിവാണ്. അബദ്ധത്തിൽ ഇത് വിഴുങ്ങുകയും ചില കുട്ടികളിൽ വയറുവേദന അനുഭവപ്പെടുന്നതും നമ്മൾ പലപ്പോഴും കാണാറുണ്ട്. ഇത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറെ കാണിക്കുകയും ഉചിതമായ ചികിത്സ തേടുകയുമാണ് പതിവ്. ചിലപ്പോഴെങ്കിലും കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നതും ഓപ്പറേഷൻ ചെയ്യേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. കുട്ടികൾ കളിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ഇപ്പോഴിതാ തുർക്കിയിൽ നിന്നുമുള്ള ഒരു വിചിത്രമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൗമാരക്കാരന്റെ വയറ്റില്‍ കണ്ടെത്തിയത് മൂന്നടി നീളമുള്ള ചാര്‍ജിംഗ് കേബിള്‍. കടുത്ത ഛര്‍ദ്ദിയുമായാണ് 15 വയസ്സുള്ള കുട്ടിയെ ദിയര്‍ബക്രിലെ ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ പരിശോധനയില്‍ വയറിനുള്ളില്‍ കേബിളുണ്ടെന്ന് വ്യക്തമായതോടെ ശസ്ത്...
Other

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വെച്ചു, തിരിച്ചെടുത്തത്‌ 5 വർഷത്തിന് ശേഷം

സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി ജീവിച്ചത് അഞ്ച് വര്‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും കണക്കെടുക്കല്‍ നിര്‍ബന്ധമാണ്. സംഭവം നിര്‍ഭാഗ്യകരമാണെന്നും കണക്കെടുപ്പിലെ പിഴവാണ് വീഴ്ചയ്ക്ക് കാരണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. 2017 നവംബര്‍ മാസത്തിലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് കടുത്ത ആരോഗ്യപ്രശ്‌ന...
Crime

വയോധികയുടെ ശസ്ത്രക്രിയക്ക് കൈക്കൂലി; ജില്ല ആശുപത്രിയിലെ സർജൻ അറസ്റ്റിൽ

പെരിന്തൽമണ്ണ: പ്രമേഹത്താൽ കാഴ്‌ചക്കുറവു നേരിടുന്ന വയോധികയുടെ കാൽവിരൽ മുറിക്കാനുള്ള ശസ്ത്രക്രിയ നടത്താൻ പണം വാങ്ങുന്നതിനിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജൻ കണ്ണൂർ ഇരിട്ടി സ്വദേശി ഡോ. കെ.ടി. രാജേഷിനെ (49) വിജിലൻസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്‌ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്കു സമീപത്തെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന പരിശോധനാമുറിയിൽനിന്നാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പരിശോധനാമുറിയിൽനിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലൻസ് സംഘം അറിയിച്ചു. പിടികൂടിയ ഡോക്ടറെ വിജിലൻസ് ചോദ്യം ചെയ്യുന്നു ആലിപ്പറമ്പ് സ്വദേശി തച്ചൻകുന്നൻ ഖദീജ(60)യുടെ ശസ്ത്രക്രിയയ്ക്കായി മകൻ മുഹമ്മദ് ഷമീം (30) നൽകിയ ആയിരം രൂപ വാങ്ങിയ ഉടൻ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. പ്രത്യേക പൊടി വിതറി നൽകിയ നോട്ടുകളാണ് ഡോക്ടർക്ക് ഷമീം കൊടുത്തത്. കൈകൾ പ്രത്യേക ലായ...
Malappuram

ശസ്ത്രക്രിയകളിൽ ചരിത്രം സൃഷ്ടിച്ച് തിരൂർ ജില്ലാ ആശുപത്രി; ഒരു വർഷത്തിനിടെ നടത്തിയത് 2523 ശസ്ത്രക്രിയകൾ

കോവിഡും കോവിഡേതരവുമായ ചികിത്സകൾ ഒരുപോലെ പരിപാലിച്ച സംസ്ഥാനത്തെ തന്നെ അപൂർവം ആശുപത്രികളിൽ ഒന്നാണ് തിരൂർ ജില്ലാ ആശുപത്രി.കോവിഡ് മഹാമാരിയുടെ വ്യാപനസമയത്ത് 2021-ജനുവരി മുതൽ ഡിസംബർവരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തിയ സർക്കാർ ആശുപത്രികളിൽ ഒന്ന് തിരൂർ ജില്ലാ ആശുപത്രിയാണ്. 2523(രണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിമൂന്ന്) ശസ്ത്രക്രിയകളാണ് ഈ കാലയളവിൽ മാത്രം തിരൂർ ജില്ലാആശുപത്രിയിൽ വിജയകരമായി നടന്നത്. ജനറൽ/റീജ്യണൽ അനസ്തേഷ്യ ആവശ്യമുള്ള മേജർ ശസ്ത്രക്രിയകൾ 1614 എണ്ണമാണ് ജില്ലാ ആശുപത്രിയിൽ നടന്നത്. ഇവയിൽ 1032 ശസ്ത്രക്രിയകൾ ഗൈനക്കോളജി വിഭാഗത്തിന്റെയാണ്.നേരത്തെ കോവിഡ് ബാധിതരുടെ അടക്കം അടിയന്തിര പ്രസവശസ്ത്രക്രിയകൾ മികച്ചരീതിയിൽ ചെയ്ത് ഗൈനക്കോളജിവിഭാഗം പ്രശംസപിടിച്ചുപറ്റിയിരുന്നു.സങ്കീർണ്ണമായ പ്രസവശസ്ത്രക്രിയകൾക്ക് പുറമേ ഗർഭാശയരോഗങ്ങൾക്കുള്ള ഹിസ്ട്രക്ടമി,അണ്ഡാശയരോഗങ്ങൾക്കുള്ള ഓവറോട്ടമി തുടങ്...
error: Content is protected !!