Tag: Orange alert

ജില്ലയില്‍ ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യത, ജാഗ്രത പാലിക്കണം ; ജില്ലാ കളക്ടര്‍
Malappuram, Other

ജില്ലയില്‍ ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യത, ജാഗ്രത പാലിക്കണം ; ജില്ലാ കളക്ടര്‍

മലപ്പുറം : ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 4, 5- ശനി, ഞായര്‍) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഓറഞ്ച് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ജില്ലാതല ഐ.ആര്‍.എസിന്റെ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എല്ലാ താലൂക്കുകളിലും തദ്ദേശ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. 6 ന് തിങ്കളാഴ്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ ഫോഴ്സ് കണ്‍ട്രോള്‍ റൂമുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേ...
Information

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

മലപ്പുറം : കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനാല്‍ മലപ്പുറം ജില്ലയില്‍ നാലു ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ മൂന്നു മുതല്‍ ആറു വരെ തിയ്യതികളിലാണ് ഓറഞ്ച് അലര്‍ട്ട്.ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ, താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ ...
Other

കേരളത്തില്‍ ഇന്ന് മഴ മുന്നറിപ്പ്; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള മധ്യ വടക്കന്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. തമിഴ്നാട്ടില്‍ പ്രവേശിച്ച മാന്‍ദൗസ് ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറിയെങ്കിലും, ഇതാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.ന്യൂനമര്‍ദ്ദം കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. നാളെയും മറ്റന്നാളും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ...
Kerala

നാല് ദിവസം അതിതീവ്ര മഴ, 7 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് നാല് ദിവസം അതിതീവ്ര മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂരും മലപ്പുറത്തും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. മഴക്കെടുതി നേരിടാന്‍ റവന്യൂ വകുപ്പില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ്, അഗ്‌നിരക്ഷാസേന, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരോട് ജാഗരൂഗരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ഉരുള്‍പൊ...
Malappuram

മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 10, 11)  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കാനാണ് സാധ്യത. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രതപാലിക്കണം. നവംബര്‍ 12ന് ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളായ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ആവശ്...
error: Content is protected !!