Tag: Panakkad munavvar ali shihab thangal

മൂന്നിയൂരിൽ മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി
Local news

മൂന്നിയൂരിൽ മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി

തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി. താക്കോൽ ദാനം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മലയിൽ മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഫ്സലുറഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. അസീസ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജാഫർ ചേളാരി, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി കെ സുബൈദ ,മണ്ഡലം ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ , പഞ്ചായത്ത് ഭാരവാഹികളായ പി പി മുനീറ എം.എം ജംഷീന, എന്നിവർ പ്രസംഗിച്ചു. പി എം കെ തങ്ങൾ, എംഎം മുഹമ്മദ്, സിഎച്ച്.അബ്ദുറഹിമാൻ, റഷീദ് ഉസ്താദ്, മലയിൽ മൊയ്തീൻകുട്ടി, കെ ടീ ഹസ്സൻകോയ, സി എച്ച് മൻസൂർ,...
Kerala, Local news, Malappuram, Other

വിവേചനമില്ലാതെ ജീവകാരുണ്യ പ്രവത്തനങ്ങളില്‍ പങ്കാളികളാവുക ; മുനവ്വറലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : സമൂഹത്തില്‍ അവശത അനുഭവിക്കുന്ന നിരാലംബരെ കാരുണ്യ ഹസ്തം നല്‍കി ചേര്‍ത്ത് പിടിച്ച് സഹായിക്കാന്‍ സമൂഹം മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി തങ്ങള്‍ ആഹ്വാനം ചെയ്തു. പുകയൂര്‍ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പുറത്തിറക്കിയ ആംബുലന്‍സ് സമര്‍പ്പണ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങള്‍ കൊണ്ട് യാതനയനുഭവിക്കുന്നവരെ ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മതില്‍ കെട്ടുകള്‍ സൃഷ്ടിച്ച് വിവേചനം കാണിക്കാതെ മനുഷ്യ ജീവന്റെ വിലയറിഞ്ഞു ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യ നന്മക്ക് വേണ്ടി ധാര്‍മ്മികതയിലൂന്നിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം കൊടുക്കുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹം മുന്നോട്ട് വരേണ്ടത് കാലഘട്ടതിന്റെ ആവശ്യമാണെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. ...
Local news

പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ സിപിഎമ്മിലേക്ക് സ്വീകരണം നൽകിയ യൂത്ത് ലീഗ് നേതാവ് ചൂടാറും മുമ്പേ തിരിച്ചു പോയി

നന്നമ്പ്ര: കഴിഞ്ഞ ദിവസം സി പി എം താനൂർ ഏരിയ സമ്മേളനത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ച യൂത്ത് ലീഗ് സംസ്‌ഥാന കൗണ്സിൽ അംഗം ജാഫർ പനയത്തിൽ ആണ് 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മാതൃ സംഘടനയിലേക്ക് തിരിച്ചു പോയത്. വെള്ളിയാമ്പുറം സ്വദേശിയായ ജാഫർ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ്, നന്നംബ്ര പഞ്ചായത്ത് എം എസ് എഫ്, യൂത്ത് ലീഗ് സ്ഥാനങ്ങളും വഹിച്ചിരുന്നു. കഴിഞ്ഞ ജില്ല കൗണ്സിലിൽ യൂത്ത് ലീഗ് ജില്ല ഭാരവാഹിത്വം പ്രതീക്ഷിച്ചെങ്കിലും കിട്ടാത്തതിൽ നിരാശനയിരുന്നു. ഇതേ തുടർന്ന് മണ്ഡലം നേതൃത്വം ഇടപെട്ട് സംസ്ഥാന കൗണ്സിലർ സ്ഥാനം നൽകി. ലീഗ്, യൂത്ത് ലീഗ് നേതാക്കൾ ജില്ലാ കമ്മിറ്റിയിൽ എങ്ങനെയെങ്കിലും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് ലീഗ് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യുകയും 2 പേരെ പാണക്കാട് സാദിഖ് അലി തങ്ങളെ കാണാൻ ചുമതപ്പെടുത്തുകയും ചെയ്തിരുന്നത്രെ. അതിനിടെയാണ് സി പി എം നേതൃത്വവുമായി ജാഫ...
error: Content is protected !!