Tag: PAnakkad sayyid hyderali shihab thangal

അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്
Other

അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഉണ്ടായ ഒഴിവുകളിലേക്കുള്ള പിൻഗാമികളെ മുസ്ലിം ലീഗ് ഇന്ന് തീരുമാനിക്കും. സാദിഖലി തങ്ങൾ സംസ്ഥാന പ്രസിഡന്റ് ആയതോടെ ഒഴിവ് വന്ന മലപ്പുറം ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് സഹോദരൻ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുക്കും. ചന്ദ്രികയുടെ എക്സിക്യൂട്ടീവ് കം ഡയറക്ടർ ജനറലായി സയ്യിദ് റശീദലി ശിഹാബ് തങ്ങളെയാണ് പരിഗണിക്കുന്നത്. മുൻ വഖഫ് ബോർഡ് ചെയർമാനായ റശീദലി തങ്ങൾ പരേതനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ മകനാണ്. ഇന്ന് തീരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ പ്രഖ്യാപനം നടത്തും. അബ്ബാസലി ശിഹാബ് തങ്ങൾ നിലവിൽ മലപ്പുറം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രെസിഡന്റാണ്. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്നാണ് ജില്ലാ പ്രസിഡന്റ് ആയിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. അതിന്റെ കീഴ് വഴക്കം തുടർന്ന് സാദിഖലി തങ്ങളും ഹൈദരലി ...
Malappuram

കുണ്ടൂർ മഹല്ല് ഖാസിയായി സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

തിരൂരങ്ങാടി : സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും കുണ്ടൂര്‍ മഹല്ല് ഖാസിയായി സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്കുള്ള സ്ഥാനാരോഹണ ചടങ്ങും കുണ്ടൂര്‍ മര്‍കസ് ക്യാമ്പസില്‍ വെച്ച് നടന്നു. സയ്യിദ് അബ്ദുല്‍ റശീദ് അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതയില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. .കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, ആദൃശ്ശേരി ഹംസകുട്ടി മുസ്‌ലിയാര്‍, ത്വയ്യിബ് ഫൈസി, പി.എസ് .എച്ച്തങ്ങള്‍, പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, പി.കെ മുഹമ്മദ് ഹാജി, എം.സി .കുഞ്ഞുട്ടി, പി.കെ. അൻവർ നഹ, മുഹമ്മദലി മുസ്ലിയാർ താനാളൂർ, പ്രസംഗിച്ചു മഹല്ല് സെക്രട്ടറി കാവുങ്ങൽ കുഞ്ഞിമരക്കാർ, എൻ.പി ആലി ഹാജി, എം.സി ഹംസ കുട്ടി ഹാജി, കാവുങ്ങൽ മുഹമ്മദാജി തുടങ്ങിയവർ മഹല്ല് സ്ഥാനാരോഹണം നടത്തി ...
Other

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കെപിസിസി ഗാന്ധി ദർശൻ സമിതി അനുശോചനം രേഖപ്പെടുത്തി

പാണക്കാട് : ജാതി മത കക്ഷിരാഷ്ട്രീയത്തിന് അധീതമായി എല്ലവർക്കും സ്വീകാര്യനായിരുന്ന ഹൈദരലി തങ്ങളുടെ വേർപാട് മതേതര കേരളത്തിന് തീരാനഷ്ടമാണെന്ന് സംസ്ഥാന പ്രസിഡൻ്റും മുൻ മന്ത്രിയുമായ വി.സി കബീർ മാസ്റ്റർ അഭിപ്രായപ്പെട്ടു.കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ കെപിസിസി ഗാന്ധി ദർശൻ സമിതി പ്രതിനിധികൾ ശിഹാബ് തങ്ങളുടെ വസതിയിൽ അവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. ജില്ലാ പ്രസിഡൻ്റ് പി.കെ.എം ബാവ, എ.കെ രാധാകൃഷ്ണൻ, ഇർഷാദ് നാലുകെട്ട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ...
Other

സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ്

വിമർശനം നേരിട്ട പാണക്കാട്ടെ ആദ്യ നേതാവ് പാണക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രഖ്യാപിച്ചു. ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ആണ് പ്രഖ്യാപിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുടെയും തങ്ങൾ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.  മുഹമ്മദ് ബഷീർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.  സാദിഖലി തങ്ങളെ ആലിംഗനം ചെയ്ത് പുതിയ പദവിയിലേക്ക് സ്വീകരിച്ച ഖാദർ മൊയ്തീൻ എല്ലാവരുടെയും പിന്തുണ സാദിഖലി തങ്ങൾക്ക് വേണമെന്നും അഭ്യർഥിച്ചു. പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു. ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങൾ ആയിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റുമാണു സാദിഖലി ശിഹാബ് തങ്ങൾ. ഹൈദരലി തങ്ങൾ അസുഖമായി ചികിത...
Other

ഹൈദരലി തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും

അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയനേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാത്രി പത്ത് മണിയോടെ മലപ്പുറം ടൗൺ ഹാളിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങൾക്ക് ആദരഞ്ജലികളർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പിഎ മുഹമ്മദ് റിയാസ്, കെടി ജലീൽ, ശോഭാ സുരേന്ദ്രൻ, എപി അബൂബക്കർ മുസ്‌ലിയാർ, പ്രൊഫ. എ പി അബ്ദുൽ വഹാബ്, കടന്നപ്പള്ളി രാമചന്ദ്രൻ, തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. പൊതുദർശനത്തിനായി ആയിരങ്ങളാണ് പ്രദേശത്തെത്തുന്നത്. പ്രഗത്ഭരും സാധാരണക്കാരുമടക്കം നിരവധി പേരാണ് പൊതുദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മയ്യിത്ത് നിസ്‌കാരവും നടക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും. അതിനിടെ കുഴഞ്ഞു വീണ മുൻ മന്ത്രി പി.കെ.അബ്ദുറബ്ബിന് തൊട്ടടുത്ത ആശുപത...
Other

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓർമയായി

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്നാണ് അന്ത്യം. തങ്ങളുടെ ജനാസ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഖബറടക്ക ചടങ്ങുകൾ നടക്കും. അങ്കമാലി ലിറ്റില്‍ ഫ്ലവർ  ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു.  കേരളീയ രാഷ്ട്രീയ-സാംസ്‌കാരി രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. 18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ ഒട്ടേറെ മുസ്‌ലിം മഹല്ലുകളുടെ ഖാളി എന്ന സ്ഥാനം വഹിച...
Health,

ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരും: മുഖ്യമന്ത്രി

തിരൂര്‍: സംസ്ഥാനത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് ഇതു തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ തീരദേശത്തെ ഏറ്റവും വലിയ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലായ തിരൂര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ആശുപത്രിക്കു ശേഷം പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിൽസ നൽകുന്ന സ്ഥാപനങ്ങളാണ് സഹകരണ ആശുപത്രികൾ. കുറഞ്ഞ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങൾ നൽകാൻ കഴിയുന്നതാണ് ശിഹാബ് തങ്ങൾ ആശുപത്രിയുടെ പ്രസക്തി. തങ്ങളുടെ മാനവിക അനുഭാവം ആശുപത്രിയ്ക്കും കാത്തു സൂക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വൻ ജന വലിയാണ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്. തീരമേഖലയുടെ പൊതു മനസാകെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു .ചടങ്ങിൽ ആശുപത്രി ചെയര്‍മാന്‍...
Kerala

മുസ്ലിം സംഘടനകളുടെ സ്ഥിരം കോ-ഓഡിനേഷന്‍ ആവശ്യമില്ല, പാണക്കാട് തങ്ങള്‍ വിളിച്ചാൽ മാത്രം പങ്കെടുക്കാമെന്നും സമസ്ത

പെൺകുട്ടികളുടെ വിവാഹപ്രായം 21ബില്ല് പിന്‍വലിക്കണം പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്ന ബില്ല് പിന്‍വലിക്കണമെന്ന് സമസ്ത ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 'ദ പ്രോഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമെന്റ്മെന്റ്) ബില്‍ - 2021 സംബന്ധിച്ച പൊതുജനങ്ങളില്‍ നിന്ന് പാര്‍ലിമെന്റ് സ്ഥിരം സമിതി അഭിപ്രായം ആരാഞ്ഞിരിക്കെ ബില്ലിനെതിരെ പൊതുജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും ധാര്‍മ്മിക മൂല്യങ്ങളുടെ തകര്‍ച്ചക്കും കാരണമാകുന്നതിന് പുറമെ വലിയ സാമൂഹിക വിപത്തായി മാറുകയും ചെയ്യും. വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്ന ബില്ലിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തകരും പൊതുജനങ്ങളും ഓണ്‍ലൈന്‍ മുഖേന പ്രതികരണം ര...
error: Content is protected !!