Friday, September 25

Tag: Panambuzha road

തിരൂരങ്ങാടി പനമ്പുഴ റോഡിലേക്ക് മലിനജലം ഒഴുക്കി വിടുന്നു; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
Other

തിരൂരങ്ങാടി പനമ്പുഴ റോഡിലേക്ക് മലിനജലം ഒഴുക്കി വിടുന്നു; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

 തിരൂരങ്ങാടി: വർഷങ്ങളായി മലിനജലം റോഡിലേക്ക് വിടുന്നതിൽ പ്രതിഷേധിച്ച്തിരൂരങ്ങാടി പനമ്പുഴ റോഡ് നിവാസികൾ പ്രക്ഷോഭത്തിലേക്ക് . തിരൂരങ്ങാടി - കൊളപ്പുറം, റോഡിലേക്കാണ് വർഷങ്ങളായി മലിനജലം ഒഴുക്കിവിടുന്നത്.തിരൂരങ്ങാടി സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പുറത്തുവിടുന്ന വെള്ളം പൊതുനിരത്തിലൂടെയാണ് ഒഴുകുന്നത്.           സമീപത്തെ പല വീടുകളിലെയും കിണറുകൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും, കുടുംബങ്ങൾ പുറത്തുനിന്ന് കുടിവെള്ളം വാങ്ങേണ്ടിവരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് .ഇത് കാരണം റോഡ് വളരെ പെട്ടെന്ന് തകരുന്നു. വാഹന ങ്ങൾ പോകുമ്പോൾ വഴിയായാത്രക്കാരുടേയും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടേയും ദേഹത്തിലേക്ക് മലിനജലം തെറിച്ച് വൃത്തി ഹീനമാകുന്നു.വർഷങ്ങളായി പരാതി പറഞ്ഞിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. ഇതേതുടർന്നാണ് പനമ്പുഴ റോഡ് കൂട്ടായ്മ പ്രക്ഷോഭ രംഗത്തിറങ്ങിയിട്...
പനമ്പുഴ റോഡിലെ കുഴി അടിയന്തരമായി നികത്തണം: മാപ്സ് പരാതി നൽകി
Malappuram

പനമ്പുഴ റോഡിലെ കുഴി അടിയന്തരമായി നികത്തണം: മാപ്സ് പരാതി നൽകി

തിരൂരങ്ങാടി: പരപ്പനങ്ങാടി–അരീക്കോട് റോഡിൽ പനമ്പുഴ പാലത്തിലെത്തുന്നതിന് മുമ്പുള്ള ഭാഗത്ത് രൂപപ്പെട്ട വലിയ കുഴി മൂലം വെള്ളം സ്ഥിരമായി കെട്ടിക്കിടക്കുന്നതും ഇതുവഴി വാഹനാപകടങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ കെ പി ബിന്ദുവിന് പരാതി നൽകി.റോഡിലെ കുഴിയിൽ മുകളിൽ നിന്നും വരുന്ന വെള്ളം വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവം ആയിട്ടുണ്ടെന്നും കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട ആൾ സീരിയസ് ആയി മെഡിക്കൽ കോളേജിലാണെന്ന് ഇനിയും അപകടങ്ങൾ വർധിക്കാൻ സാധ്യത കൂടുതലാണെന്നും പരാതിയിൽ പറയുന്നു. രാത്രികാലത്തും പകൽ സമയത്തും സമയത്തും കുയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടസാധ്യത ഇരട...