Tag: Panchayath

വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
Local news

വള്ളിക്കുന്നിൽ വിവാഹ ചടങ്ങിൽ നിന്ന് മഞ്ഞപ്പിത്തം ബാധിച്ചവർ 176, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

വള്ളിക്കുന്ന് : പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ദിവസം തോറും വർധിക്കുന്നു. ഇതു വരെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയതായി വിവരം ലഭിച്ചത് 176 പേരാണ്. കൊടക്കാട് പ്രദേശത്തുള്ളവരാണ് കൂടുതൽ. പരിസര പ്രദേശങ്ങളിൽ ഉള്ളവരും ഉണ്ട്. കൂടാതെ ചടങ്ങിൽ പങ്കെടുത്ത തിരൂരങ്ങാടി, മുന്നിയൂർ, നന്നംബ്ര എന്നിവിടങ്ങളിൽ ഉള്ളവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിൽ ഉള്ളവരിൽ ഒരാൾ കോഴിക്കോട് ആശുപത്രിയിൽ ആണ്. ചേളാരി സ്മാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന കൊടക്കാട് കൂട്ടു മുച്ചി സ്വദേശിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചത്. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. കൂട്ടുമുച്ചി പ്രദേശത്ത് നടത്തിയ മെഡിക്കൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും അത്താണിക്കൽ കുടുംബാര...
Health,, Information

പ്രായഭേദമില്ലാതെ എല്ലാവരും കളിക്കട്ടെ : ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് തുടക്കമായി

പ്രായഭേദമില്ലാതെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്‌നസ് കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് തുടക്കമായി. കായികമേഖലയുടെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുള്ളതാണ് ഈ സ്വപ്നപദ്ധതി. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം. സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. 3 വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് ഒരു കോടി രൂപ വേണം. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എംഎല്‍എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആര്‍, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക...
Health,, Information

‘ സേവ് ലൈഫ്’ പദ്ധതിക്ക് തവനൂരില്‍ തുടക്കം

തവനൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'സേവ് ലൈഫ്' ജീവിത ശൈലീ രോഗനിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പരിശോധനാ ക്യാമ്പും വയോജനങ്ങള്‍ക്കുള്ള കിറ്റ് വിതരണവും നടത്തി. തൃക്കണാപുരം ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യവുമായി ഗ്രാമപഞ്ചായത്തിലെ 18 വയസ്സിനു മുകളിലുള്ള എല്ലാവരുടെയും രക്ത സമ്മര്‍ദം, ഷുഗര്‍ എന്നിവ സൗജന്യമായി പരിശോധിച്ച് രോഗ നിയന്ത്രണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വാര്‍ഡുതലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് പരിശോധന പൂര്‍ത്തീകരിക്കും. ഇതിന് ശേഷം 18 വയസ്സിനു മുകളിലുള്ളവരുടെ രക്തസമ്മര്‍ദം, ഷുഗര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ സ്ഥിതിവിവ ശേഖരണവും, വിലയിരുത്തലും നടത്തും. വ്യായാമമുറയ്ക്ക് ആവശ്യമായ കേന്ദ്രങ്ങള്‍ ആരംഭിക്കാനും ഭക്ഷണ ശീല...
Information

വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരം, മോശം പെരുമാറ്റം: അധ്യാപകന്‍ അറസ്റ്റില്‍, പ്രതി സിപിഎം അംഗവും, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും

അമ്പലപ്പുഴ : ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളോട് വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി. പി. എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനില്‍ ശ്രീജിത്തിനെ (47) യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. അധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായ ഇയാള്‍ വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്നാണു കേസ്. സ്ഥാപനത്തിന്റെ മേലധികാരിയാണു പൊലീസില്‍ പരാതി നല്‍കിയത്. നാലു വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും....
Feature, Information

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തോണിയും വലയും ലൈസന്‍സും വിതരണം ചെയ്ത് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തോണിയും വലയും ലൈസന്‍സും വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. 6 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അദ്ധ്വക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ പി സിന്ധു, എം കെ കബീര്‍, വി ശ്രീനാഥ്, അനീഫ കെ പി ,ഫിഷറീസ് നിര്‍വ്വഹണ ഉദ്യോഗസ്ഥ ബിസ്‌ന എന്നിവര്‍ നേതൃത്വം കൊടുത്തു....
Information

എആര്‍ നഗര്‍, ഊരകം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫിന് മിന്നുന്ന വിജയം

വേങ്ങര : എആര്‍ നഗര്‍, ഊരകം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. എആര്‍ നഗര്‍ കുന്നുംപുറം ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിര്‍ദൗസും ഊരകം അഞ്ചാം വാര്‍ഡായ കൊടലികുണ്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കരിമ്പന്‍ സമീറയും വിജയിച്ചു. എആര്‍ നഗര്‍ കുന്നുംപുറം ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിര്‍ദൗസ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 670 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് ഫിര്‍ദൗസ് വിജയിച്ചത്. കോണ്‍ഗ്രസ് അംഗമായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഹനീഫ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കുന്നുംപുറത്ത് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. 196 വോട്ടിനാണ് ഇദ്ദേഹം കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം വര്‍ധിച്ചു. ഇവിടെ ഇത്തവണ 75 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഊരകം അഞ്ചാം വാര്‍ഡായ കൊടലികുണ്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വിജയം. 353 വ...
Information

വയോജനങ്ങള്‍ക്കുള്ള മെഗാ രോഗനിര്‍ണ്ണയ ക്യാമ്പിന് വള്ളിക്കുന്നില്‍ തുടക്കം

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വയോജന സൗഹൃദ പഞ്ചായത്ത് വയോജനങ്ങള്‍ക്കുള്ള അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പൊതി എന്നിവയുടെ ആദ്യ ഘട്ട മെഗാ ക്യാമ്പ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഇരുനൂറില്‍ അധികം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ഡോ നിള ജോതി ഭാസ്, ഡോ ജീഷ എം, ഡോ സുരേഷ് എം,ഡോ ജിഷിലി എന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ചടങ്ങില്‍ ഐസിഡിഎസ് സൂപ്രവൈസര്‍ റംലത്ത് സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏ കെ രാധ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി സിന്ധു ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ മൂന്നിച്ചിറയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, രണ്ടാം ഘട്...
Local news

തെന്നലയിലെ മിനി മാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ലെന്ന് പരാതി

തെന്നല : പഞ്ചായത്ത് പതിനാലാം വാർഡിലെ പി എച്ച് സി കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 7- മാസത്തോളമായി പ്രവർത്തനം നിലച്ച മിനി മാസ്റ്റ് ലൈറ്റ്, അത് പോലെ വാർഡിലെ പോസ്റ്റിലുള്ള ലൈറ്റുകളും അടിയന്തിരമായി റിപ്പയർ ചെയ്ത് പ്രവർത്തന യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തെന്നല പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് സലീന കരുമ്പിലിനും, വൈസ് പ്രസിഡണ്ട് pp അഫ്സലിനും പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിവേദനം നൽകി. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് Nc ജലിൽ , വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അലി കള്ളിയത്ത്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ PT റഹിയാനത്ത്, മുൻ വൈ പ്രസി. Kv മജീദ്, മെമ്പർ പച്ചായി കുഞ്ഞാവ, വാർഡ് ഭാരവാഹികളായ TP ഇസ്മായിൽ , മൊയ്തീൻ കോലാത്തൊടി എന്നിവർ സംബന്ധിച്ചു ....
Job

പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ കോമണ്‍സര്‍വീസ് സെന്ററുകളുമായി കുടുംബശ്രീ

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 50ലധികം കോമണ്‍ സര്‍വീസ് സെന്ററുകളും ഓണ്‍ലൈന്‍ സേവന   കേന്ദ്രങ്ങളും ആരംഭിക്കുന്നു. ഗ്രാമപഞ്ചായത്തുകളില്‍ ഐ.എല്‍.ജി.എം.എസ് സോഫ്റ്റ്‌വെയര്‍  വിന്യസിക്കുന്നതിന് ഭാഗമായി പഞ്ചായത്തില്‍ സ്ഥാപിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിന് പുറമെയാണ് കോമണ്‍ സര്‍വീസ് സെന്ററുകളും ഓണ്‍ലൈന്‍ സേവന  കേന്ദ്രങ്ങളും ആരംഭിക്കുന്നത്.  ഐ.എല്‍.ജി.എം.എസ് സോഫ്റ്റ് വെയര്‍ ലോഗിന്‍ ലഭ്യമാക്കി പഞ്ചായത്ത് സേവനങ്ങളുടെ ഹെല്‍പ്പ് ഡെസ്‌ക്കായും മറ്റു ഓണ്‍ലൈന്‍ സേവനങ്ങളും സെന്ററിലൂടെ ലഭിക്കും. സെന്ററുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകളുടെ പേരുവിവരങ്ങള്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ നല്‍കണം. താത്പര്യമുള്ളവര്‍ക്ക് കുടുംബശ്രീ എംപാനല്‍ഡ് ഏജന്‍സി വഴി പരിശീലനം നല്‍കും. കുടുംബശ്രീ വനിതകള്‍ക്ക് പോസ്റ്റല്‍ ലൈഫ്ഇന്‍ഷുറന്‍സില്‍ ഏജന്റാകാംക...
error: Content is protected !!