Tag: Parappanangadi court

തേഞ്ഞിപ്പലത്ത് 7 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും
Kerala, Local news, Malappuram

തേഞ്ഞിപ്പലത്ത് 7 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: പട്ടിക ജാതി വിഭാഗത്തില്‍പെട്ട ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തേഞ്ഞിപ്പലം സ്വദേശിക്ക് 20 വര്‍ഷം തടവും 25,000 രൂപ പിഴയും. തേഞ്ഞിപ്പലം വാലാശേരി പറമ്പില്‍ ഷാജിയെ (47) ആണ് പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പണം അടച്ചില്ലെങ്കില്‍ ആറ് മാസം കഠിന തടവ് അനുഭവിക്കാനും ജഡ്ജി എ. ഫാത്തിമ ബീവി വിധിച്ചു. 2019 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ തേഞ്ഞിപ്പലം എസ്ഐ ബിനു തോമസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി വൈഎസ്പി ആയിരുന്ന ജലീല്‍ തോട്ടത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷമ മാലിക് ഹാജരായി. ...
Crime

ബന്ധുവിനെ മർദിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരനെ റിമാൻഡ് ചെയ്തു

തിരൂരങ്ങാടി : തർക്കം തീർക്കാനെന്ന പേരിൽ വിളിച്ചു വരുത്തി മർദിചെന്ന പരാതിയിൽ കെ എസ് ഇ ബി ജീവനക്കാരനെതിരെ കൊലപാതക ശ്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കെ എസ് ഇ ബിയിലെ ലൈൻമാൻ മുന്നിയൂർ കുണ്ടംകടവ് സ്വദേശി അത്തിക്കകത്ത് അബദുൽ നാസറിനെ യാണ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ ബന്ധുവായ മുന്നിയൂർ ചുഴലിയിലെ അത്തിക്കകത്ത് നസീറിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് പരാതി. തർക്കം പറഞ്ഞ് തീർക്കാൻ എന്ന വ്യാജേന വീട്ടിൽ വിളിച്ച് വരുത്തി പ്രതി അക്രമിക്കുകയായിരുന്നു എന്നാണ് പരാതിക്കാരൻ പറയുന്നത്. പരിക്കേറ്റ നസീർ ചികിത്സയിലാണ്. അതേ സമയം, നാസറിനെയും മാതാവിനെയും മർദ്ദിച്ചെന്ന പരാതിയിൽ നസീറിനെതിരെയും കേസുണ്ട്. ...
Other

പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിർമ്മാണത്തിന് 25.56 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി: പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിലേക്ക്. കോടതി സമുച്ചയ കെട്ടിട നിർമ്മാണത്തിന് 25,56,60,377 രൂപയുടെ ഭരണാനുമതി ലഭിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദും, മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബും പ്രവൃത്തിക്കു ഭരണാനുമതി നല്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. ജില്ലയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യമുള്ള ഈ കോടതിയില്‍ മുന്‍സിഫ് ആയിരിക്കെയാണ് ഒ. ചന്തുമേനോന്‍ തന്റെ വിഖ്യാത നോവലായ ഇന്ദുലേഖ രചിച്ചത്. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ സ്ഥല സൗകര്യമുള്ളതും എന്നാൽ കെട്ടിടത്തിന്റെ അപര്യാപ്തത നേരിടുന്നതുമായ ഈ കോടതിക്ക് കെട്ടിടം അനുവദിക്കണമെനാവശ്യപ്പെട്ട് കെ.പി.എ.മജീദ് നിരന്തരം നിയമസഭയിൽ സബ്മിഷന് അവതരിപ്പിക്...
Crime

വിദ്യാർത്ഥികളെ ലൈംഗീക ചൂഷണം: ഗവ. സ്കൂൾ അധ്യാപകൻ വീണ്ടും പിടിയിൽ

ഇദ്ദേഹം മുമ്പ് നെടുവ സ്കൂളിലെ കുട്ടികളെ പീഡിപ്പിച്ച കേസിൽ പിടിയിലായിരുന്നു. താനൂർ: പോക്സോ കേസിൽ അധ്യാപകൻ വീണ്ടും അറസ്റ്റിൽ. വള്ളിക്കുന്നിലെ പുളിക്കത്തൊടിതാഴം എ. കെ. അഷ്റഫാണ് (53) പിടിയിലായത്. നഗരസഭയിലെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനാണ്.പരപ്പനങ്ങാടി നെടുവ ജി യു.പി സ്കൂളിലെ വിദ്യാർത്ഥികളെ മുൻപ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന രക്ഷിതാവിൻ്റെ പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. താനൂർ സ്കൂളിലെ കുട്ടിയുടെ ബന്ധുവിന്റെ പരാതിയിൽ താനൂർ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ...
error: Content is protected !!