Tag: Parappanangadi news

സിവിൽസർവീസ് കായികമേളയിൽ ഇരട്ട സ്വർണവുമായി ഷീബ പരപ്പനങ്ങാടി
Sports

സിവിൽസർവീസ് കായികമേളയിൽ ഇരട്ട സ്വർണവുമായി ഷീബ പരപ്പനങ്ങാടി

പരപ്പനങ്ങാടി : കേരള സർക്കാർ ജീവനക്കാർക്കായി മലപ്പുറം M. S. P സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തിയ മലപ്പുറം ജില്ലാ സിവിൽ സർവീസ് കായികമേളയിൽ ഇരട്ട സ്വർണം നേടി പി. ഷീബ താരമായി. നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജീവനക്കാരിയായ പി. ഷീബ ഷോട്ട്പുട്ട്, ജാവലിൻ ത്രോ ( ഓപ്പൺ കാറ്റഗറി ) എന്നിവയിൽ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മീറ്റിന് യോഗ്യത നേടി.കൂടാതെ മമ്പാട് M. E . S ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കബഡി സെലക്ഷനിൽ സംസ്ഥാന ടീമിലേക്ക് യോഗ്യതയും നേടി. പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന വോളിബോൾ സെലക്ഷനിൽ സംസ്ഥാന വോളിബോൾ ടീമിലേക്കും ഇടം നേടി. പഴയ അത്‌ലറ്റ് വോളിബോൾ താരമായ ഷീബ ഉത്തരപ്രദേശ് വാരാണസിയിൽ വച്ച് നടന്ന മൂന്നാമത് നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡലും 4×400 മീറ്റർ റിലേയിൽ വെള്ളിമെഡലും കേരളത്തിനുവേണ്ടി നേടിയിട്ടുണ്ട്. ഭർത്താവ് : രമേശ് കുറുപ്പൻ കണ്...
Crime

മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തടങ്കലിലാക്കിയ പ്രതികൾ പിടിയിൽ

പരപ്പനങ്ങാടി : കടത്തുസ്വർണം തട്ടിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി 30 ലക്ഷംരൂപ ആവശ്യപ്പെട്ട കേസിൽ എട്ടുപേർ അറസ്റ്റിൽ. താനൂർ താഹാ ബീച്ച് കോളിക്കലകത്ത് ഇസ്ഹാഖിനെ(30) ചിറമംഗലത്തുനിന്ന് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലാണിത്. തിരുവാമ്പാടി പുല്ലൂരാംപാറ വൈത്തല ഷാൻഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), താനൂർ കാട്ടിലങ്ങാടി കളത്തിങ്ങൽ തഫ്സീർ (27), താമരശ്ശേരി വലിയപറമ്പ് പാറക്കണ്ടിയിൽ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയപറമ്പ് വലിയപീടിയേക്കൽ മുഹമ്മദ് ആരിഫ് (28), താമരശ്ശേരി തച്ചാംപൊയിൽ പുത്തൻതെരുവിൽ ഷാഹിദ് (36), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിൻ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങൽ ജസിം (27) എന്നിവരാണ് പിടിയിലായത്. പരപ്പനങ്ങാടി സി.െഎ. ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് തിരുവമ്പാടി പുല്ലൂരാംപാറയിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. https://youtu.be/RL7iugjLe...
Obituary

പരപ്പനങ്ങാടി കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് കണ്ടത്. കരിങ്കൽ ഭിത്തിയോട് ചേർന്നു കിടക്കുന്ന നിലയിലാണ് കണ്ടത്.
Other

പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സമയക്രമം തെറ്റിക്കുന്ന ബസുകൾക്കെതിരെയും നടപടി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി ചെട്ടിപടി റൂട്ടിൽ സ്ഥിരമായി സമാന്തര സർവീസ് നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും പരിശോധന നടത്തിയത്. തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എം.വി ഐ എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, എസ് ജി ജെസി, ടി മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  പരിശോധനയിൽ പാരലൽ സർവീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷകൾക്കെതിരെയുള്ള നടപടിയിൽ 9000 രൂപ പിഴ ഈടാക്കി. പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിൽ സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ ബസിനെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. ഫെയർ മീറ്റർ ഘടിപ്പിക്കാത്ത നാല് ഓട്ടോറിക്ഷകൾക്കെതിരെയു...
error: Content is protected !!