പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്വെയറില്‍ ഉടന്‍ മാറ്റം വരുത്താന്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ നിവേദനം നല്‍കി
പരപ്പനങ്ങാടി : പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്വെയറില്‍ ഉടന്‍ മാറ്റം വരുത്തനായി പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് ത്വദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നിവേദനം നല്‍കുകയും ഐകെഎമ്മുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
പരപ്പനങ്ങാടി നഗരസഭയിലെ 2015 ലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഫയല്‍ ചെയ്ത കേസിന്‍മേലുള്ള കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ കൗണ്‍സില്‍ 2022-23 ഒന്നാം അര്‍ദ്ധ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം നികുതി പുനര്‍നിര്‍ണ്ണയിച്ച് തീരുമാനിക്കുകയും അതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ ഉപയോഗിച്ചിരുന്ന സോഫ്റ്റ്വെയറില്‍ ആവശ്യമായ മാറ്റം വരുത്തി നല്‍കുന്നതിന് നഗരസഭ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് വരെയായി അതിന് സാധിച്ചിട്ടില്ലെന്നും ഈ വര്‍ഷം ജനുവരി 1 മുതല്‍ കെ സ്മാര്‍ട്ട് മുഖേ...