മാറുന്ന കാലത്തിനൊപ്പം വേഗത്തിൽ പദ്ധതികൾ നടപ്പാക്കും ; മുഖ്യമന്ത്രി പിണറായി വിജയൻ
പാലക്കാട് : മാറുന്ന കാലത്തിനൊപ്പം വേഗത്തിൽ പദ്ധതികൾ നടപ്പാക്കുമെന്നും ഭരണരംഗം കൂടുതൽ ഊർജസ്വലമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, ഭരണപരമോ സാങ്കേതികമോ ആയ തടസങ്ങള്‍ നേരിടുന്നവയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ മലമ്പുഴ കെ.പി.എം ട്രൈപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേഖലാതല അവലോകന യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. സർക്കാറും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ കഴിഞ്ഞതോടെ പ്രശ്നപരിഹാരം എളുപ്പമായതായി മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന പൊതുബോധം സൃഷ്ടിക്കാൻ സർക്കാറിനായി. സർക്കാർ പുറത്ത് വിട്ട പദ്ധതി പുരോഗതി റിപ്പോർട്ട് (പ്രോഗ്രസ് റിപ്പ...