Tag: pkvs

റോഡ് പരിസരം ശുചീകരിച്ച് പികെവിഎസ്
Local news, Other

റോഡ് പരിസരം ശുചീകരിച്ച് പികെവിഎസ്

തിരൂരങ്ങാടി : മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ( പി.കെ. വി. എസ്) പ്രവര്‍ത്തകര്‍ പാറക്കടവ് മുതല്‍ കളത്തിങ്ങല്‍ പാറ വരെയുള്ള റോഡ് സൈഡ് ശുചീകരിച്ചു. റോഡിലേക്കിറങ്ങി നിന്നിരുന്ന പുല്ലും പൊന്തക്കാടുകളും മരച്ചില്ലകളും വെട്ടിമാറ്റിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മണമ്മല്‍ ശംസുദ്ധീന്‍ , പി.കെ. വി. എസ്. രക്ഷാധികാരികളായ കൊറ്റിയില്‍ ബാവ, വളപ്പില്‍ കുഞ്ഞ സംബന്ധിച്ചു. ചെയര്‍മാന്‍ വി.പി. ചെറീദ്, കണ്‍വീനര്‍ അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ട്രഷറര്‍ സി.എം. ഷെരീഫ് മാസ്റ്റര്‍, വി.പി. ബാവ, വി.പി. പീച്ചു, കൊല്ലഞ്ചേരി കോയ,കെ.ടി. ജാഫര്‍, സി.എം. ചെറീദ്, വി.പി. മുസ്ഥഫ, വേലായുധന്‍ കുട്ടി, സി.എം. അബൂബക്കര്‍, വി.പി. ഫൈസല്‍, സി.എം. കുഞ്ഞാപ്പു, മുഹമ്മദ് എന്നിവര്‍ നേത്രത്വം നല...
Kerala, Local news, Malappuram

മൂന്നിയൂരില്‍ റോഡ് ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പികെവിഎസ്

തിരൂരങ്ങാടി : റോഡിലെ ഗതാഗതത്തിന് തടസ്സമായി നിന്നിരുന്ന പൊന്തക്കാടുകള്‍ വെട്ടിയും ചപ്പ് ചവറുകള്‍ മാറ്റിയും ശുചീകരണ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതിയുടെ (പി.കെ.വി.എസ്) പ്രവര്‍ത്തനം ഏറെ പ്രശംസനീയമായി. കളത്തിങ്ങല്‍ പാറ, അരീപാറ, കുരു ഒടി, ശാന്തി നഗര്‍ എന്നീ പ്രദേശങ്ങളിലെ റോഡുകളിലാണ് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ആശ്വാസകരമാവുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്റ്റാര്‍ മുഹമ്മദും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.എം. റഫീഖും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയര്‍മാന്‍ വി.പി. ചെറീദ്, കണ്‍വീനര്‍ അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ട്രഷറര്‍ സി.എം. ശരീഫ് മാസ്റ്റര്‍, സി.എ. കുട്ടി ഹാജി, എം. മൊയ്തീന്‍ മാസ്റ്റര്‍, വി.പി. അഹമ്മദ് കുട്ടി എന്നിവര്‍ സംബന്ധിച്...
error: Content is protected !!